Chhattisgarh Maoist Attack: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു

Chhattisgarh Maoist Attack: ഈ സംഭവത്തോടുകൂടി സംസ്ഥാനത്ത് ഈ വർഷം ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 125 ആയി.

Chhattisgarh Maoist Attack: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു

Maoist Attack In Chhattisgarh

Published: 

08 Jun 2024 07:24 AM

നാരായൺപുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ ഏഴ് മാവോവാദികളെ വധിച്ചതായാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ ഓർച്ച മേഖലയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

ALSO READ: മരിച്ചയാൾ തിരിച്ചു വരേണ്ടിവന്നു നിരപരാധിത്വം തെളിയാൻ… ഇത് 24 വർഷം നീണ്ട പോരാട്ടവിജയം

കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ, സംസ്ഥാനത്ത് ഈവർഷം ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 125 ആയി. വൈകിട്ട് മൂന്നുമണിയോടെ ഒർച്ച പ്രദേശത്തെ ഗ്രാമവനത്തിൽവെച്ചായിരുന്നു സുരക്ഷാ ഉദ്യോ​ഗസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചതെന്നാണ് വിവരം.

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണ് സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയത്. യൂണിഫോം ധരിച്ച നിലയിലായിരുന്നു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ. ഇവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്തുനിന്ന് ചില ആയുധങ്ങളും കണ്ടെത്തി. വെടിവയ്പ്പിൽ പരിക്കേറ്റ മൂന്ന് ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ