DY Chandrachud: ദൈവമാണ് അയോധ്യ പ്രശ്‌നപരിഹാരത്തിന് വഴികാണിച്ച് നല്‍കിയത്: ചീഫ് ജസ്റ്റിസ്‌

DY Chandrachud on Ayodhya Dispute: ഏകദേശം 70 വര്‍ഷത്തോളം നീണ്ട സംഘര്‍ഷത്തിനാണ് ഇതോടെ വിരാമമിട്ടത്. അയോധ്യയില്‍ രാമക്ഷത്രം നിര്‍മിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ളതായിരുന്നു വിധി. കൂടാതെ അയോധ്യയില്‍ തന്നെ ബദലായി അഞ്ചേക്കര്‍ സ്ഥലത്ത് പള്ളി നിര്‍മിക്കുമെന്നും ബെഞ്ച് വിധി പറഞ്ഞിരുന്നു.

DY Chandrachud: ദൈവമാണ് അയോധ്യ പ്രശ്‌നപരിഹാരത്തിന് വഴികാണിച്ച് നല്‍കിയത്: ചീഫ് ജസ്റ്റിസ്‌

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (Image Credits: PTI)

Published: 

21 Oct 2024 | 08:53 AM

ന്യൂഡല്‍ഹി: അയോധ്യ വിഷയത്തിന് പരിഹാരം കണ്ടെത്താനായി വഴികാണിച്ച് നല്‍കിയത് ദൈവമാണെന്ന വാദവുമായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അയോധ്യ-ബാബറി തര്‍ക്കത്തിന് പരിഹാരം കണ്ടെത്താനായി താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ദൈവമാണ് തനിക്ക് വഴികാട്ടി നല്‍കിയതെന്നും തന്റെ ജന്മാനാടായ ഖേഡ് താലൂക്കിലെ കന്‍ഹെര്‍സര്‍ ഗ്രാമത്തിലെ ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

‘ഒരാള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ദൈവം വഴികാട്ടിയാകും. പല കേസുകളിലും പരിഹാരം കണ്ടെത്താന്‍ സാധിക്കാതെ വരും. മൂന്ന് മാസം തന്റെ മുമ്പിലുണ്ടായിരുന്ന വിഷയാണ് രാമജന്മഭൂമി-ബാബറി കേസ്. അപ്പോള്‍ ഞാനെന്റെ ദൈവത്തിന്റെ മുന്നിലിരുന്നു. ഒരു പരിഹാരം വേണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണ്. എന്നെ വിശ്വസിക്കൂ, നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ദൈവം എപ്പോഴും വഴി കണ്ടെത്തും, ‘ ചന്ദ്രചൂഡ് പറഞ്ഞു.

Also Read: India – Canada: ഇന്ത്യ- കാനഡ ബന്ധം തകരാൻ കാരണം ട്രൂഡോ; നിജ്ജാർ വധവുമായി ബ‌ന്ധപ്പെട്ട തെളിവ് കനേഡിയൻ ഭരണകൂടം ഹാജരാക്കിയിട്ടില്ല: സഞ്ജയ് കുമാർ വർമ്മ

2019 നവംബര്‍ ഒമ്പതിനാണ് അയോധ്യ-ബാബറി മസ്ജിദ് വിഷയം സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തീര്‍പ്പുകല്‍പ്പിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ വിധി പറഞ്ഞത്. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, എസ് എ നസീര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.

ഏകദേശം 70 വര്‍ഷത്തോളം നീണ്ട സംഘര്‍ഷത്തിനാണ് ഇതോടെ വിരാമമിട്ടത്. അയോധ്യയില്‍ രാമക്ഷത്രം നിര്‍മിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ളതായിരുന്നു വിധി. കൂടാതെ അയോധ്യയില്‍ തന്നെ ബദലായി അഞ്ചേക്കര്‍ സ്ഥലത്ത് പള്ളി നിര്‍മിക്കുമെന്നും ബെഞ്ച് വിധി പറഞ്ഞിരുന്നു.

Also Read: Jammu Kashmir: ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാജ്യം, കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി; കർശന നടപടിയുണ്ടാകുമെന്ന് അമിത് ഷാ

2024 ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടന്നത്. എന്നാല്‍ മസ്ജിദിന്റെ തറക്കല്ലിടല്‍ പോലും ഇതുവരേക്കും നടന്നിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ രാമക്ഷേത്രം സന്ദര്‍ശിച്ച് ചീഫ് ജസ്റ്റിസ് പ്രാര്‍ത്ഥന നടത്തിയിരുന്നു.

അതേസമയം, സെപ്റ്റംബറില്‍ ഗണേശ പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തിയിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്