AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Narendra Modi Visits Slovakia: നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; ഇന്ത്യ-സ്ലൊവാക്യ ബന്ധത്തിൽ പുതിയ അധ്യായം

India and Slovakia Elevate Diplomatic Ties: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ ഏറ്റവും ഉയർന്ന ബഹുമതിയായ 'ദി ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്' ലഭിച്ചു. സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി പങ്കെടുത്ത ചടങ്ങിലാണ് മോദിക്ക് ബഹുമതി ലഭിച്ചത്.

PM Narendra Modi Visits Slovakia: നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; ഇന്ത്യ-സ്ലൊവാക്യ ബന്ധത്തിൽ പുതിയ അധ്യായം
PM Narendra Modi Received The Order of the White Double CrossImage Credit source: x.com/narendramodi
Jayadevan AM
Jayadevan AM | Updated On: 16 Jun 2026 | 07:37 AM

ന്യൂഡല്‍ഹി/ബ്രാറ്റിസ്‌ലാവ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ ഏറ്റവും ഉയർന്ന ബഹുമതിയായ ‘ദി ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്’ ലഭിച്ചു. സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി പങ്കെടുത്ത ചടങ്ങിലാണ് മോദിക്ക് ബഹുമതി ലഭിച്ചത്. ബഹുമതിക്ക് സ്ലൊവാക്യൻ പ്രസിഡന്റിനോടും സർക്കാരിനോടും അവിടുത്തെ ജനങ്ങളോടും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഈ ബഹുമതി 140 കോടി ഇന്ത്യൻ ജനങ്ങൾക്കുള്ള ആദരവാണെന്നും ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെയും സ്ലൊവാക്യയിലെയും ജനങ്ങളെ ഒന്നിപ്പിക്കുന്ന ഊഷ്മളതയുടെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും തെളിവാണ് ഈ ബഹുമതി. ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ സൗഹൃദം കൂടുതൽ ദൃഢമാക്കാൻ വരുംതലമുറകൾക്ക് ഈ പുരസ്‌കാരം പ്രചോദനമാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.

തിങ്കളാഴ്ചയാണ് മോദി സ്ലൊവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിൽ വിമാനമിറങ്ങിയത്‌. 1993-ൽ സ്ലൊവാക്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനുശേഷം അവിടം സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഭരണത്തലവനാണ് നരേന്ദ്ര മോദി.

പ്രധാനമന്ത്രിയുടെ ട്വീറ്റ്‌

ചരിത്ര അധ്യായം

പ്രതിരോധം, ഭീകരവിരുദ്ധ പ്രവർത്തനം, വ്യാപാരം, സാങ്കേതികവിദ്യ, ഊർജ്ജം, സംസ്‌കാരം എന്നിവയുൾപ്പെടെ വിപുലമായ മേഖലകളെ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളും പുറപ്പെടുവിച്ചിരുന്നു. പ്രതിരോധ മേഖലയിലായിരുന്നു നിർണായകമായ പ്രഖ്യാപനം. പ്രതിരോധ സാങ്കേതികവിദ്യകൾ, ഗവേഷണ-വികസന പ്രവർത്തനങ്ങൾ, പ്രതിരോധ വ്യവസായ പങ്കാളിത്തം എന്നിവയിൽ സഹകരിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒരു ‘താൽപ്പര്യ പത്രം’ ഒപ്പുവെച്ചു.

Also Read: Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത

2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ഇരുരാജ്യങ്ങളും ശക്തമായി അപലപിച്ചു. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒരു ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’ രൂപീകരിക്കാൻ ഇന്ത്യയും സ്ലൊവാക്യയും തീരുമാനിച്ചു. ഭീകരർക്കും ഭീകര സംഘടനകൾക്കുമെതിരെ ശക്തവും നിർണ്ണായകവുമായ നടപടിയുണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

കൃത്രിമബുദ്ധി, സെമികണ്ടക്ടറുകൾ, സ്റ്റാർട്ടപ്പുകൾ, ഇന്നൊവേഷൻ ഇക്കോസിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകളിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഭാവിയിലെ ക്വാണ്ടം കമ്പ്യൂട്ടിംഗ് ഭീഷണികളെ പ്രതിരോധിക്കുന്ന സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള ‘പോസ്റ്റ്-ക്വാണ്ടം ക്രിപ്റ്റോഗ്രാഫി’ മേഖലയിലെ സഹകരണവും ഇതിൽ ഉൾപ്പെടുന്നു.

ആണവോർജ്ജം, ജിയോതെർമൽ പവർ എന്നിവയിൽ സഹകരിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിൽ ഇന്ത്യക്ക് അംഗത്വം നൽകുന്നതിനെ സ്ലൊവാക്യ പിന്തുണച്ചു. പരിഷ്കരിച്ച യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരം അംഗത്വം നൽകണമെന്നും സ്ലൊവാക്യ ആവശ്യപ്പെട്ടു.

ലേബർ മൈഗ്രേഷൻ

ലേബർ മൈഗ്രേഷൻ ധാരണാപത്രവും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഓഡിയോ-വിഷ്വൽ ക്രിയേഷൻ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ബന്ധം ശക്തമാക്കാനും തീരുമാനമായി. ഇന്ത്യയും സ്ലൊവാക്യയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും ഇരു സർക്കാരുകളും സമ്മതിച്ചു. ഔപചാരിക സൗഹൃദത്തിനപ്പുറം നിർണായകമായ പങ്കാളിത്തത്തിലേക്ക് ഇരുരാജ്യങ്ങളെയും എത്തിക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് സാധിച്ചു.

English Summary

PM Modi received Slovakia’s highest state honor during his historic visit to Bratislava. India and Slovakia officially elevated their diplomatic ties to a Comprehensive Partnership. The two nations signed major agreements spanning defense, counter-terrorism, trade, and advanced technologies. This milestone visit strengthens India’s strategic and economic footprint within the European Union.

Follow Us