Coldwave: ഈ തണുപ്പ് എന്നു കുറയും? ഉത്തരം ഇവിടുണ്ട്

Cold Wave weather Update: കർണാടകയുടെ വടക്കൻ ഉൾപ്രദേശങ്ങളിൽ ഡിസംബർ 22, 23 തീയതികളിൽ ശൈത്യതരംഗം  അനുഭവപ്പെടാൻ സാധ്യതയുണ്ട്. ബെംഗളൂരു നഗരത്തിൽ ഡിസംബർ 24 വരെ 14–15 ഡിഗ്രി സെൽഷ്യസ് താപനില തുടരും.

Coldwave: ഈ തണുപ്പ് എന്നു കുറയും? ഉത്തരം ഇവിടുണ്ട്

cold wave

Published: 

22 Dec 2025 17:13 PM

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ തണുപ്പ് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും കർണാടകയുടെ ചില ഭാഗങ്ങളിലും താപനില കുത്തനെ താഴുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ അടുത്ത 24 മണിക്കൂർ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകില്ലെങ്കിലും, അതിനുശേഷം താപനിലയിൽ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഇടിവുണ്ടാകാൻ സാധ്യതയുണ്ട്. ഉത്തർപ്രദേശിൽ അടുത്ത മൂന്ന് ദിവസത്തേക്ക് നേരിയ തോതിൽ താപനില വർദ്ധിക്കുമെങ്കിലും പിന്നീട് അതിശൈത്യത്തിലേക്ക് മാറുമെന്ന് ഐഎംഡി വ്യക്തമാക്കുന്നു.

ബെംഗളൂരുവിൽ തണുപ്പ് തുടരും

 

കർണാടകയുടെ വടക്കൻ ഉൾപ്രദേശങ്ങളിൽ ഡിസംബർ 22, 23 തീയതികളിൽ ശൈത്യതരംഗം  അനുഭവപ്പെടാൻ സാധ്യതയുണ്ട്. ബെംഗളൂരു നഗരത്തിൽ ഡിസംബർ 24 വരെ 14–15 ഡിഗ്രി സെൽഷ്യസ് താപനില തുടരും. നഗരപ്രാന്തങ്ങളിൽ ഇത് 8.5 ഡിഗ്രി വരെ താഴ്ന്നിട്ടുണ്ട്.
24-ാം തീയതിക്ക് ശേഷം തണുപ്പിന് നേരിയ ശമനമുണ്ടാകുമെങ്കിലും ഡിസംബർ അവസാനം വരെ ഈ കാലാവസ്ഥ തുടരാനാണ് സാധ്യത.

കിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസത്തിന് ശേഷം താപനില 2–3 ഡിഗ്രി സെൽഷ്യസ് കുറയും. മധ്യപ്രദേശ് & മഹാരാഷ്ട്ര എന്നിവിടങ്ങളിലാകട്ടെ അടുത്ത 24 മണിക്കൂറിൽ നേരിയ ചൂട് അനുഭവപ്പെട്ടേക്കാമെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ തണുപ്പ് വർദ്ധിക്കും.
വരും ദിവസങ്ങളിൽ ഗുജറാത്തിലെ താപനില 2–3 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ അടുത്ത ഒരാഴ്ചത്തേക്ക് താപനിലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. പൊതുവെ ഡിസംബർ അവസാനം വരെ രാജ്യത്ത് തണുപ്പുള്ള കാലാവസ്ഥ നിലനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.

Related Stories
Chhattisgarh Student Death: ‘മമ്മീ, പപ്പാ, സോറി…നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ എനിക്ക് കഴിയില്ല’; എൻജിനീയറിങ് വിദ്യാർഥിനി മരിച്ചനിലയിൽ
Gandhi image indian currency: മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കുമോ? കേന്ദ്രനീക്കം പുറത്തുവിട്ട് ജോൺ ബ്രിട്ടാസ്
Viral Video: വിവാഹാഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ മാളില്‍ വെച്ച് വിവാഹിതരായി കമിതാക്കള്‍; വീഡിയോ
Karnataka Honor Killing: ഗര്‍ഭിണിയായ മകളെ പിതാവും ബന്ധുക്കളും വെട്ടിക്കൊന്നു; വീണ്ടും ദുരഭിമാനക്കൊല
Namma Metro: ബെംഗളൂരു മെട്രോ 2026ല്‍ കുതിക്കും; പുതിയ ട്രെയിനുകള്‍, വമ്പന്‍ സൗകര്യങ്ങള്‍, എല്ലാം അറിയാം
Bengaluru Traffic Advisory: തിരക്ക് കുറയ്ക്കാന്‍ വേറെ വഴിയില്ല, ബെംഗളൂരുവില്‍ ഗതാഗത നിയന്ത്രണം; യാത്രക്കാര്‍ അറിയേണ്ടത്‌
കരിഞ്ഞു പോയ ഭക്ഷണം കളയേണ്ട! അരുചി മാറ്റാൻ വഴിയുണ്ട്
പെട്ടെന്ന് ഉറക്കം പോകാൻ ബെസ്റ്റ് ചായയോ കാപ്പിയോ
പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാമോ?
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു