Viral Video: ഇപ്പോ വൈറലായി; പരീക്ഷയ്ക്കിടെ റീല്‍ ഷൂട്ട്, പിന്നാലെ വിലക്ക്‌

Reels Shooting During Semester Exam: വൈറലാകണം എന്ന ഒറ്റ ലക്ഷ്യത്തോടെ ചെയ്യുന്ന പല റീലുകളും ആളുകളെ കുഴപ്പത്തില്‍ ചെന്ന് ചാടിക്കാറുമുണ്ട്. അത്തരത്തില്‍ ഒരു റീല്‍ കാരണം പഠനം വരെ വഴിമുട്ടിയ കുറച്ച് വിദ്യാര്‍ഥികളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കോളേജില്‍ പരീക്ഷ ഹാളിന് അകത്തും പരീക്ഷ ഹാളിന് പുറത്തും വെച്ചെടുത്ത വീഡിയോയ്‌ക്കെതിരെ നിരവധി ആളുകള്‍ രംഗത്തെത്തിയതോടെയാണ് കാര്യം കൈവിട്ടുപോയത്.

Viral Video: ഇപ്പോ വൈറലായി; പരീക്ഷയ്ക്കിടെ റീല്‍ ഷൂട്ട്, പിന്നാലെ വിലക്ക്‌

വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

Updated On: 

28 Jan 2025 17:09 PM

എവിടെ പോയാലും അത് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ ഇന്നത്തെ തലമുറ മറക്കാറില്ല. വിവാഹമായാലും മരണമായാലും അവര്‍ക്ക് റീലിനുള്ള കണ്ടന്റ് ആണത്. പലപ്പോഴും ഇത്തരത്തില്‍ റീലുകളെടുക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. കോളേജില്‍ നിന്നുമെടുക്കുന്ന റീലുകള്‍ കാണാറില്ലേ, പലപ്പോഴും ഇത്തരം റീലുകളില്‍ അധ്യാപകര്‍ പോലും അറിഞ്ഞും അറിയാതെയും ഭാഗമാകാറുണ്ട്.

വൈറലാകണം എന്ന ഒറ്റ ലക്ഷ്യത്തോടെ ചെയ്യുന്ന പല റീലുകളും ആളുകളെ കുഴപ്പത്തില്‍ ചെന്ന് ചാടിക്കാറുമുണ്ട്. അത്തരത്തില്‍ ഒരു റീല്‍ കാരണം പഠനം വരെ വഴിമുട്ടിയ കുറച്ച് വിദ്യാര്‍ഥികളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കോളേജില്‍ പരീക്ഷ ഹാളിന് അകത്തും പരീക്ഷ ഹാളിന് പുറത്തും വെച്ചെടുത്ത വീഡിയോയ്‌ക്കെതിരെ നിരവധി ആളുകള്‍ രംഗത്തെത്തിയതോടെയാണ് കാര്യം കൈവിട്ടുപോയത്.

ലാലിത് നാരായണ്‍ മിതില യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സമസ്തിപൂര്‍ കോളേജിലാണ് സംഭവം നടക്കുന്നത്. അണ്ടര്‍ഗ്രാജ്വുവേറ്റ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളാണ് റീല്‍സ് താരങ്ങള്‍. പരീക്ഷ നടക്കുന്നതിനിടെ ക്ലാസ് മുറിയില്‍ വെച്ച് റീല്‍ ചിത്രീകരിക്കുകയും അത് അപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയുമായിരുന്നു. റീല്‍ നിമിഷ നേരംകൊണ്ട് വൈറലായി.

രണ്ട് വീഡിയോകളായിരുന്നു കുട്ടികള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഒന്ന് പരീക്ഷ എഴുതുന്നതിനായി കോളേജിലേക്ക് വരുന്നതും മറ്റൊന്ന് പരീക്ഷ എഴുതുന്നതിനിടെ ഉള്ളതുമായിരുന്നു. വീഡിയോ വൈറലായതോടെ സര്‍വകലാശാലയില്‍ നിന്നും കോളേജ് അധികൃതരെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാനും സര്‍വകലാശാല കോളേജിനോട് ആവശ്യപ്പെട്ടു.

സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ

കുട്ടികള്‍ക്ക് പങ്കുവെച്ച വീഡിയോയ്‌ക്കെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥികളുടെ റീല്‍സ് ചിത്രീകരണം കോളേജിന്റെയും പരീക്ഷാ ഹാളിന്റെയും പവിത്രതയും നഷ്ടപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.

Also Read: കാർ തരാം, ഫ്ലാറ്റുണ്ട്, പറഞ്ഞ് മുക്കിയത് 1000 കോടി, 3700 പേർ പെരുവഴിയിൽ

റീല്‍സ് ചിത്രീകരിച്ച നാരായണ പ്രസാദ് സിങ്ങിന്റെ മകളായ കല്‍പന കുമാരി, റാം ഗാദി ഷായുടെ മകന്‍ കുന്ദന്‍ കുമാര്‍ എന്നിവരെ പരീക്ഷയെഴുതുന്നതില്‍ നിന്ന് വിലക്കിയതായി പ്രിന്‍സിപ്പാള്‍ ഡോ. മീന പ്രസാദ് പറഞ്ഞു. ഇരുവരുടെയും മാതാപിതാക്കളെ വിവരമറിയിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷ എഴുതുന്നതില്‍ നിന്നും ഭാവിയിലെ പരീക്ഷകളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് താത്കാലികമായ നിരോധനം ഏര്‍പ്പെടുത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം