AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Operation Sindoor: ‘ഓപ്പറേഷൻ സിന്ദൂറിനെ കേന്ദ്രം രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നു’; ജയ് റാം രമേശ്

Congress leader Jairam Ramesh: ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രത്യേക പാർലമെന്ററി സമ്മേളനം വിളിച്ചുചേർക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ, പ്രധാനമന്ത്രി അതിന് തയ്യാറായില്ലെന്നും ജയ് റാം രമേശ് പറഞ്ഞു.

Operation Sindoor: ‘ഓപ്പറേഷൻ സിന്ദൂറിനെ കേന്ദ്രം രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നു’; ജയ് റാം രമേശ്
ജയ്റാം രമേശ്Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 17 May 2025 | 06:43 AM

ഓപ്പറേഷൻ സിന്ദൂരിനെ കേന്ദ്രം രാഷ്ട്രീയ നേട്ടത്തിനുപയോ​ഗിക്കുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് ജയ് റാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാത്രം ഉൾക്കൊള്ളിച്ച് കൊണ്ട് മാത്രം കൂട്ടിക്കാഴ്ച നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാകിസ്തനെതിരായ ഇന്ത്യയുടെ സൈനിക നടപടിയിൽ കോൺ​ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും ബിജെപിയും പ്രധാനമന്ത്രിയും കോൺ​ഗ്രസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രത്യേക പാർലമെന്ററി സമ്മേളനം വിളിച്ചുചേർക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ, പ്രധാനമന്ത്രി അതിന് തയ്യാറായില്ലെന്നും ജയ് റാം രമേശ് പറഞ്ഞു.

അതേസമയം ഭീകരതയ്ക്കെതിരായ പ്രചാരണത്തിന് പ്രതിനിധി സംഘങ്ങളെ വിദേശത്തേക്ക് അയയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അദ്ദേഹം പിന്തുണച്ചു. കോൺഗ്രസ് എപ്പോഴും ദേശീയ താത്പര്യത്തിൽ നിലപാട് സ്വീകരിച്ചുവരുന്നു.

ബിജെപി ചെയ്യുന്നതുപോലെ ദേശീയ സുരക്ഷാ വിഷയങ്ങളെ ഒരിക്കലും രാഷ്ട്രീയവത്കരിക്കില്ല. അതിനാൽ തന്നെ കോൺഗ്രസ് പ്രതിനിധി സംഘങ്ങളുടെ ഭാഗമായിരിക്കും എന്ന് ജയ് റാം രമേശ് കൂട്ടിച്ചേർത്തു. സംഘത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെയും കേന്ദ്രം ഉൾപ്പെടുത്തിയിരുന്നു. ‍