AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lightning Death Case: ഒഡിഷയിൽ മിന്നലേറ്റ് രണ്ട് കുട്ടികൾ അടക്കം 9 പേർ മരിച്ചു

Lightning Death In Odisha: ആറ് സ്ത്രീകളും രണ്ട് കുട്ടികളും അടക്കം 9 പേരാണ് മരിച്ചത്. നിരവധി പേർക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയാണ് ലഭിച്ചത്.

Lightning Death Case: ഒഡിഷയിൽ മിന്നലേറ്റ് രണ്ട് കുട്ടികൾ അടക്കം 9 പേർ മരിച്ചു
പ്രതീകാത്മക ചിത്രം Image Credit source: Freepik
Sarika KP
Sarika KP | Published: 17 May 2025 | 06:30 AM

ഭുവന്വേശ്വർ: ഒഡിഷയിൽ മിന്നലേറ്റ് ഒൻപത് പേർ മരിച്ചു. ആറ് സ്ത്രീകളും രണ്ട് കുട്ടികളും അടക്കം 9 പേരാണ് മരിച്ചത്. നിരവധി പേർക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയാണ് ലഭിച്ചത്. ഇവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാ​ഗമായി വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്രൂർ, ബലാസോർ, ഗഞ്ചം അടക്കമുള്ള ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

കോരപുടിൽ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളാണ് മിന്നലേറ്റ് മരിച്ചത്. വയലിൽ ജോലി ചെയ്യുകയായിരുന്ന ഇവർ കനത്ത മഴയെ തുടർന്ന് സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ അഭയം തേടുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന 65കാരന് മിന്നലേറ്റ് ഗുരുതര പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.ധരംശാലയ്ക്ക് സമീപത്തെ ഭുരുസാഹി ഗ്രാമത്തിൽ മൺവീടിന് സമീപത്തെ വരാന്തയിൽ നിൽക്കുകയായിരുന്ന രണ്ട് ആൺകുട്ടികൾ മിന്നലേറ്റ് മരിച്ചു.താരെ ഹെംബ്രം (15), തുകുലു ചട്ടാർ (12) എന്നിവരാണ് മരിച്ചത്.

Also Read:ഡിജെ പാർട്ടിയിൽ നൃത്തം ചെയ്ത 38-കാരൻ കുഴഞ്ഞു വീണു മരിച്ചു

കോരപുട് ജില്ലയിൽ മൂന്ന് പേരും ജാജ്പൂർ, ഗഞ്ചം ജില്ലകളിൽ രണ്ട് പേർ വീതവും ധെങ്കനാൽ, ഗജപതി ജില്ലകളിൽ ഒരാൾ വീതവും മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചു.