Renuka Chowdhury : ഇതാരെയും കടിക്കില്ല! കോൺഗ്രസ് എംപി പാർലമെൻ്റിലെത്തിയത് നായക്കുട്ടിയുമായി; ശേഷം സംഭവിച്ചത്…?

നായകുട്ടിയുമായി എത്തിയത് മാത്രമല്ല, മാധ്യമപ്രവർത്തകരെ കണ്ട് നടത്തിയ രേണുക ചൗധരിയുടെ പ്രസ്താവനയാണ് ഏറെ ശ്രദ്ധേയമായത്. എംപിക്കെതിരെ ബിജെപി അംഗങ്ങൾ രംഗത്തെത്തുകയും ചെയ്തു.

Renuka Chowdhury : ഇതാരെയും കടിക്കില്ല! കോൺഗ്രസ് എംപി പാർലമെൻ്റിലെത്തിയത് നായക്കുട്ടിയുമായി; ശേഷം സംഭവിച്ചത്...?

Congress MP Renuka Chowdhury

Updated On: 

01 Dec 2025 | 07:26 PM

ന്യൂ ഡൽഹി : പാർലമെൻ്റിലെ ശീതകാല സമ്മേളനത്തിൽ ഇന്ന് മുതൽ തുടക്കമായി. ബിഹാർ തിരഞ്ഞെടുപ്പ് ഫലവും, എസ്ഐആറും ചർച്ചയായി ശ്രദ്ധേയമാകേണ്ടതാണ് ഇത്തവണത്തെ ശീതകാല സമ്മേളനം. പക്ഷേ അതിൽ നിന്നതെല്ലാം ശ്രദ്ധമാറ്റി തൻ്റെ വളർത്തുനായയിലേക്കെത്തിച്ചിരിക്കുകയാണ് കോൺഗ്രസ് എംപി രേണുക ചൗധരി. ഇന്ന് ശീതകാല സമ്മേളനം തുടങ്ങി വേളയിൽ കോൺഗ്രസ് എംപി പാർലമെൻ്റിലേക്കെത്തിയത് തൻ്റെ വളർത്തുനായയുമായിട്ടാണ്. പതിവിന് വിപരീതമായി കോൺഗ്രസ് എംപി പാർലമെൻ്റിലേക്കെത്തിയപ്പോൾ മാധ്യമങ്ങളോട് നൽകിയ പ്രതികരണമായിരുന്നു ഏറെ ശ്രദ്ധേയം.

“ഞാൻ ഇവിടേക്ക് വരികയായിരുന്നു. വഴിയിൽ വെച്ച് ഒരു കാറ് സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. അവിടെ ഈ നായക്കുട്ടി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കണ്ടു.  അപ്പോൾ അതിന് കാറിൽ കയറ്റി കൊണ്ടുവന്നു. എന്നാൽ ഇവിടെ ഭരിക്കുന്ന പാർട്ടിക്ക് മൃഗങ്ങളോട് സ്നേഹമില്ല. മിണ്ടാപ്രാണിയായ ഈ ജീവി കാറിനുള്ളിൽ ഇരിക്കുന്നത് ആർക്കാണ് ബുദ്ധിമുട്ട്? ഇതൊരു ചെറിയ മൃഗമാണ്. ഇതാരെയും കടിക്കില്ല” രേണുക ചൗധരി എംപി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കോൺഗ്രസ് എം.പിയുടെ പ്രതികരണത്തിനെതിരെ ബിജെപി ഒന്നടങ്കം വിമർശനം ഉന്നയിച്ചിരിക്കുകയാണ്.

കോൺഗ്രസ് എം.പിക്ക് പാർലമെൻ്റിൽ പ്രയോജനകരമായ ചർച്ച നടക്കാൻ താൽപര്യപ്പെടുന്നില്ല. സഭ നടപടികൾ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിത്. അവർക്ക് നാടകീയത മാത്രം മതി, എത്തിക്സ് വേണ്ടയെന്ന് ബിജെപി എംപി ജഗദംബിക പാൽ ഈ വിഷയത്തോട് പ്രതികരിച്ചു. രേണുക ചൗധരി എംപിമാർക്ക് നൽകുന്ന പ്രത്യേക അധികാരത്തെ ദുർവിനയോഗം ചെയ്യുകയാണ്. വളർത്തുമൃഗങ്ങളെ പാർലമെൻ്റിലേക്ക് കൊണ്ടുവരാൻ ആർക്കും അനുവാദം നൽകിട്ടില്ലയെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

അടുത്തിടെയാണ് തെരുവുനായ വിഷയത്തിൽ നായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റുപ്പോകൾ, റെയിൽവെ സ്റ്റേഷനുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നും തെരുവുനായക്കളെ പിടിച്ച് ഷെൽട്ടർ ഹോമിലേക്ക് മാറ്റാനായിരുന്നു കോടതി ഉത്തരവ്. ഇതിനെതിരെ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. സിനിമ താരങ്ങൾ ഉൾപ്പെടെ കോടതി വിധിക്കെതിരെ രംഗത്തെത്തിയിരുന്നു.

Related Stories
Vande Bharat Express: വന്ദേഭാരതിൽ നാല് അധിക കോച്ചുകൾ; 278 പേർക്ക് കൂടി യാത്ര ചെയ്യാനാവുമെന്ന് അധികൃതർ
Republic Day 2026 Security : കുറ്റവാളികളെ കണ്ടെത്താൻ എഐ ​ഗ്ലാസുകൾ, റിപ്പബ്ലിക് ദിന സുരക്ഷ ലക്ഷ്യം
Railway Loco Pilots Salary: ട്രെയിൻ ഡ്രൈവർമാരുടെ ശമ്പളം എത്രയെന്ന് അറിയാമോ? ലോക്കോ പൈലറ്റാകാൻ ചെയ്യേണ്ടത്
Bengaluru: ലോകത്തിലെ ഏറ്റവും ട്രാഫിക് ബ്ലോക്കുള്ള രണ്ടാമത്തെ നഗരമായി ബെംഗളൂരു; റാങ്കിംഗിൽ ഇന്ത്യൻ നഗരങ്ങൾ മുന്നിൽ
Republic Day Parade 2026 : റിപ്പബ്ലിക്ക് ദിനത്തിൽ കർത്തവ്യ പഥിലെ ധീരതയുടെ പ്രകടനം; എവിടെ, എപ്പോൾ ലൈവായി കാണാം?
Viral Video: ‘അമ്മയെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല, അവ‍ർ എന്‍റെ ജീവിതത്തിൽ അത്രയേറെ വേദന സമ്മാനിച്ചിട്ടുണ്ട്’; യുവതിയുടെ വീഡിയോ വൈറൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
Viral Video | മുത്തശ്ശിയെ ആദ്യം ഫ്ലൈറ്റിൽ കയറ്റിയ പേരക്കുട്ടി
Vande Bharat Sleeper Express : ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിൻ കന്നിയാത്ര
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌