AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ശശി തരൂർ പാർട്ടി ലൈൻ പാലിക്കണം; കോൺഗ്രസ് നേതൃത്വത്തിന്‍റെ താക്കീത്

Congress reprimanded Shashi Tharoor MP: സംഘർഷത്തിനൊടുവിൽ പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തൽ ധാരണ നിലവിൽ വന്നതോടെ 1971-ല്‍ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍, 1971-ലെ സാഹചര്യമല്ല 2025-ലേതെന്നും ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നുമാണ് ഇതുസംബന്ധിച്ച് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്.

ശശി തരൂർ പാർട്ടി ലൈൻ പാലിക്കണം; കോൺഗ്രസ് നേതൃത്വത്തിന്‍റെ താക്കീത്
sarika-kp
Sarika KP | Published: 15 May 2025 06:27 AM

ന്യുഡൽ‌ഹി: ശശി തരൂർ എംപിക്ക് കോൺ​ഗ്രസ് നേതൃത്വത്തിന്റെ താക്കീത്. ഇന്ത്യ-പാക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതിനാണ് തരൂരിന് പാർട്ടിയുടെ താക്കീത്. ശശി തരൂർ പാർട്ടി ലൈൻ പാലിക്കണമെന്നാണ് യോ​ഗത്തിൽ നേതൃത്വം മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ-പാക് സംഘർഷത്തിൽ പാർട്ടി നിലപാടാണ് പറയേണ്ടതെന്നും പാർട്ടി നേതൃത്വം പറഞ്ഞു.

ബുധനാഴ്ച ഡൽഹിയിൽ ചേർന്ന മുതിർന്ന നേതാക്കളുടെ യോ​ഗത്തിലാണ് ശശി തരൂരിനെതിരെയുള്ള വിമർശനം. യോ​ഗത്തിൽ ശശി തരൂരും പങ്കെടുത്തിരുന്നു. യോ​ഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിലും തരൂരിനെ ജയറാം രമേശ് തള്ളിപ്പറഞ്ഞു. തരൂർ പറയുന്നത് പാർട്ടി നിലപാട് അല്ലെന്നാണ് ജയറാം രമേശ് പറയുന്നത്. ഇന്ത്യ-പാക് സംഘര്‍ഷത്തിൽ തരൂരിന്‍റേത് വ്യക്തിപരമായ നിലപാടാണെന്നും ജയറാം രമേശ് പറഞ്ഞു.

Also Read:കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

അതേസമയം ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നോ നാലോ തവണ ശശി തരൂർ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായി സ്വന്തം അഭിപ്രായമാണ് അദ്ദേഹം പറഞ്ഞിരുന്നത്.ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ യുദ്ധസമയത്ത് അമേരിക്കക്ക് കീഴടങ്ങാത്തത് ഉയര്‍ത്തി കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണം ഉയര്‍ത്തിയപ്പോള്‍ അതിനെ പരസ്യമായി തള്ളികൊണ്ട് തരൂര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണിപ്പോള്‍ നേതൃത്വം രംഗത്തെത്തിയത്.

സംഘർഷത്തിനൊടുവിൽ പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തൽ ധാരണ നിലവിൽ വന്നതോടെ 1971-ല്‍ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍, 1971-ലെ സാഹചര്യമല്ല 2025-ലേതെന്നും ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നുമാണ് ഇതുസംബന്ധിച്ച് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. ഇതിനുപിന്നാലെയാണ് തരൂരിന് താക്കീത് നല്‍കി കോൺ​ഗ്രസ് രം​ഗത്ത് എത്തിയത്..