Bengaluru ambulance accident: ബംഗളൂരുവിൽ ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങൾക്കിടയിലേക്ക് ഇടിച്ചു കയറി ദമ്പതികൾക്ക് ദാരുണാന്ത്യം

മൂന്നോളം മോട്ടോർസൈക്കിളുകളിൽ ഇടിച്ച ആംബുലൻസ് അവയിൽ ഒന്നിനെ ഏതാനും മീറ്ററുകൾ വലിച്ചിഴയ്ക്കുകയും ചെയ്തു. തുടർന്ന് ഒരു പോലീസ് ഔട്ട് പോസ്റ്റിൽ ഇടിച്ച ശേഷമാണ് വണ്ടി നിർത്തിയത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന 40 വയസ്സുള്ള ഇസ്മയിൽ ഭാര്യ സമീൻ ബാനു എന്നിവരാണ് മരിച്ചത്.

Bengaluru ambulance accident: ബംഗളൂരുവിൽ ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങൾക്കിടയിലേക്ക് ഇടിച്ചു കയറി ദമ്പതികൾക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Published: 

02 Nov 2025 13:53 PM

ബംഗളൂരു: ബംഗളൂരുവിൽ ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങൾക്കിടയിലേക്ക് ഇടിച്ചു കയറി ദമ്പതികൾക്ക് ദാരുണന്ത്യം. റെഡ് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കിടയിലേക്കാണ് നിയന്ത്രണമില്ലാതെ വന്ന ആംബുലൻസ് ഇടിച്ചു കയറിയത്. ശനിയാഴ്ച രാത്രി 11 മണിക്ക് നഗരത്തിലെ റിച്ച്മണ്ട് സർക്കിളിന് സമീപത്താണ് അപകടം ഉണ്ടായത്. അമിത വേഗത്തിൽ എത്തിയ ആംബുലൻസ് പിന്നിൽ നിന്നും വാഹനങ്ങൾക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

മൂന്നോളം മോട്ടോർസൈക്കിളുകളിൽ ഇടിച്ച ആംബുലൻസ് അവയിൽ ഒന്നിനെ ഏതാനും മീറ്ററുകൾ വലിച്ചിഴയ്ക്കുകയും ചെയ്തു. തുടർന്ന് ഒരു പോലീസ് ഔട്ട് പോസ്റ്റിൽ ഇടിച്ച ശേഷമാണ് വണ്ടി നിർത്തിയത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന 40 വയസ്സുള്ള ഇസ്മയിൽ ഭാര്യ സമീൻ ബാനു എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് നിന്നു തന്നെ ഇവർ മരിച്ചിട്ടുണ്ടായിരുന്നു. ഗുരുതരമായ പരിക്കേറ്റ മറ്റു രണ്ടുപേരെ ചികിത്സയ്ക്ക് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വലിയ അപകടമാണ് ഉണ്ടായത് എന്നാണ് സൂചന. റെഡ് സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങളുടെ ഇടയിലേക്ക് ചീറിപ്പാഞ്ഞ് എത്തിയ ആംബുലൻസ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിരവധി വാഹനങ്ങൾ തകർന്നിട്ടുണ്ട്. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല.

സംഭവത്തിന് ശേഷം, പോലീസ് ഔട്ട്‌പോസ്റ്റിലേക്ക് ഇടിച്ചുകയറിയ ആംബുലൻസ് ആളുകൾ ഉയർത്തുന്നതായി സംഭവസ്ഥലത്തു നിന്നുള്ള ഒരു വീഡിയോയിൽ കാണാം. വാഹനം നീക്കാൻ ശ്രമിക്കുന്ന ആളുകൾ ഉണ്ടായിരുന്നു, പിന്നിൽ നിരവധി തകർന്ന മോട്ടോർ സൈക്കിളുകളും പോലീസ് ഔട്ട്‌പോസ്റ്റും കാണാം.വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആംബുലൻസ് ഡ്രൈവർ അശോകിനെ കസ്റ്റഡിയിലെടുത്തു. എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ