Covid Deaths: സംസ്ഥാനങ്ങൾ പൂഴ്ത്തിവച്ചത് 20 ലക്ഷം കൊവിഡ് മരണങ്ങൾ; ശരിയായ കണക്ക് പുറത്തുവിട്ട് കേന്ദ്രം

State Governments Hid Covid Deaths: 2021ലെ കൊവിഡ് മരണങ്ങളുടെ എണ്ണം വിവിധ സംസ്ഥാനങ്ങൾ മറച്ചുവച്ചു എന്ന് കേന്ദ്രത്തിൻ്റെ കണക്ക്. 33 ഇരട്ടിയോളം മരണങ്ങളാണ് വിവിധ സംസ്ഥാനങ്ങൾ മറച്ചുവെച്ചത്.

Covid Deaths: സംസ്ഥാനങ്ങൾ പൂഴ്ത്തിവച്ചത് 20 ലക്ഷം കൊവിഡ് മരണങ്ങൾ; ശരിയായ കണക്ക് പുറത്തുവിട്ട് കേന്ദ്രം

പ്രതീകാത്മക ചിത്രം

Updated On: 

09 May 2025 20:53 PM

2021ലെ കൊവിഡ് മരണങ്ങളിൽ ആറിരട്ടി വർധനയുണ്ടായെന്ന് കേന്ദ്രത്തിൻ്റെ കണക്ക്. ബുധനാഴ്ച പുറത്തുവിട്ട സിവിൽ രജിസ്ട്രേഷൻ സിസ്റ്റമാണ് ശരിയായ കണക്കുകൾ പുറത്തുവിട്ടത്. 2021ൽ നേരത്തെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങൾ 3.3 ലക്ഷമായിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇത് 20 ലക്ഷമാണ്. അതായത് 19.7 ലക്ഷം മരണങ്ങളാണ് വിവിധ സംസ്ഥാനങ്ങൾ മറച്ചുവെച്ചത്.

ഗുജറാത്താണ് ഏറ്റവുമധികം കൊവിഡ് മരണങ്ങൾ പൂഴ്ത്തിവച്ചത്. 2021ലെ ആകെ കൊവിഡ് മരണങ്ങൾ 5809 ആണെന്നായിരുന്നു മുൻപ് ഗുജറാത്ത് അവകാശപ്പെട്ടത്. എന്നാൽ, നിലവിലെ കണക്ക് പ്രകാരം ആകെ മരണങ്ങൾ രണ്ട് ലക്ഷത്തോളമാണ്. മരണങ്ങളിൽ 33.6 ഇരട്ടി വർധന. രണ്ടാമതുള്ള മധ്യപ്രദേശിലെ മരണങ്ങളിൽ 18.3 ഇരട്ടി വർധനയുണ്ട്. മധ്യപ്രദേശ് നേരത്തെ അവകാശപ്പെട്ടത് പ്രകാരം ആകെ മരണങ്ങൾ 6927 ആയിരുന്നു. എന്നാൽ, പുതിയ കണക്ക് പ്രകാരം ഇത് ഒന്നേകാൽ ലക്ഷമാണ്.

മൂന്നാം സ്ഥാനത്തുള്ള പശ്ചിമബംഗാളിലെ മരണക്കണക്കുകളിൽ 15 ഇരട്ടി വർധനയുണ്ട്. 10,052 മരണങ്ങൾ എന്നത് ഒന്നര ലക്ഷമായി ഉയർന്നു. ബീഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മരണക്കണക്കിൽ 12 ശതമാനമാണ് വർധന. ബീഹാറിൽ 10699 മരണങ്ങളാണ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്. പുതിയ കണക്കുകൾ പ്രകാരം ഇത് 1.35 ലക്ഷത്തിലധികം. രാജസ്ഥാനിലെ ആകെ മരണങ്ങൾ 6268ൽ നിന്ന് 75317 ആയി ഉയർന്നു. വർധന 12 ഇരട്ടി.

ഝാർഖണ്ഡ്, ആന്ധ്രാപ്രദേശ്, ഒഡീഷ, ഹരിയാന, ഛത്തീസ്ഗഡ്, ഉത്തർ പ്രദേശ്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളുള്ള പട്ടികയിലെ അവസാന സ്ഥാനത്താണ് കേരളം. കേരളം ആകെ റിപ്പോർട്ട് ചെയ്തത് 44,721 മരണങ്ങളായിരുന്നു. ശരിയായ കണക്ക് 65,655.

 

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം