CPI: സിപിഐക്ക്‌ ആദ്യ വനിതാ ജനറൽ സെക്രട്ടറി? അമർജിത് കൗർ വന്നേക്കും

CPI General Secretary: പ്രായ പരിധി പിന്നിട്ടതോടെ രാജയ്ക്ക് ഇളവ് നൽകുന്നതിനുള്ള ചർച്ചകൾ ദേശീയ കൗൺസിലിൽ ഉയർന്നെങ്കിലും അത് അം​ഗീകരിക്കപ്പെട്ടിട്ടില്ല.

CPI: സിപിഐക്ക്‌ ആദ്യ വനിതാ ജനറൽ സെക്രട്ടറി? അമർജിത് കൗർ വന്നേക്കും

Cpi General Secretary

Updated On: 

06 Aug 2025 07:14 AM

ന്യൂഡൽഹി: സിപിഐയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത ജനറൽ സെക്രട്ടറി വന്നേക്കും. പാർട്ടിയുടെ അമരത്തേക്ക് ദേശീയ സെക്രട്ടറിയേറ്റ് അം​ഗവും എഐടിയുസി ജനറൽ സെക്രട്ടറിയുമായ അമർജിത് കൗർ വന്നേക്കുമെന്നാണ് സൂചന. സംഘടനാതലത്തിൽ പ്രായപരിധി കർശനമാക്കാൻ തീരുമാനിച്ചതോടെ ഡി. രാജ സ്ഥാനമൊഴിയേണ്ടി വരും.

രാജയ്ക്ക് പകരം പഞ്ചാബ് സ്വദേശിയായ അമർജിത് കൗർ വന്നാൽ അതൊരു ചരിത്രമാകും. പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസിനെ തിരഞ്ഞെടുത്തതോടെയാണ് സിപിഐക്ക് ആദ്യമായി ഒരു വനിത ജില്ലാസെക്രട്ടറി ഉണ്ടായത്.

സംഘടനാതലത്തിൽ സിപിഐ നിശ്ചയിച്ച പ്രായപരിധി 75 വയസാണ്. ഇത് പിന്നിട്ടതോടെ രാജയ്ക്ക് ഇളവ് നൽകുന്നതിനുള്ള ചർച്ചകൾ ദേശീയ കൗൺസിലിൽ ഉയർന്നെങ്കിലും അത് അം​ഗീകരിക്കപ്പെട്ടിട്ടില്ല. ഒരു ഊഴം മാത്രമാണ് രാജ ജനറൽ സെക്രട്ടറി പദവി വഹിച്ചിട്ടുള്ളൂ.

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; 11 സൈനികരെ കാണാതായി, നാല് മരണം

ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ നാല് മരണം. 11 സൈനികരെ കാണാതായി. ഉത്തരാഖണ്ഡിലെ ഹര്‍ഷിലുള്ള സൈനിക ക്യാമ്പില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇവരെ കാണാതായതെന്നാണ് വിവരം. മേഘവിസ്‌ഫോടനം ഉണ്ടായ ധരാലി ഗ്രാമം ക്യാമ്പില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ്.

പ്രളയത്തെ തുടര്‍ന്ന് ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഇല്ലാതായി. നൂറിലധികം ആളുകളെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മേഘവിസ്‌ഫോടനം നടന്ന് പത്ത് മിനിറ്റിനുള്ളില്‍ തന്നെ സൈന്യം 150 പേരെ ദുരന്ത സ്ഥലത്തേക്ക് അയച്ചിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്