Sitaram Yechury Death: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

Sitram Yechury Death: ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 2005 മുതൽ 2015 വരെ തുടർച്ചയായി മൂന്ന് തവണ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു പിന്നീട് 2018-ലും തിരഞ്ഞെടുക്കപ്പെട്ടു

Sitaram Yechury Death: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സീതറാം യെച്ചൂരി (Image Courtesy : PTI)

Updated On: 

12 Sep 2024 16:25 PM

ന്യൂഡൽഹി:  സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ( 72) അന്തരിച്ചു. ഡൽഹി എയിംസിൽ ഒരു മാസത്തിലേറെയായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1974-ൽ എസ്എഫ്ഐ അംഗമായി പാർട്ടി പ്രവർത്തനം ആരംഭിച്ച യെച്ചൂരി മൂന്ന് തവണ ജെഎൻയു സ്റ്റുഡൻസ് യൂണിയൻ പ്രസിഡൻ്റായിരുന്നു. 1986-ൽ എസ്എഫ്ഐ ഒാൾ ഇന്ത്യ പ്രസിഡൻ്റും ആയിരുന്നു.

2005 മുതൽ 2015 വരെ തുടർച്ചയായി മൂന്ന് തവണ അദ്ദേഹം സിപിഎം ജനറൽ സെക്രട്ടറിയായിരുന്നു.  2018 ൽ വീണ്ടും ആ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.  2005 മുതൽ 2017 വരെ രാജ്യസഭാംഗമായും യെച്ചൂരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021-ൽ, യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി 34-ആം വയസ്സിൽ കോവിഡ് -19 ൻ്റെ രണ്ടാം തരംഗത്തിനിടെ മരിച്ചു.

തെലുങ്ക് ബ്രാഹ്മണ ദമ്പതികളായിരുന്ന സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിൽ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡൽഹി സെന്റ്‌ സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദവും. 1975-ൽ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.  1992 മുതൽ അദ്ദേഹം സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും