5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cyclone Fengal: കരതൊട്ട് ഫെയ്ഞ്ചല്‍, തമിഴ്‌നാട് അതീവ ജാഗ്രതയില്‍; കേരളത്തിലും മഴ ശക്തമായേക്കും

Cyclone Fengal Alert: കനത്ത മഴ മൂലം വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ചെന്നൈ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

Cyclone Fengal: കരതൊട്ട് ഫെയ്ഞ്ചല്‍, തമിഴ്‌നാട് അതീവ ജാഗ്രതയില്‍; കേരളത്തിലും മഴ ശക്തമായേക്കും
കനത്ത മഴയില്‍ ചെന്നൈയിലുണ്ടായ വെള്ളക്കെട്ട്‌ (image credits: PTI)
jayadevan-am
Jayadevan AM | Published: 30 Nov 2024 20:49 PM

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റായി കരതൊട്ടു. ശനിയാഴ്ച വൈകിട്ട് പുതുച്ചേരിയിലാണ് കര തൊട്ടത്. തമിഴ്‌നാടും, പുതുച്ചേരിയും അതീവ ജാഗ്രതയിലാണ്. തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കനത്ത മഴയാണ്. കടലും പ്രക്ഷുബ്ദമാണ്.

കനത്ത മഴ മൂലം വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ചെന്നൈ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. നാളെ പുലര്‍ച്ചെ വരെയാകും വിമാനത്താവളം അടച്ചിടുന്നത്. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചൈന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം തുടങ്ങിയ മേഖലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

തമിഴ്‌നാട്ടില്‍ ഒന്‍പതു ജില്ലകളിലായി ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനായി 2229 ദുരിതാശ്വാസകേന്ദ്രങ്ങള്‍ തയ്യാറാക്കി. അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടായേക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാ​ഗ്രതാ നിർദ്ദേശം നല്‍കി.

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 2,3 തീയതികളിൽ അതിശക്തമായ മഴയ്ക്കും ഡിസംബർ 1 മുതൽ 4 വരെ തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ കേരള തീരത്ത് ഇന്നും, കേരള -കർണാടക തീരങ്ങളിൽ 2, 3 തീയതികളിലും, ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെയും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ തിങ്കളാഴ്ചയും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളില്‍ ചൊവ്വാഴ്ചയും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

Latest News