Cyclonic Storm Montha: മുന്നോട്ടുപോകാന്‍ ‘വഴിയറിയാതെ’ അറബിക്കടലിലെ ന്യൂനമര്‍ദ്ദം; മോന്‍ത വൈകുന്നേരത്തോടെ കര തൊടും

Cyclone Montha & Arabian Sea Depression Updates: മോന്‍ത ഇന്ന് തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ആവര്‍ത്തിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകുന്നേരമോ, രാത്രിയിലോ കര തൊടും. അറബിക്കടലിനു മുകളിലുള്ള ന്യൂനമര്‍ദ്ദം നിശ്ചലമായി തുടരുകയാണ്

Cyclonic Storm Montha: മുന്നോട്ടുപോകാന്‍ വഴിയറിയാതെ അറബിക്കടലിലെ ന്യൂനമര്‍ദ്ദം; മോന്‍ത വൈകുന്നേരത്തോടെ കര തൊടും

ആദ്യ ചിത്രം മോന്‍ത ചുഴലിക്കാറ്റ്, രണ്ടാമത്തേത് അറബിക്കടലിലെ ന്യൂനമര്‍ദ്ദം

Published: 

28 Oct 2025 06:54 AM

ന്യൂഡല്‍ഹി:’മോന്‍ത’ ഇന്ന് (ഒക്ടോബര്‍ 28) തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ആവര്‍ത്തിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകുന്നേരമോ, രാത്രിയിലോ ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്ക് സമീപം കര തൊടാനാണ് സാധ്യത. മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ ആഞ്ഞുവീശാം. പരമാവധി വേഗത മണിക്കൂറില്‍ 110 കി.മീ വരെയാകാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് സമീപത്തായി രൂപം കൊണ്ട മോന്‍ത ചുഴലിക്കാറ്റ് കഴിഞ്ഞ ആറു മണിക്കൂറായി 15 കി.മീ വേഗതയില്‍ വടക്കു, വടക്ക്-പടിഞ്ഞാറു ദിശകളിലേക്ക് നീങ്ങുകയാണ്. ഇന്നലെ രാത്രി 11.30-ഓടെ ഇത് ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറന്‍ മധ്യഭാഗത്ത് നിലയുറപ്പിച്ചിരുന്നു.

ദൂരം ഇങ്ങനെ

  • മച്ചിലിപട്ടണം (ആന്ധ്രാപ്രദേശ്)-280 കി.മീ തെക്ക്-തെക്കുകിഴക്ക്
  • കാക്കിനട (ആന്ധ്രാപ്രദേശ്)-360 കി.മീ തെക്ക്-തെക്കുകിഴക്ക്
  • വിശാഖപട്ടണം (ആന്ധ്രാപ്രദേശ്)-410 കി.മീ തെക്ക്
  • ഗോപാല്‍പുര്‍ (ഒഡീഷ)-610 കി.മീ തെക്ക്-തെക്കുപടിഞ്ഞാറ്‌

ഇന്ന് രാവിലെയോടെ ഇത് വടക്ക്-വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി തീവ്രമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. തുടര്‍ന്ന് ഇതേ ദിശയില്‍ കൂടുതല്‍ നീങ്ങി കരതൊടും.

അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന് എന്തുപറ്റി?

മധ്യകിഴക്കന്‍ അറബിക്കടലിനു മുകളിലുള്ള ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാത കണ്ടെത്താന്‍ ‘ബുദ്ധിമുട്ടുന്നു’വെന്നാണ് നിരീക്ഷണം. കഴിഞ്ഞ 6 മണിക്കൂറായി ഈ ന്യൂനമര്‍ദ്ദം നിശ്ചലമായി തുടരുകയാണ്. ‘റിമെയിന്‍ഡ് പ്രാക്ടിക്കലി സ്റ്റേഷണറി’ എന്നാണ് കാലാവസ്ഥ വകുപ്പ് ഇതിനെ വിശേഷിപ്പിച്ചത്. ഇന്നലെ രാത്രി 11.30 വരെയുള്ള ഡാറ്റകള്‍ പ്രകാരം ഇതേ സ്ഥലത്ത് ഈ ന്യൂനമര്‍ദ്ദം തുടരുകയാണ്.

ദൂരം ഇങ്ങനെ

  • വെരാവല്‍ (ഗുജറാത്ത്)-570 കി.മീ തെക്കുപടിഞ്ഞാറ്
  • മുംബൈ (മഹാരാഷ്ട്ര)-650 കി.മീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ്
  • പനാജി (ഗോവ)-710 കി.മീ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ്
  • അമിനിദിവി (ലക്ഷദ്വീപ്)-850 കി.മീ വടക്കുപടിഞ്ഞാറ്
  • മാംഗ്ലൂര്‍ (കര്‍ണാടക)-920 കി.മീ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ്‌

Also Read: Kerala Rain Alert: മഴ ശക്തം.. മോൻത ചുഴലിക്കാറ്റ് ഇന്ന് കരതൊടും; വരും മണിക്കൂറിൽ ഈ ജില്ലകൾ കരുതിയിരിക്കണം

മോന്‍ത ചുഴലിക്കാറ്റിന്റെ ‘എഫക്ട്’ കഴിഞ്ഞ രണ്ട് ദിവസം കേരളത്തില്‍ കാര്യമായി ഉണ്ടാകാത്തതിന്റെ കാരണം അറബിക്കടലിലെ ഈ ന്യൂനമര്‍ദ്ദമായിരുന്നു. കേരളത്തിന് നേരെയുള്ള കാറ്റിനെ പിടിച്ചുനിര്‍ത്തിയത് ഈ ന്യൂനമര്‍ദ്ദമായിരുന്നുവെന്ന് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഔദ്യോഗിക അറിയിപ്പ്‌

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും