Viral News: 1 കോടി വേണം, 12 വയസ്സുകാരി പിതാവിനോട് ആവശ്യപ്പെട്ടത്
Daughter Demands 1 Crore from Father: കുട്ടിയുടെ സംരക്ഷണത്തെ ചൊല്ലിയുള്ള തർക്കമാണ് സുപ്രീംകോടതി വരെ എത്തിയത്. നേരത്തെ ജില്ലാ കോടതി കുട്ടിയുടെ സംരക്ഷണാവകാശം അനുവദിച്ചെങ്കിലും അമ്മ ഉത്തരവ് പാലിക്കാൻ വിസമ്മതിച്ചുവെന്ന് പിതാവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ
ന്യൂഡൽഹി: പിതാവിൽ നിന്ന് ഒരു കോടി രൂപ ജീനാംശമായി വേണമെന്ന് 12 വയസ്സുകാരി. വിവാഹമോചനവുമായി ബന്ധപ്പെട്ട് സുപ്രികോടതിയുടെ മുൻപിലെത്തിയ കേസിലായിരുന്നു നാടകീയ നിമിഷങ്ങൾ. പിതാവിൽ നിന്ന് ജീവനാംശമായി ഒരു കോടി രൂപയാണ് മകൾ ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, കുട്ടിയെ ഇത്തരം കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരെ അമ്മയ്ക്ക് മുന്നറിയിപ്പും നൽകി. ചീഫ് ജസ്റ്റിസ് ആർ എസ്.ഗവായ്, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കുട്ടിയുടെ സംരക്ഷണത്തെ ചൊല്ലിയുള്ള തർക്കമാണ് സുപ്രീംകോടതി വരെ എത്തിയത്. നേരത്തെ ജില്ലാ കോടതി കുട്ടിയുടെ സംരക്ഷണാവകാശം അനുവദിച്ചെങ്കിലും അമ്മ ഉത്തരവ് പാലിക്കാൻ വിസമ്മതിച്ചുവെന്ന് പിതാവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു. വിധിക്കെതിരായ ഇവരുടെ ഹർജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. പിതാവിന്റെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കാൻ നിർബന്ധിതനായത്. അതേസമയം കേസിഷൽ മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാൻ പിതാവ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും. അമ്മ ഈ ഓപ്ഷൻ പരിഗണിക്കാൻ സമ്മതിച്ചു.
കോടതി പറഞ്ഞത്
ഒരു കുട്ടിയെ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കുന്നത് ശരിയല്ല. ഇത് കുട്ടിയുടെ ഭാവിയെ ദോഷകരമായി ബാധിക്കും. മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങളിൽ കുട്ടികളെ ഒരു ഉപകരണമാക്കരുതെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകണമെന്നും, ഇത്തരം സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിക്കാൻ കുട്ടിയെ പ്രേരിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും ബെഞ്ച് അമ്മയെ ഓർമ്മിപ്പിച്ചു. അതേസമയം മാതാപിതാക്കൾ തമ്മിൽ ഒത്തുതീർപ്പിലെത്താൻ സാധ്യതയുണ്ടോ എന്നും കോടതി ആരാഞ്ഞു. കുട്ടിയുടെ ഭാവിക്ക് മുൻഗണന നൽകി മാതാപിരികൾ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റിവെച്ചു. കുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചനത്തിന്റെ വക്കിലാണ്.