5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Delhi Election Result 2025 : ഡൽഹിയിൽ നൂനപക്ഷ കേന്ദ്രങ്ങളിലും ബിജെപിക്ക് മുൻതൂക്കം; പ്രമുഖർക്കടക്കം ആം ആദ്മിക്ക് അടിപതറി

Delhi Election Result 2025 Updates : ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളോട് അതിർത്തി പങ്കിടുന്ന മേഖലയിൽ ബിജെപിക്ക് സമ്പൂർണ ആധിപത്യമാണുള്ളത്.

Delhi Election Result 2025 : ഡൽഹിയിൽ നൂനപക്ഷ കേന്ദ്രങ്ങളിലും ബിജെപിക്ക് മുൻതൂക്കം; പ്രമുഖർക്കടക്കം ആം ആദ്മിക്ക് അടിപതറി
ബിജെപി പ്രവർത്തകരുടെ ആഘോഷംImage Credit source: PTI
jenish-thomas
Jenish Thomas | Updated On: 08 Feb 2025 11:20 AM

27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് താമര വിരിയുന്നു എന്ന സൂചന നൽകി ഡൽഹി തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഫല സൂചനകൾ. ആം ആദ്മി പാർട്ടിയുടെ പ്രമുഖർക്ക് അടക്കം അടിപതറുന്ന സൂചനയാണ് ആദ്യ മണിക്കൂറുകളിൽ നിന്നും ലഭിക്കുന്നത്. മുഖ്യമന്ത്രി അതിഷി മർലേന, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ പ്രമുഖർ ഇപ്പോൾ പിന്നിലാണ്. എഎപി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കേജ്രിവാളും ആദ്യഘട്ടത്തിൽ പിന്നിട്ട് നിന്നെങ്കിലും, പിന്നീട് നേരിയ തോതിൽ ലീഡ് നേടിയെടു. അതേസമയം കേവല ഭൂരിപക്ഷത്തെക്കാൾ അഞ്ച് സീറ്റ് അധികം നേടിയാണ് നിലവിൽ ബിജെപി അധികാരത്തിലേക്ക് അടുക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ രാവിലെ 10.30ന് പുറത്ത് വിട്ട കണക്ക് പ്രകാരം 43 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. 27 സീറ്റുകളിലാണ് ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് ലീഡുള്ളത്. മുസ്ലീം-നൂനപക്ഷ മേഖലയിലും ബിജെപി മുൻതൂക്കം ലഭിക്കുന്നുണ്ട്. കൂടാതെ ഹാരിയാൻവി, പൂർവാഞ്ചൽ ഭാഗങ്ങളിൽ എഎപിക്ക് തിരച്ചടി നേടുകയും ചെയ്തു. അരവിന്ദ് കേജ്രവാളിൻ്റെ കൂടെ നിന്നുരുന്ന മധ്യവർഗം ഇത്തവണ ബിജെപിക്ക് വോട്ട് നൽകി.

ALSO READ : Delhi Assembly Election: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; ഭരണം ആർക്കെന്ന് ഇന്നറിയാം

മധ്യദില്ലിയിലാണ് എഎപി മുൻതൂക്കമുള്ളത്. കൂടാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കുടിയേറ്റക്കാരും ആം ആദ്മിക്കൊപ്പമാണ് നിൽക്കുന്നത്. എസ് സി എസ് ടി സീറ്റുകളിലും എഎപിക്ക് പിടിച്ചു നിൽക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഡൽഹിയുടെ അതിർത്തികളിൽ കഴിഞ്ഞ തവണത്തെ പോലെ പ്രകടനം നിലനിർത്താൻ സാധിച്ചില്ല.

70 അംഗ നിയമസഭയില്‍ 36 സീറ്റുകളാണ് ഡൽഹിയിൽ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. 699 പേരാണ് ഡൽഹിയിൽ ജനവിധി തേടിയത്. 60.54 ശതമാനമായിരുന്നു ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ രേഖപ്പെടുത്തിയ പോളിങ്. 94,51,997 പേര്‍ വോട്ട് രേഖപ്പെടുത്തി, ഇതില്‍ 50,42,988 പുരുഷ വോട്ടര്‍മാരും 44,08,606 വനിതാ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.