Delhi Blast: ചെങ്കോട്ടസ്ഫോടനത്തിൽ അൽ ഫലാഹിലെ വിദ്യാർത്ഥിയെ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്തു; 2 ഡോക്ടർമാരും കസ്റ്റഡിയിൽ
Delhi Red Fort Blast: നിസാർ ബംഗാളിൽ തന്റെ ഗ്രാമത്തിൽ കുടുംബത്തോടൊപ്പം ഒരു വിവാഹ ചടങ്ങിൽ സംബന്ധിക്കാനായി എത്തിയതായിരുന്നു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട നിസാർ ഓടി...

Delhi Blast
ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന സംഫോടനത്തിനു പിന്നിലെ ഭീകര സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന വിദ്യാർത്ഥിയും രണ്ട് ഡോക്ടർമാരും പിടിയിൽ. ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിലെ എംബിബിഎസ് വിദ്യാർത്ഥിയായ ജാനിസുർ ആലം എന്ന നിസാർ ആലമാണ് പിടിയിലായത്. ഇയാളെ ബംഗാളിലെ ഉത്തര ദിനാചൂർ ജില്ലയിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
ഇതോടെ ഡൽഹി സ്ഫോടനമായി ബന്ധപ്പെട്ട് അറസ്റ്റിലായരുടെ എണ്ണം 12 ആയി.ലുധിയാനയിൽ സ്ഥിരമായി താമസിക്കുന്ന നിസാർ ബംഗാളിൽ തന്റെ ഗ്രാമത്തിൽ കുടുംബത്തോടൊപ്പം ഒരു വിവാഹ ചടങ്ങിൽ സംബന്ധിക്കാനായി എത്തിയതായിരുന്നു. ഡൽഹി സ്ഫോടനത്തിൽ നിസാറിന് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. കൂടാതെ അന്വേഷണം ഉദ്യോഗസ്ഥരെ കണ്ട നിസാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്നും ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും റിപ്പോർട്ട്.
ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം അൽഫലാഹ് സർവ്വകലാശാലയിൽ നിന്നും രണ്ട് ഡോക്ടർമാരെ കൂടി ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു. ചെങ്കോട്ടസ്ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ചിരുന്ന ഡോക്ടർ ഉമർ നബിയുടെ സുഹൃത്തുക്കളാണ് ഇരുവരും. മുഹമ്മദ്, മുസ്തകീം എന്നീ ഡോക്ടർമാരാണ് ഹരിയാനയിലെ നൂഹ്ൽ നിന്നും പിടിയിലായത്.
അതേസമയം ഡൽഹി സ്ഫോടനത്തിൽ ഉൾപ്പെട്ട നാല് ഡോക്ടർമാരുടെയും രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി.ജയ്ഷേ ഇ മുഹമ്മദ് ഭീകര സംഘടനയിലെ അംഗങ്ങളാണ് ഈ ഡോക്ടർമാർ എന്നാണ് റിപ്പോർട്ട്. മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, മുഹമ്മദ് ഷക്കീല്‍, ഷഹീന്‍ സയീദ് എന്നിവരുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്.
ഇന്ത്യന്‍ മെഡിക്കല്‍ രജിസ്റ്റര്‍, നാഷണല്‍ മെഡിക്കല്‍ രജിസ്റ്റര്‍ എന്നിവ റദ്ദാക്കിയതായി കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇനി ഇവർക്ക് ഇന്ത്യയില്‍ ഒരു സ്ഥലത്തും വൈദ്യശാസ്ത്ര മേഖലയില്‍ ജോലി ചെയ്യാനോ മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ് സ്വീകിക്കാനോ സാധിക്കില്ലെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. ജമ്മു കശ്മീര്‍ പോലീസും ജമ്മു കശമീര്‍-ഉത്തര്‍പ്രദേശ് മെഡിക്കല്‍ കൗണ്‍സിലുകളും പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് റദ്ദാക്കൽ നടപടിയെന്ന് എന്‍എംസി ഉത്തരവില്‍ പറയുന്നു.