AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Blast: ഡൽഹി സ്ഫോടനം; ചാവേർ ഉമ‍ർ നബിയുടെ വീട് ബോംബ് വച്ച് തകർത്തു

Umar Nabi’s house blown up in Pulwama: ജെയ്‌ഷ്-ഇ-മുഹമ്മദ്, അൻസാർ ഗസ്‌വത്ത്-ഉൽ-ഹിന്ദ് എന്നീ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു ഭീകര മൊഡ്യൂളിലെ പ്രധാനിയായിരുന്നു ഉമർ നബിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

Delhi Blast: ഡൽഹി സ്ഫോടനം; ചാവേർ ഉമ‍ർ നബിയുടെ വീട് ബോംബ് വച്ച് തകർത്തു
Delhi BlastImage Credit source: social media
nithya
Nithya Vinu | Updated On: 14 Nov 2025 08:53 AM

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനക്കേസിൽ മുഖ്യ പങ്കുണ്ടെന്ന് കരുതുന്ന ഡോ. ഉമർ നബിയുടെ വീട് ബോംബ് വച്ച് തകർത്തു. ജമ്മു കശ്മീരിലെ പുൽവാമയിലുള്ള വീടാണ് സുരക്ഷാ ഏജൻസികൾ തകർത്തത്. ജെയ്‌ഷ്-ഇ-മുഹമ്മദ്, അൻസാർ ഗസ്‌വത്ത്-ഉൽ-ഹിന്ദ് എന്നീ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു ഭീകര മൊഡ്യൂളിലെ പ്രധാനിയായിരുന്നു ഉമർ നബിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

സ്ഫോടനസ്ഥലത്ത് നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിളുകൾ ഉമറിന്റേതാണെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തത്. ഡോക്ടർമാർ, മതപണ്ഡിതന്മാർ, മറ്റ് പ്രൊഫഷണലുകൾ എന്നിവർ ഉൾപ്പെട്ട ‘വൈറ്റ് കോളർ ഭീകര മൊഡ്യൂളിൽ’ അന്വേഷണം പുരോഗമിക്കുകയാണ്.

ഈ മൊഡ്യൂളിലെ ഡോക്ടർമാർ അവരുടെ മെഡിക്കൽ ഐഡൻ്റിറ്റി ഉപയോഗിച്ച് സ്ഫോടക വസ്തുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ രാസവസ്തുക്കളും മറ്റ് സാധനങ്ങളും ശേഖരിച്ചതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

ALSO READ: ഫാം ഹൗസ് ഉടമകൾ, ക്വാറി നടത്തിപ്പുകാർ… വൈറ്റ് കോളർ സംഘം പ്രത്യക്ഷപ്പെടുന്നത് വിവിധ വേഷത്തിലും ഭാവത്തിലും

13 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ചെങ്കോട്ട സ്ഫോടനത്തിൽ ഡോ. ഉമറിന്റെ മൂന്ന് കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത കശ്മീരിൽ നിന്നുള്ള മറ്റ് രണ്ട് ഡോക്ടർമാരുമായി ഉമർ ബന്ധം പുലർത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

സ്‌ഫോടകവസ്തുക്കൾ നിറച്ച ഹ്യുണ്ടായ് ഐ20 ഓടിച്ചിരുന്ന ഡോ. ഉമർ നബി, ഡോ. മുസമ്മിൽ അഹമ്മദ് ഗനായ്, ഡോ. ഷഹീൻ ഷാഹിദ് എന്നിവർ ചേർന്ന് ഗൂഢാലോചന ആസൂത്രണം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള എൻക്രിപ്റ്റ് ചെയ്ത പ്ലാറ്റ്‌ഫോമായ ത്രീമയെയാണ് ആശ്രയിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.