Delhi Blast: ഫാം ഹൗസ് ഉടമകൾ, ക്വാറി നടത്തിപ്പുകാർ… വൈറ്റ് കോളർ സംഘം പ്രത്യക്ഷപ്പെടുന്നത് വിവിധ വേഷത്തിലും ഭാവത്തിലും
Delhi Blast: നാലുമാസത്തോളമായി ഉമർ നബി രാസവളം വാങ്ങിയിരുന്നതായും കണ്ടെത്തൽ. നൂഹിലെ വളം വില്പനക്കാരാണ് ഇതേക്കുറിച്ച് വിവരം നൽകിയത്. മാരുതി സുസുക്കി ബ്രെസ്സ, മാരുതി സ്വിഫ്റ്റ് ഡിസയർ...
രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രാജ്യമൊട്ടാകെ ആക്രമണം നടത്താൻ വൈറ്റ് കോളർ ഭീകരസംഘം പദ്ധതി ഇട്ടിരുന്നതായാണ് സൂചന. മാസങ്ങൾ നീണ്ട ആസൂത്രണമാണ് ഇവർ നടത്തിയത്. ഇതിനായി ഇവർ പല രൂപത്തിലും ഭാവത്തിലും ആണ് ഇവർ വിവിധ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ഫാം ഹൗസ് ഉടമകളായും ക്വാറി നടത്തിപ്പുകാരായും ഇവർ സാധാരണ ജനങ്ങൾക്കിടയിലൂടെ നീങ്ങി. ഈ വേഷത്തിലൂടെയാണ് ഉമർ നബിയും കൂട്ടാളികളും NPK, അമോണിയം നൈട്രേറ്റ് എന്നിവ സംഘടിപ്പിച്ചത്. നാലുമാസത്തോളമായി ഉമർ നബി രാസവളം വാങ്ങിയിരുന്നതായും കണ്ടെത്തൽ. നൂഹിലെ വളം വില്പനക്കാരാണ് ഇതേക്കുറിച്ച് വിവരം നൽകിയത്. മാരുതി സുസുക്കി ബ്രെസ്സ, മാരുതി സ്വിഫ്റ്റ് ഡിസയർ, ഫോർഡ് ഇക്കോസ്പോർട്ട് എന്നിവ ഉൾപ്പെടെ 32 കാറുകൾ രാജ്യത്ത് സ്ഫോടക വസ്തുക്കളോ ബോംബുകളോ എത്തിക്കാനാണ് പദ്ധതി ഇട്ടിരുന്നത്.
ALSO READ: ഹോസ്റ്റൽ മുറിയാണ് ഭീകരസംഘത്തിൻ്റെ രഹസ്യയോഗങ്ങളുടെ കേന്ദ്രം; അന്വേഷണ സംഘം
കൂടാതെ ഡൽഹിയിലെ ആറ് സ്ഥലങ്ങൾ ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങൾ ഇവർ ലക്ഷ്യം ഇട്ടിരുന്നതായും ആക്രമണ പരമ്പരയുടെ ഭാഗമായിരുന്നു തിങ്കളാഴ്ച വൈകുന്നേരത്തോടെ നടന്ന സ്ഫോടനം എന്നും റിപ്പോർട്ട്. ഉയർന്ന ഗ്രേഡ് സ്ഫോടക വസ്തുക്കളും അമോണിയം നൈട്രേറ്റ് ഇന്ത്യ എണ്ണയും ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തിൽ 13 പേരാണ് അന്ന് നിഷ്കരുണം കൊല്ലപ്പെട്ടത്. ഭീകരരിൽ ഒരാളായ ഉമർ മുഹമ്മദാണ് സ്ഫോടനത്തിന് തുടക്കമിട്ടതെന്നാണ് പാത അന്വേഷണ വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം ഹരിയാനയിലെ അൽഫലാഹ് ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽവെച്ചാണ് ഭീകര സംഘത്തിന്റെ രഹസ്യ യോഗങ്ങൾ നടന്നിരുന്നത് എന്നാണ് റിപ്പോർട്ട്. ഡൽഹിയിലും ഉത്തർപ്രദേശിലും ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നിരുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ പതിനേഴാം നമ്പർ കെട്ടിടത്തിലെ പതിമൂന്നാം നമ്പർ മുറിയാണ് ഡോക്ടർമാരായ ഭീകര സംഘത്തിന്റെ രഹസ്യ യോഗങ്ങൾ നടന്നിരുന്നതതെന്നും അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ.