Delhi Blast: മരണസംഖ്യ ഉയരുന്നു, ദുഃഖം രേഖപ്പെടുത്തി മോദി, പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ, രാജ്യം അതീവ ജാഗ്രതയില്‍
Delhi Blast Update: ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്തതായും പ്രധാനമന്ത്രി വ്യക്തമാക്കി. പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി. അതേസമയം, മരണസംഖ്യ 13 ആയി ഉയര്‍ന്നു. ഇരുപതിലേറെ പേര്‍ക്കാണ് പരിക്കേറ്റത്.
വൈകിട്ട് 6.52 ന് റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം ഒരു ഹ്യുണ്ടായ് ഐ20 കാറിലാണ് സ്ഫോടനമുണ്ടായത്. റെഡ് സിഗ്നലില്‍ നിര്‍ത്തിയ കാറില്‍ നിന്നാണ് സ്‌ഫോടനമുണ്ടായതെന്ന് ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ സ്ക്വാഡും ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലും സ്ഥലത്തുണ്ട്.
Also Read: Delhi Blast Live : രാജ്യതലസ്ഥാനം നടുങ്ങി; ഡൽഹി സ്ഫോടനത്തിൽ പത്തിലേറെ മരണം
പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക് നായക് ജയ പ്രകാശ് (എൽഎൻജെപി) ആശുപത്രിയിലെത്തി. സമീപത്തുള്ള എല്ലാ സിസിടിവി ക്യാമറകളും പരിശോധിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ട്വീറ്റ്
Condolences to those who have lost their loved ones in the blast in Delhi earlier this evening. May the injured recover at the earliest. Those affected are being assisted by authorities. Reviewed the situation with Home Minister Amit Shah Ji and other officials.@AmitShah
— Narendra Modi (@narendramodi) November 10, 2025