Delhi Blast: ഒടുവില്‍ ഇക്കോസ്‌പോര്‍ട്ട് കണ്ടെത്തി; പൊലീസ് തിരയുന്ന ചുവന്ന കാര്‍ ഫരീദാബാദില്‍ തന്നെ

EcoSport found in Haryana: ചുവന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് കാര്‍ ഫരീദാബാദില്‍ കണ്ടെത്തി. ഫരീദാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഖണ്ഡാവലി ഗ്രാമത്തിനടുത്തുള്ള ഒരു ഫാം ഹൗസിലാണ് കാര്‍ കണ്ടെത്തിയത്

Delhi Blast: ഒടുവില്‍ ഇക്കോസ്‌പോര്‍ട്ട് കണ്ടെത്തി; പൊലീസ് തിരയുന്ന ചുവന്ന കാര്‍ ഫരീദാബാദില്‍ തന്നെ

ഇക്കോസ്‌പോര്‍ട്ട്‌

Updated On: 

12 Nov 2025 20:17 PM

ഫരീദാബാദ്: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ചുവന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് കാര്‍ ഫരീദാബാദില്‍ കണ്ടെത്തി. ഡല്‍ഹി സ്‌ഫോടനത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഡോ. ഉമർ ഉൻ നബിയുടെ ഉടമസ്ഥതയിലുള്ള ചുവന്ന ഫോർഡ് ഇക്കോസ്‌പോർട് കാർ ഫരീദാബാദിലെ ഒരു ഫാംഹൗസിൽ നിന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഫരീദാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഖണ്ഡാവലി ഗ്രാമത്തിനടുത്തുള്ള ഒരു ഫാം ഹൗസിലാണ് കാര്‍ കണ്ടെത്തിയത്.

ഉമർ ഉൻ നബിയുടെ പരിചയക്കാരന്റേതാണ് ഈ ഫാം ഹൗസ് എന്ന് കരുതുന്നു. DL10 CK 0458 എന്ന രജിസ്ട്രേഷൻ നമ്പറുള്ള കാറാണ് കണ്ടെത്തിയത്. വാഹനം പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്കായി അന്വേഷണ ഏജൻസിക്ക് കൈമാറിയെന്ന്‌ ഫരീദാബാദ് പൊലീസ്‌ വക്താവ് യശ്പാൽ സിംഗ് പ്രസ്താവനയിൽ പറഞ്ഞു.

ഫാംഹൗസ് ഉടമയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. കാര്‍ എത്തിച്ചത് ആരാണെന്നും, ഫാം ഹൗസില്‍ ആരൊക്കെ വരാറുണ്ടെന്നും അറിയുകയാണ് ലക്ഷ്യം. ജമ്മു കശ്മീര്‍ പൊലീസ് നല്‍കിയ സൂചനകള്‍ പിന്തുടര്‍ന്നാണ് കാര്‍ കണ്ടെത്തിയതെന്നാണ് വിവരം.

Also Read: Delhi Red Fort Blast: ആ ചുവന്ന ഇക്കോസ്‌പോർട്ട് എസ്‌യുവി എവിടെ? കണ്ടെത്തിയേ തീരൂ; ജാഗ്രതാ നിര്‍ദ്ദേശം

നേരത്തെ കാര്‍ കണ്ടെത്തുന്നത് സംബന്ധിച്ച് ഡല്‍ഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അതിര്‍ത്തി പോസ്റ്റുകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ പൊലീസും അന്വേഷണം നടത്തിയിരുന്നു.

ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ ആര്‍ടിഒയില്‍ വ്യാജ വിലാസത്തിലാണ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ ശേഖരിച്ച പൊലീസ് ഈ വിലാസത്തിലുള്ള സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഒരു വിലാസമാണ് ഈ കാര്‍ വാങ്ങാന്‍ ഉമര്‍ നബി നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തിയത് അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്