AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ചുരിദാർ ധരിച്ച് റസ്റ്ററന്റിലെത്തി; ഡൽഹിയിൽ ദമ്പതികൾക്ക് പ്രവേശനം നിഷേധിച്ചതായി പരാതി

Couple Allegedly Denied Entry to Restaurant: അകത്ത് കയറാൻ ഈ വസ്ത്രം അനുയോജ്യമല്ലെന്ന് റസ്റ്ററന്റ് മാനേജർ പറഞ്ഞതായി ഇവർ വീഡിയോവിൽ പറയുന്നുണ്ട്. അല്പവസ്ത്രധാരികളെ റസ്റ്റോറന്റിലേക്ക് കയറ്റിവിട്ടുവെന്നും സാരി ധരിക്കുന്ന രാഷ്ട്രപതിയെ പോലും ഇവർ ഇതിനകത്തേക്ക് കയറ്റുമെന്ന് തോന്നുന്നില്ലെന്നും ദമ്പതികൾ പറഞ്ഞു.

Viral Video: ചുരിദാർ ധരിച്ച്  റസ്റ്ററന്റിലെത്തി; ഡൽഹിയിൽ ദമ്പതികൾക്ക് പ്രവേശനം നിഷേധിച്ചതായി പരാതി
Viral Video Image Credit source: x (twitter)
sarika-kp
Sarika KP | Published: 09 Aug 2025 07:27 AM

ന്യൂഡൽഹി: ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതികൾക്ക് റസ്റ്ററന്റിൽ പ്രവേശനം നിഷേധിച്ചതായി പരാതി. ഡൽഹിയിലെ പിതംപുരയിലുള്ള റസ്റ്ററന്റിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്ത്യൻ തനിമയുള്ള വസ്ത്രം ധരിച്ചതിന്റെ പേരിലാണ് തങ്ങളോട് മോശമായി പെരുമാറിയതെന്നാണ് ദമ്പതികൾ ആരോപിക്കുന്നത്. മറ്റുള്ളവരെ റസ്റ്ററന്റിനകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും തങ്ങളെ പ്രവേശിപ്പിച്ചില്ലെന്നും മാനേജർ മോശമായി പെരുമാറിയെന്നും ദമ്പതികൾ പറയുന്നു. യുവതി ചുരിദാറും യുവാവ് ടീ ഷർട്ടും പാന്റ്‌സുമാണ് ധരിച്ചിരുന്നത്. റസ്റ്ററന്റിനുമുന്നിൽ നിന്നും ഇരുവരും വീഡിയോ പകർത്തുകയും ചെയ്തു. അകത്ത് കയറാൻ ഈ വസ്ത്രം അനുയോജ്യമല്ലെന്ന് റസ്റ്ററന്റ് മാനേജർ പറഞ്ഞതായി ഇവർ വീഡിയോവിൽ പറയുന്നുണ്ട്. അല്പവസ്ത്രധാരികളെ റസ്റ്റോറന്റിലേക്ക് കയറ്റിവിട്ടുവെന്നും സാരി ധരിക്കുന്ന രാഷ്ട്രപതിയെ പോലും ഇവർ ഇതിനകത്തേക്ക് കയറ്റുമെന്ന് തോന്നുന്നില്ലെന്നും ദമ്പതികൾ പറഞ്ഞു.

Also Read:ക്ഷേത്ര നിർമ്മാണത്തിന് യാചകയുടെ സംഭാവന, ഞെട്ടിയത് കമ്മിറ്റിക്കാർ

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്ത് എത്തിയത്. മന്ത്രി കപിൽ മിശ്ര, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവർ സംഭവത്തിൽ ഇടപെട്ടു. എത്രയും പെട്ടെന്ന് നടപടിയെടുക്കാൻ നിർദേശം നൽകിയതായി കപിൽ മിശ്ര പറഞ്ഞു. ഡൽഹിയിൽ ഇത്തരം കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്നും റസ്റ്റോറന്റ് അധികൃതർ ഇനി ഇത്തരം സംഭവമുണ്ടാകില്ലെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം അറിയിച്ചു.അതേസമയം വിഷയം ബിജെപി നേതാക്കളും ഏറ്റെടുത്തിരിക്കുകയാണ്.

 

അതേസമയം ആരോപണങ്ങൾ നിഷേധിച്ച് റസ്റ്ററന്റ് ഉടമ രംഗത്ത് എത്തി. ദമ്പതികൾ ഇവിടം ബുക്ക് ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു. റസ്റ്റോറന്റിലേക്കുള്ള പ്രവേശനത്തിന് വസ്ത്രധാരണ മാനദണ്ഡമില്ലെന്നും അദ്ദേഹം പറഞ്ഞു.