Delhi Election 2025: ഡൽഹി തിരഞ്ഞെടുപ്പ് അവസാനിച്ചു; എക്സിറ്റ് പോളുകളിൽ സാധ്യത ബിജെപിയുടെ തിരിച്ചുവരവിന്
Delhi Electio Exit Polls Predict BJPs Return: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചു. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം. രണ്ടര പതിറ്റാണ്ടിന് ശേഷം ഇതാദ്യമായി ബിജെപി അധികാരത്തിൽ തിരികെയെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചു. വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം 58 ശതമാനമാണ് ആകെ രേഖപ്പെടുത്തിയ വോട്ടുകൾ. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ തുടങ്ങിവരൊക്കെ വോട്ട് രേഖപ്പെടുത്തി. ഫെബ്രുവരി എട്ടിനാണ് ഫലപ്രഖ്യാപനം.
എക്സിറ്റ് പോളുകൾ പ്രകാരം ആം ആദ്മി പാർട്ടിയെ അട്ടിമറിച്ച് ബിജെപി അധികാരത്തിലേറും. ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയ്ക്ക് അനുകൂലമാണ്. 40 മുതൽ 60 വോട്ടുകൾ വരെ നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് വിവിധ എക്സിറ്റ് പോളുകൾ പറയുന്നത്. തുടരെ രണ്ട് തവണയായി ഡൽഹിയിൽ ആം ആദ്മി പാർട്ടിയാണ് ഭരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ഒറ്റയ്ക്കാണ് എഎപി അധികാരം പിടിച്ചത്. എന്നാൽ, 2013 മുതൽ ബിജെപിയ്ക്ക് ഇവിടെ പിടിയ്ക്കാൻ കഴിഞ്ഞിരുന്നില്ല. മുൻപ് കോൺഗ്രസിൻ്റെ പിന്തുണയോടെയായിരുന്നു ആം ആദ്മി പാർട്ടി ഭരിച്ചിരുന്നത്. കഴിഞ്ഞ 27 വർഷമായി ഡൽഹിയിൽ ബിജെപിയ്ക്ക് ഭരണം ലഭിച്ചിട്ടില്ല. എന്നാൽ, ഇത് ഇത്തവണ മാറുമെന്നാണ് സൂചനകൾ. 15 വർഷം തുടരെ ഡൽഹി ഭരിച്ചിരുന്ന കോൺഗ്രസിന് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.
Also Read: Delhi Elections 2025: രാജ്യ തലസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; മത്സരരംഗത്ത് 699 സ്ഥാനാർത്ഥികൾ
ബിജെപി 40 സീറ്റുകള്‍ വരെ നേടുമെന്നാണ് മാട്രിക്‌സ് അഭിപ്രായ സര്‍വേ പറയുന്നത്. ബിജെപി 43 സീറ്റ് വരെ നേടുമെന്നാണ് ടൈംസ് നൗ സര്‍വേഫലം. 39 മുതൽ 44 വരെ സീറ്റുകൾ വരെയാണ് ചാണക്യ തന്ത്ര എക്‌സിറ്റ് പോൾ ഫലത്തിൽ പ്രവചിക്കുന്നത്. പീപ്പിൾസ് പൾ ആവട്ടെ ബിജെപിക്ക് 51 മുതൽ 60 വരെ സീറ്റുകൾ പ്രവചിച്ചു. 36 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
70 സംസ്ഥാനങ്ങളിൽ നിന്നായി 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പടെ 699 സ്ഥാനാർത്ഥികളാണ് ഡൽഹിയിൽ ഇന്ന് ജനവിധി തേടിയത്. ആകെ 13766 പോളിംഗ് ബൂത്തുകളിൽ വോട്ടെടുപ്പ് നടന്നു. ഇതിൽ 3000 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായിരുന്നു. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ നീളും. 220 അർധസൈനിക സേനയും 35,626 പോലീസ് ഓഫീസർമാരും 19,000 ഹോം ഗാർഡുകളും ഉൾപ്പെടെയുള്ളവരാണ് തിരഞ്ഞെടുപ്പിൽ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്.