Delhi Metro: ഡല്‍ഹി മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബ്ലൂ ലൈനില്‍ ഞായറാഴ്ച സര്‍വീസുകള്‍ക്ക് നിയന്ത്രണം; പുതിയ ഷെഡ്യൂള്‍ പുറത്ത്‌

Delhi Metro Track Maintenance: ഡല്‍ഹി മെട്രോയുടെ ബ്ലൂ ലൈനില്‍ ഞായറാഴ്ച രാവിലെ സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ഡിഎംആര്‍സി. ഇന്ദ്രപ്രസ്ഥ, സുപ്രീം കോടതി മെട്രോ സ്റ്റേഷനുകൾക്കിടയില്‍ മുൻകൂട്ടി നിശ്ചയിച്ച ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.

Delhi Metro: ഡല്‍ഹി മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബ്ലൂ ലൈനില്‍ ഞായറാഴ്ച സര്‍വീസുകള്‍ക്ക് നിയന്ത്രണം; പുതിയ ഷെഡ്യൂള്‍ പുറത്ത്‌

Image for representation purpose only

Edited By: 

Arun Nair | Updated On: 29 Apr 2026 | 05:00 PM

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ ബ്ലൂ ലൈനില്‍ (ലൈൻ 3 & 4) ഞായറാഴ്ച (ഏപ്രില്‍ 19, 2026) രാവിലെ സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ഡിഎംആര്‍സി അറിയിച്ചു. അറ്റകുറ്റപ്പണികള്‍ സുഗമമാക്കുന്നതിനാണ് ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇന്ദ്രപ്രസ്ഥ, സുപ്രീം കോടതി മെട്രോ സ്റ്റേഷനുകൾക്കിടയിലാണ്‌ മുൻകൂട്ടി നിശ്ചയിച്ച ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത്.

പുതുക്കിയ സമയക്രമം പരിശോധിക്കാം. വൈശാലിയിൽ നിന്ന് ദ്വാരക സെക്ടർ-21 ലേക്കുള്ള ആദ്യ ട്രെയിൻ രാവിലെ 6.05-ന് പുറപ്പെടും. ലക്ഷ്മി നഗറിൽ നിന്ന് ദ്വാരക സെക്ടർ-21 ലേക്കുള്ള ആദ്യ ട്രെയിൻ 6.21-നാണ് പുറപ്പെടുന്നത്. 5.50-ന് യമുന ബാങ്കില്‍ നിന്ന് ദ്വാരക സെക്ടർ-21 ലേക്കുള്ള ആദ്യ ട്രെയിൻ യാത്ര തിരിക്കും.

ദ്വാരകയിൽ നിന്ന് നോയിഡ ഇലക്ട്രോണിക് സിറ്റിയിലേക്കും, വൈശാലി ഭാഗങ്ങളിലേക്കുമുള്ള ആദ്യ ട്രെയിന്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റമുണ്ടാകില്ല. ബ്ലൂ ലൈനിലെ മുഴുവൻ ട്രെയിൻ സർവീസുകളും രാവിലെ 06:30 ന് ശേഷം സാധാരണ നിലയിലാകും.

Also Read: Delhi Metro: ഡല്‍ഹിയുടെ യാത്രാക്ലേശം തീരും; കൂടുതല്‍ മെട്രോ പാതകള്‍ യാഥാര്‍ത്ഥ്യമാകുന്നു

നിയന്ത്രണമേര്‍പ്പെടുത്തുന്ന സമയങ്ങളില്‍ യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ യാത്രാ സമയം കണക്കിലെടുത്ത് യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് ഡിഎംആര്‍സി നിര്‍ദ്ദേശിച്ചു. പരിഷ്കരിച്ച സമയക്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങളുടെ മൊബൈല്‍ ആപ്പ്, സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റില്‍ എന്നിവയില്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും ഡിഎംആര്‍സി അറിയിച്ചു.

ഡിഎംആര്‍സിയുടെ അറിയിപ്പ്‌

പുരോഗതി അവലോകനം ചെയ്തു

അതേസമയം, മെട്രോ ഫേസ് -4 പ്രകാരം ആർ.കെ. ആശ്രം മാർഗ് മെട്രോ സ്റ്റേഷനിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി രേഖ ഗുപ്ത പരിശോധിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്തു. മെട്രോ ഡല്‍ഹിയുടെ ജീവനാഡിയാണെന്ന് അവര്‍ പറഞ്ഞു.

Follow Us
Related Stories
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ