Delhi Metro Stations Reopen: സമരം അവസാനിപ്പിച്ചു! ഡൽഹി സാധാരണ നിലയിലേക്ക്; മെട്രോ സർവീസും ഇന്റർനെറ്റും പുനരാരംഭിച്ചു

Delhi After Jantar Mantar Protest Ends: സമരം അവസാനിച്ചതിന് പിന്നാലെ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ. 49 ദിവസങ്ങളായി തുടർന്നുവന്ന പ്രതിഷേധം അവസാനിച്ചതോടെ മധ്യ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയാണ്. അടച്ചിട്ടിരുന്ന 18 മെട്രോ സ്റ്റേഷനുകളാണ് വീണ്ടും സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചത്. 

Delhi Metro Stations Reopen: സമരം അവസാനിപ്പിച്ചു! ഡൽഹി സാധാരണ നിലയിലേക്ക്; മെട്രോ സർവീസും ഇന്റർനെറ്റും പുനരാരംഭിച്ചു

Delhi Metro Stations

Published: 

26 Jul 2026 | 06:41 AM

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അരങ്ങേറിയ വിദ്യാർത്ഥി സമരം അവസാനിച്ചു. കോക്രോച്ച് ജനത പാർട്ടിയും (സിജെപി) കേന്ദ്ര സർക്കാരും തമ്മിൽ നടന്ന നിർണായക ചർച്ചകൾക്കൊടുവിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥികൾ തയ്യാറായത്. എന്നാൽ സമരം അവസാനിച്ചതിന് പിന്നാലെ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ. 49 ദിവസങ്ങളായി തുടർന്നുവന്ന പ്രതിഷേധം അവസാനിച്ചതോടെ മധ്യ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയാണ്.

സിജെപി സമരത്തെ തുടർന്ന് നിർത്തിവെച്ച ഡൽഹി മെട്രോ സർവീസുകൾ ഡൽഹി മെട്രോ കോർപ്പറേഷൻ പുനരാരംഭിച്ചു. ദിവസങ്ങളായി ജന്തർ മന്തറിൽ നിരോധിച്ചിരുന്ന ഇന്റർനെറ്റ് സർവീസും പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. കേന്ദ്ര സർക്കാർ വൃത്തങ്ങൾ തന്നെയാണ് നിയന്ത്രണങ്ങൾ നീക്കിയതായി അറിയിച്ചത്. അടച്ചിട്ടിരുന്ന 18 മെട്രോ സ്റ്റേഷനുകളാണ് വീണ്ടും സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചത്. സമരം അവസാനിച്ചതിൻ്റെ പശ്ചാതലത്തിൽ മേഖലകളിൽ നിന്ന് വിദ്യാർത്ഥികളോടെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: പ്രഹ്ലാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ആയിരക്കണക്കിന് വിദ്യാർത്ഥികളും അനുയായികളും ഒത്തുകൂടിയ പ്രതിഷേധ സ്ഥലത്ത് കലാപ സാഹചര്യം നിയന്ത്രിക്കുന്നതിനാണ് അധികൃതർ ഇന്റർനെറ്റ് സേവനങ്ങൾ ദിവസങ്ങളോളം നിർത്തിവച്ചത്. അതുപോലെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് മെട്രോ സർവീസുകൾ സാധാരണ നിലയിലായത്. “ഡൽഹി മെട്രോ ശൃംഖലയിലെ എല്ലാ മെട്രോ സ്റ്റേഷനുകളുടെയും പ്രവേശന കവാടങ്ങൾ ഇപ്പോൾ തുറന്നിരിക്കുന്നു,” എന്ന് ഡിഎംആർസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സുരക്ഷ മുൻനിർത്തി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവേശനം ഭാഗികമായോ പൂർണ്ണമായോ തടഞ്ഞിരുന്ന 18 പ്രധാന മെട്രോ സ്റ്റേഷനുകളും ഇപ്പോൾ പൂർണ്ണമായി തുറന്നു പ്രവർത്തിച്ചു തുടങ്ങി. നഗരത്തിലെ ഏറ്റവും തിരക്കേറിയ രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, മണ്ഡി ഹൗസ്, ഐടിഒ, ന്യൂഡൽഹി തുടങ്ങിയ പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകളിലെ നിയന്ത്രണങ്ങളാണ് ഡിഎംആർസി നീക്കിയത്.

രാജിവെച്ച് ധർമ്മേന്ദ്ര പ്രധാൻ

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. രാജിവയ്ക്കുന്നതായി ധർമേന്ദ്ര പ്രധാൻ എക്‌സിലൂടെയാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി താൻ സ്വയം സമർപ്പിച്ചിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും ബഹുമാനിക്കുന്നു. പല വിദ്യാർത്ഥികളെയും വഴിതെറ്റിക്കുന്നതിനായി ഉത്തരവാദിത്തപ്പെട്ട പദവികളിൽ ഇരിക്കുന്ന വ്യക്തികൾ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത് തന്റെ മനസിനെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിലും രാജ്യത്താകമാനവും നിലനിൽക്കുന്ന സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാനാണ് രാജി വയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

2026 മേയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷയിൽ ചില ക്രമക്കേടുകൾ കണ്ടെത്തി. സർക്കാർ ഉടൻ തന്നെ ഇത് ശ്രദ്ധയിൽപ്പെടുകയും അന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്തു. തുടർന്ന് പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷയ്ക്കുള്ള തീയതി പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത വർഷം മുതൽ ഈ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

English Summary:

Delhi Metro services have resumed and internet restrictions have been lifted after the ends of the protest in the national capital. All 18 affected metro stations are now open, and authorities have urged protesters to return home.

Follow Us
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
തേനീച്ചയോ കടന്നലോ കുത്തിയാൽ ഉടൻ ചെയ്യേണ്ടത്!
എല്ലാവർക്കും ബീറ്റ്‌റൂട്ട് നല്ലതല്ല; ആരൊക്കെ നിയന്ത്രിക്കണം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി