Delhi Railway Station Stampede: ‘അറിയിപ്പ് നൽകിയതിലെ ആശയക്കുഴപ്പം; മൂന്നു ട്രെയിനുകൾ വൈകി’; ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തെപ്പറ്റി പോലീസ്

New Delhi stampede: Confusion over Announcement: പ്രായാ​ഗ്‍രാജിലേക്ക് പോകാനുള്ള രണ്ട് ട്രെയിനുകളുടെ പേരിലുണ്ടായ ആശയക്കുഴപ്പവും കാരണമായെന്നും പോലീസ് പറയുന്നു. പ്രയാഗ്‌രാജ് എക്സപ്രസ്, പ്രയാഗ്‌രാജ് സ്പെഷ്യൽ എന്നിവയാണ് ആ ട്രെയിനുകളെന്നും പോലീസ് പറയുന്നു.

Delhi Railway Station Stampede: അറിയിപ്പ് നൽകിയതിലെ ആശയക്കുഴപ്പം; മൂന്നു ട്രെയിനുകൾ വൈകി; ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തെപ്പറ്റി പോലീസ്

ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കും തിരക്കും

Published: 

16 Feb 2025 | 05:34 PM

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി പോലീസ്. റെയിൽവേ അധികൃതർ നൽകി അറിയപ്പിലുണ്ടായ ആശയക്കുഴപ്പമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പ്രാഥമിക റിപ്പോർട്ട്. പ്രായാ​ഗ്‍രാജിലേക്ക് പോകാനുള്ള രണ്ട് ട്രെയിനുകളുടെ പേരിലുണ്ടായ ആശയക്കുഴപ്പവും കാരണമായെന്നും പോലീസ് പറയുന്നു. പ്രയാഗ്‌രാജ് എക്സപ്രസ്, പ്രയാഗ്‌രാജ് സ്പെഷ്യൽ എന്നിവയാണ് ആ ട്രെയിനുകളെന്നും പോലീസ് പറയുന്നു.

പ്ലാറ്റ്ഫോം നമ്പർ 16-ൽ പ്രയാഗ്‌രാജ് സ്പെഷ്യൽ ട്രെയിൻ ഉടൻ എത്തിച്ചേരും എന്നായിരുന്നു റെയിൽവേ അധികൃതർ നൽകിയ അറിയിപ്പ്. എന്നാൽ ഇത് കേട്ട് 14-ാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രയാഗ്‌രാജ് എക്സ്പ്രസിന് കാത്തിരുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇതോടെ തങ്ങളുടെ ട്രെയിൻ അതാണ് എന്ന് തെറ്റ്ദ്ധരിച്ച് ഇവർ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകാൻ തുടങ്ങിയതാണ് തിക്കും തിരക്കുമുണ്ടാക്കാൻ കാരണമായത്.

Also Read:മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം; ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം; ഡല്‍ഹി ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ചു

അതേമയം പ്രയാഗ്‌രാജിലേക്ക് പോകേണ്ട മൂന്നു ട്രെയിനുകൾ വൈകിയത് കാരണമാണ് റെയിൽവേ സ്റ്റേഷനിൽ ഇത്രയധികം ആളുകൾ തടിച്ചുകൂടാൻ ഇടയായതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിനായി അനിയന്ത്രിതമായി ജനറല്‍ ടിക്കറ്റ് വിതരണം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓരോ മണിക്കൂറിലും 1,500ന് അടുത്ത് ജനറല്‍ ടിക്കറ്റുകള്‍ വിറ്റുവെന്നാണ് വിവരം.

14-ാമത്തെ പ്ലാറ്റ്ഫോമിൽ വന്ന പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ കയറാൻ സാധിക്കാത്തവർ 16-ാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് പോയതും കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമായതായും പോലീസ് പറയുന്നു. ദുരന്തത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി ഞായറാഴ്ച രാവിലെ ഡൽഹി പോലീസ് ഉന്നതതല യോ​ഗം ചേരുമെന്നാണ് വിവരം. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായി രണ്ടം​ഗ സമിതിയും അറിയിച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ