Delhi Blast Live : നടന്നത് ചാവേർ ആക്രമണമോ? പിന്നിൽ വൻ ഗൂഢാലോചനയെന്ന് സർക്കാർ
Delhi Red Fort Blast Live Updates : ചെങ്കോട്ടയ്ക്ക് സമീപം മെട്രോ സ്റ്റേഷനരികെ പാർക്ക് ചെയ്തിരുന്ന കാർ പൊട്ടിതെറിച്ചാണ് സ്ഫോടനമുണ്ടായത്

Delhi Blast Live
LIVE NEWS & UPDATES
-
ൽഹിയിൽ പൊട്ടിത്തെറിച്ച കാർ എത്തിയത് പുൽവാമയിൽ നിന്ന്; ഉടമയുടെ വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പൊട്ടിത്തെറിച്ച കാർ എത്തിയത് ജമ്മു കശ്മീരിലെ പുൽവാമയിൽ നിന്ന്. ഹരിയാന സ്വദേശിയുടെ പേരിലാണ് രജിസ്ട്രേഷൻ എങ്കിലും താൻ വാഹനം പുൽവാമ സ്വദേശിക്ക് മറിച്ചുവിറ്റു എന്നാണ് ഇയാൾ പറഞ്ഞത്.
-
പൊട്ടിത്തെറിച്ചത് ഹരിയാന രജിസ്ട്രേഷൻ കാർ
ഹരിയാന രജിസ്ട്രേഷൻ കാറാണ് പൊട്ടിത്തെറിച്ചത്. കാറിൻ്റെ ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നിലവിലെ ഉടമയെ കണ്ടെത്താനുള്ള അന്വേഷം നടത്തുകയാണ്. സ്ഫോടനത്തിൽ 22 വാഹനങ്ങൾളാണ് അഗ്നിക്കിരയായത്
-
എട്ട് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
സ്ഫോടനത്തിൽ മരിച്ച എട്ട് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. കൈയ്യും തലമില്ലാതെ എത്തിച്ച രണ്ട് മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. ഒരു മൃതദേഹം പൊള്ളലേറ്റ് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണ് ആശുപത്രി അധികൃതർ അറിയിച്ചു.
-
പരിക്കേറ്റവരെ സന്ദർശിച്ച് അമിത് ഷാ
സ്ഫോടനത്തിൽ പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലെത്തി സന്ദർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ.
-
മരിച്ചവരുടെ കുടുംബങ്ങൾക്ക് ആദാരഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി
സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആദാരഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര മന്ത്രി അമിത് ഷായെയു മറ്റ് ഉദ്യോഗസ്ഥരെയും വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്ന് പ്രധാനമന്ത്രി അറിയിച്ചു.
Condolences to those who have lost their loved ones in the blast in Delhi earlier this evening. May the injured recover at the earliest. Those affected are being assisted by authorities. Reviewed the situation with Home Minister Amit Shah Ji and other officials.@AmitShah
— Narendra Modi (@narendramodi) November 10, 2025
-
Delhi Blast Updates : വിശദമായ അന്വേഷണമുണ്ടാകുമെന്ന് അമിത് ഷാ
എല്ലാ മേഖലയിൽ നിന്നുള്ള വിശദമായ അന്വേഷണമുണ്ടാകുമെന്ന് ആഭ്യന്ത മന്ത്രി അമിത് ഷാ. ഒപ്പം സംഭവസ്ഥലവും പരിക്കേറ്റവരെ ആശുപത്രിയിലും സന്ദർശിക്കുമെന്ന് അമിത് ഷാ അറിയിച്ചു.
അമിത് ഷായുടെ വാക്കുകൾ
-
കാർ പൊട്ടിതെറിച്ചത് ട്രാഫിക് സിഗ്നലിൽ
മെട്രോ സ്റ്റേഷന് സമീപത്തെ ട്രാഫിക് സിഗ്നലിൽ കാറുകൾ സ്ലോ ചെയ്തപ്പോഴാണ് പൊട്ടിതെറിയുണ്ടായതെന്ന് ഡൽഹി പോലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹി പോലീസ് കമ്മീഷണറുടെ വാക്കുകൾ :
#WATCH | Delhi: Delhi Police Commissioner Satish Golcha says, “Today at around 6.52 pm, a slow-moving vehicle stopped at the red light. An explosion happened in that vehicle, and due to the explosion, nearby vehicles were also damaged. All agencies, FSL, NIA, are here… Some… pic.twitter.com/uIt7NRziur
— ANI (@ANI) November 10, 2025
-
അമിത് ഷായെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി
ഡൽഹി സ്ഫോടനത്തിൻ്റെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യാന്ത മന്ത്രി അമിത് ഷാ സംഭവത്തിൻ്റെ വിശദാംശങ്ങൾ പ്രധാനമന്ത്രിയെ ഫോണിലൂടെ നൽകിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു
-
Delhi Blast Updates : കാറിൽ രണ്ടോ മൂന്നോ പേരുണ്ടായിരുന്നു
6.52 ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്ന കാറിനുള്ളിൽ രണ്ടോ മൂന്നോ പേർ ഉണ്ടായിരുന്നുയെന്ന് കരുതിപ്പെടുന്നുയെന്ന് ഡൽഹി പോലീസ് കമ്മീഷ്ണർ സതീഷ് ഗോൾച്ചാ അറിയിച്ചു
-
ഭൂമിക്കുലക്കം പോലെ കെട്ടിടങ്ങൾ കുലിങ്ങി
സ്ഫോടനത്തിൻ്റെ പ്രകമ്പനം ഒരു കിലോമീറ്ററോളം നീണ്ടു നിന്നു. ഭൂമിക്കുലക്കത്തിന് സമാനമായി കെട്ടിടങ്ങൾ കുലുങ്ങിയെന്ന് ദൃസാക്ഷികൾ അറിയിച്ചു
-
എൻഎസ്ജിയും എൻഐഎയും എത്തി
പിന്നാലെ ദേശീയ സുരക്ഷ സേനയും തീവ്രവാദ വിരുദ്ധ സംഘം എൻഐഎയും സംഭവസ്ഥലത്തെത്തി.
-
Delhi Red Fort Blast : ഉടൻ തന്നെ ഫയർ ഫോഴ്സും പോലീസുമെത്തി
സ്ഫോടനം നടന്നുയെന്ന വിവരം ലഭിച്ചയുടൻ തന്നെ ഫയർ ഫോഴ്സും സുരക്ഷ സംഘവും സംഭവ സ്ഥലത്തെത്തി. 10 പേർ ആദ്യം മരിച്ചെന്നായിരുന്നു റിപ്പോർട്ട് എന്നാൽ മരണസംഖ്യം വീണ്ടും ഉയർന്നു
-
Delhi Blast Death Toll : പത്തിലേറെ പേർ മരിച്ചു
ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം 13 പേർ മരിച്ചു. പരിക്കേറ്റ് നിരവധി പേർ ചികിത്സയിലാണ്
-
Dehil Blast Updates : സ്ഫോടനം 6.55 ഓടെ
വൈകിട്ട് 6.55 ഓടെയാണ് സ്ഫോടനമുണ്ടാകുന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്നലിൽ ഒരു കാർ മെല്ലെ വന്ന് നിന്നതിന് ശേഷം സ്ഫോടനമുണ്ടാകുകയായിരുന്നു
ന്യൂ ഡൽഹി : രാജ്യതലസ്ഥനമായി ഡൽഹിയിൽ സ്ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം കാർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. പത്തിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്ക്. ട്രാഫിക് സിഗ്നിൽ കിടന്ന കാറാണ് പൊട്ടിത്തെറിച്ചത്. നിരവധി കാറുകൾ സ്ഫോടനത്തിൽ തകർന്നു. ഒരു കിലോമീറ്ററോളം സ്ഫോടനത്തിൻ്റെ ശബ്ദം കേൾക്കാനിടിയായി.