Delivery Agents All India Strike: ഡിസംബർ 31ന് ഓണ്‍ലൈനില്‍ ഫുഡ് എത്തില്ല, പണിമുടക്കുന്ന കാരണം ഇത്

Delivery Agents Strike: ഡെലിവറി ഏജൻ്റുമാർ പണിമുടക്കിലേക്ക്. ഡിസംബർ 31നാണ് വിവിധ കമ്പനികളിലെ ഡെലിവറി ഏജൻ്റുമാർ രാജ്യവ്യാപകമായി പണിമുടക്കുന്നത്.

Delivery Agents All India Strike: ഡിസംബർ 31ന് ഓണ്‍ലൈനില്‍ ഫുഡ് എത്തില്ല, പണിമുടക്കുന്ന കാരണം ഇത്

ഡെലിവറി ഏജൻ്റ്

Published: 

27 Dec 2025 | 07:51 PM

പ്രധാന ഇ – കൊമേഴ്സ്, ഫൂഡ് ഡെലിവറി, ഹോം സർവീസ് ഡെലിവറി ഏജൻ്റുമാർ രാജ്യവ്യാപകമായി പണിമുടക്കുന്നു. സ്വിഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളിലെ ഡെലിവറി ഏജൻ്റുമാരാണ് ഡിസംബർ 31ന് പണിമുടക്കുന്നത്. മോശം ജോലിസാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. മാന്യമായ പ്രതിഫലം, സുരക്ഷ തുടങ്ങിയ കാര്യങ്ങളും ഡെലിവറി ഏജൻ്റുമാർ ആവശ്യപ്പെടുന്നുണ്ട്.

‘ലാസ്റ്റ് മൈൽ ഡെലിവറിയുടെ നട്ടെല്ലായിരുന്നിട്ടും പീക്ക് സീസണിലും ഫെസ്റ്റിവൽ സമയങ്ങളിലും കൂടുതൽ സമയം ജോലി ചെയ്യാൻ ഡെലിവറി ഏജൻ്റുമാർ നിർബന്ധിതരാവുന്നു. മാന്യമായ വേതനം നിഷേധിച്ച് സുരക്ഷിതമല്ലാത്ത ഡെലിവറി ടാർഗറ്റുകൾ നൽകുന്നു. തൊഴിൽ സുരക്ഷയില്ലാത്തതും അടിസ്ഥാനപരമായ ക്ഷേമപദ്ധതികൾ നൽകാത്തതും മറ്റ് പ്രശ്നങ്ങളാണ്.’- തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയനും ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്പോർട്ട് വർക്കേഴ്സും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Also Read: Vande Bharat Ticket Booking: യാത്ര പുറപ്പെടാൻ 15 മിനിറ്റ് ബാക്കിയുണ്ടോ… വന്ദേഭാരത് ടിക്കറ്റ് ഈസിയായി കിട്ടും

10 മിനിട്ട് ഡെലിവറി മോഡൽ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നതാണ് സംഘടനകളുടെ പ്രധാന ആവശ്യം. ഐഡി ബ്ലോക്കിംഗ്, കൃത്യമായ നടപടിക്രമങ്ങളില്ലാതെയുള്ള പിഴകൾ എന്നിവ ഒഴിവാക്കുക. സേഫ്റ്റി ഗിയർ ഉൾപ്പെടെ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുക. വിവേചനമില്ലാതെ എല്ലാവർക്കും കൃത്യമായി തൊഴിൽ വീതിക്കുക. തൊഴിലിടത്ത് ബഹുമാനവും അന്തസും നൽകുക. മാന്യമായ തൊഴിൽസമയവും നിർബന്ധിത ഇടവേളകളും നൽകുക. സാങ്കേതിക പിന്തുണ, പെൻഷൻ, അപകട, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവ നൽകുക എന്നിങ്ങനെ മറ്റ് ചില ആവശ്യങ്ങളും ഡെലിവറി ഏജൻ്റുമാർ മുന്നോട്ടുവെക്കുന്നു.

 

ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?
ഗര്‍ഭിണികള്‍ക്ക് പേരയ്ക്ക കഴിക്കാമോ?
ചൂടുവെള്ളത്തിൽ മുടി കഴുകിയാൽ എന്തു സംഭവിക്കും?
ക്യാബേജ് പ്രിയരാണോ നിങ്ങൾ? വാങ്ങുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേ
എന്തൊക്കെയാണ് എയറിൽ നടക്കുന്നത്! ബേപ്പൂർ ഫെസ്റ്റ് കാഴ്ചകൾ
ഒന്ന് കണ്ണ് ചിമ്മിയാൽ തീർന്നു, ചൈനീസ് ട്രെയിൻ്റെ വേഗത കണ്ട് അമ്പരന്ന് ലോകം
ബസിനടുത്തേക്ക് പാഞ്ഞടുത്ത് കാട്ടാന
ആ പാല്‍ പായ്ക്കറ്റുകളില്ലെല്ലാം കൊടുംമായം? മുംബൈയില്‍ നിന്നുള്ള ദൃശ്യങ്ങള്‍