Kerala Local Body Election 2025 : ബെംഗളൂരു മലയാളികളെ ഇതാ സന്തോഷ വാർത്ത; വോട്ട് ചെയ്യാൻ മൂന്ന് ദിവസം അവധി, ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി
Kerala Local Body Election 2025 Holiday Updates : ഡിസംബർ ഒമ്പതിനും 11-ാം തീയതിയുമായി രണ്ട് ഘട്ടങ്ങളിലാണ് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരിഞ്ഞെടുപ്പ് നടക്കുക
ബെംഗളൂരു : കേരളത്തിലെ തദ്ദേശസ്വയംഭരണം സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കർണാടകയിലുള്ള മലയാളികൾക്ക് വോട്ട് ചെയ്യാം. മലയാളികളായ ജീവനക്കാർക്ക് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അവധി നൽകണമെന്നാവശ്യപ്പെട്ട സ്വകാര്യ കമ്പനികൾക്ക് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ കത്ത് നൽകി. മലയാളികൾക്ക് മൂന്ന് ദിവസം ശമ്പളത്തോട് കൂടിയുള്ള അവധി (പെയ്ഡ് ലീവ്) നൽകണമെന്നാവശ്യപ്പെട്ടാണ് ഡി കെ ശിവകുമാർ സ്വകാര്യ കമ്പനികൾക്ക് കത്തെഴുതിയതെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഡിസംബർ 9, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. ഈ ദിവസങ്ങളിൽ കമ്പനിയിലെ മലയാളി ജീവനക്കാർക്ക് മൂന്ന് ദിവസം പെയ്ഡ് ലീവ് നൽകണമെന്നാണ് കർണാടക ഉപമുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ നിരവധി പേരാണ് ബെംഗളൂരുവിലും കർണാടകയിൽ മറ്റ് ഇടങ്ങളിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നത്. അവരുടെ ജനാധിപത്യ അവകാശങ്ങൾക്ക് പിന്തണ നൽകണമെന്ന് അറിയിച്ചുകൊണ്ടാണ് ഡികെ ശിവകുമാറിൻ്റെ കത്ത്. സ്വകാര്യ ഐടി കമ്പനി വ്യാദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമല്ല മറ്റ് എല്ലാ മേഖലയിലും ജോലി ചെയ്യുന്നവർക്ക് മൂന്ന് ദിവസം ശമ്പളത്തോടെ അവധി നൽകണമെന്നാണ് കർണാടക ഉപമുഖ്യമന്ത്രിയുടെ ആവശ്യം.
ALSO READ : Bengaluru Taxi: ബെംഗളൂരുവിൽ ടാക്സിക്ക് ചിലവ് കൂടും, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ
സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി
തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡിസംബർ ഒമ്പതിനും 11 തീയതിയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്ക് ഇന്നേ ദിവസങ്ങളിൽ അവധിയായിരിക്കും. ഇവയ്ക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് അവധി ലഭിക്കും. ഒമ്പതാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിലാണ് അവധി. വടക്കൻ ജില്ലകളായ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ 11-ാം തീയതിയാണ് അവധി.