Dharmasthala Case : ധർമസ്ഥലയിൽ മുഖംമൂടി അഴിച്ചപ്പോൾ സാക്ഷി പ്രതിയായി! ആരാണ് മുഖംമറച്ചെത്തി ആ സാക്ഷി?
Dharmasthala Case Masked Man Witness : മൊഴിയിലെ വൈരുദ്ധ്യത്തിൽ നിന്നുമാണ് പോലീസ് ചിന്നൈയുടെ നാടകം പൊളിക്കുന്നത്. തുടർന്ന് അന്വേഷണം സംഘം സാക്ഷിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Dharmasthala Witness
ബെംഗളൂരു : പഴങ്കഥയോ നുണക്കഥയോ ഒരു നാടിനെയും അവിടെ വിശ്വാസത്തെയും ആചാരങ്ങളെയും എല്ലാം പ്രതികൂട്ടിലാക്കിയ വെളിപ്പെടുത്തൽ. സാക്ഷിയെന്ന പരിഗണനയിൽ കള്ള തെളിവുകൾ നിർമിച്ച് ദേശീയതലത്തിൽ ശ്രദ്ധ ലഭിച്ച് വാർത്തകോളങ്ങൾ ഇടം നേടി. മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന വിധത്തിലുള്ള വെളിപ്പെടുത്തൽ നൂറോളം കൊലപാതകങ്ങളുടെയും പീഡിനങ്ങളുടെയും ഒരു ചോദ്യചിഹ്നമായി മാറി. എല്ലാത്തിനും അവസാനം ധർമസ്ഥലയുടെ പേരിൽ ഉയർന്ന വിവാദം പൊള്ളയാണെന്ന് പുറംലോകം തിരിച്ചറിയുന്നു. എന്താണ് ധർമസ്ഥലയിൽ സംഭവിച്ചത്, പിന്നാൽ യഥാർത്തിൽ ആരാണെന്ന് അറിയാൻ കാത്തിരുന്നവർക്ക് ലഭിച്ച ഉത്തരം വെളിപ്പെടുത്തൽ നടത്തിയ മുഖംമൂടിധാരിയാണ് എല്ലത്തിൻ്റെയും പിന്നിൽ.
കർണാടകയിലെ ധർമസ്ഥലയിൽ നൂറോളം പേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് കേസിൽ ആരോപണമുന്നയിച്ച ശുചീകരണത്തൊഴിലാളിലേക്കാണ് ഇപ്പോൾ വിരലും ചൂണ്ടുന്നത്. ധർമസ്ഥലത്തെയും അവിടെയുള്ള വിശ്വാസാചരങ്ങളെ പ്രതികൂട്ടിലാക്കിയ വെളിപ്പെടുത്തൽ കള്ളക്കഥയാണെന്ന് തെളിയിച്ചിരിക്കുകയാണ് കർണാടക സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം. മുഖംമൂടി ധരിച്ച് സാക്ഷിയെന്ന പരിഗണന ലഭിച്ച ശൂചീകരണത്തൊഴിലാളിയുടെ മുഖം അവസാനം അന്വേഷണസംഘം തന്നെ പുറത്ത് വിട്ടു. മാണ്ഡ്യ ജില്ലയിലെ ചിക്കബല്ലി സ്വദേശിയായ സി എൻ ചിന്നൈയ്യയാണ് ഈ പൊള്ളയായ കഥകൾക്ക് പിന്നിൽ. ചിന്നൈയ്യയുടെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തുകയും ചെയ്തു.
ALSO READ : Dharmasthala: എല്ലാം വ്യാജമോ? തലയോട്ടി ലാബിൽ നിന്ന് കടത്തിയതെന്ന് സംശയം; ധർമ്മസ്ഥല കേസിൽ കൂടുതൽ വിവരങ്ങൾ
ചിന്നൈയ്യ 17 ഇടങ്ങൾ ചൂണ്ടിക്കാട്ടി, അതിൽ ഒന്ന് രണ്ട് ഇടങ്ങളിൽ നിന്നും മനുഷ്യൻ്റെ തലയോട്ടി ഉൾപ്പെടെ അസ്ഥിയുടെ ഭാഗങ്ങൾ കിട്ടി. എന്നാൽ ലാബിൽ നിന്നും മോഷ്ടിച്ചുകൊണ്ട് വന്നതാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കൂടാതെ സാക്ഷിയുടെ മൊഴിയിലെ വൈരുധ്യം ചിന്നൈയ്ക്ക് മേലെയുള്ള അന്വേഷണസംഘത്തിൻ്റെ സംശയം വർധിക്കുകയും ചെയ്തു. നേരത്തെ തന്നെ ചിന്നൈയ്യയുടെ അവകാശങ്ങളെ തള്ളികൊണ്ട് അയാളുടെ ആദ്യ ഭാര്യ രംഗത്തെത്തിയിരുന്നു. ചിന്നൈയ്യയ്ക്കൊപ്പം ഏഴ് വർഷം താൻ നേത്രവതിയിലെ ധർമസ്ഥലയിൽ ഉണ്ടായിരുന്നുയെന്നാണ് ആദ്യ ഭാര്യ മാധ്യമങ്ങളോട് പറയുന്നത്. പിന്നീട് ധർമസ്ഥലയിൽ വെച്ച് അയാൾ മറ്റൊരു തമിഴ് സ്ത്രീയും അടുപ്പത്തിലാകുകയും അവരെ വിവാഹം ചെയ്യുകയും ചെയ്തു.
മാണ്ഡ്യയിൽ ഹല്ലെഗ്രെ പഞ്ചായത്തിലായിരുന്നു ചിന്നൈയ്യ ആദ്യം ജോലി ചെയ്തിരുന്നത്. അവിടെ നിന്നും പ്രദേശത്തെ ഇഷ്ടിക ഫാക്ടറിയിലും ജോലി ചെയ്ത ഇയാൾ 25 വർഷങ്ങൾക്ക് മുമ്പ് ധർമസ്ഥലയിൽ എത്തിയത്. ശുചീകരണത്തൊഴിലാളിയായി ധർമസ്ഥലയിൽ പ്രവർത്തിക്കുന്നതിനിടെ മോഷ്ണക്കുറ്റത്തിന് അവിടെ പറഞ്ഞുവിടുകയും ചെയ്തു. പിന്നീട് അഞ്ച്-ആറ് വർഷങ്ങൾക്ക് ശേഷം ധർമസ്ഥലയിൽ വീണ്ടമെത്തി അവിടെ താമസിച്ചുയെന്നാണ് ടിവി9 കന്നഡ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ തമിഴ്നാട്ടിലെ ഇറോഡിലും ഇയാൾ രണ്ട് വർഷം ജോലി ചെയ്തതായിട്ടാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇതിന് പുറമെ അനന്യ ഭട്ട് എന്ന പെൺകുട്ടിയില്ലെന്ന് മകളെ നഷ്ടപ്പെട്ടുയെന്ന് പറഞ്ഞുകൊണ്ട് പരാതിയുമായി എത്തിയ സുജാത ഭട്ടും രംഗത്തെത്തിയതോടെ സാക്ഷിക്ക് മേലുള്ള എല്ലാ വിശ്വാസം നഷ്ടപ്പെട്ടു.
ഇനിയുള്ള ചോദ്യങ്ങൾക്ക് എസ്ഐടിയാണ് വ്യക്തമായ മറുപടി ധർമസ്ഥലയ്ക്കും പൊതുജനങ്ങൾക്കും നൽകേണ്ടത്. എന്തിനാണ് ചിന്നൈയ്യ ഒരു നാടിനെ പ്രതികൂട്ടിലാക്കികൊണ്ട് രംഗത്തെത്തിയത്? ആരാണ് ചിന്നൈയ്യയ്ക്ക് പിന്നിൽ യഥാർഥത്തിലുള്ളത്?