AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dharmasthala: 800 വര്‍ഷത്തെ പഴക്കമുള്ള ധര്‍മസ്ഥല ക്ഷേത്രം; കുടിയിരിക്കുന്നത് ഈ ദേവന്മാര്‍

Dharmasthala Temple History: നിരവധി ക്ഷേത്രങ്ങളുള്ള നമ്മുടെ രാജ്യത്ത്, ചിലത് വര്‍ഷങ്ങളുടെ കണക്ക് പറയുമ്പോള്‍ മറ്റ് ചിലതിന് നൂറ്റാണ്ടുകളുടെ കണക്കാണ് പറയാനുള്ളത്. രാജ്യത്ത് സ്ഥിതി ചെയ്യുന്നതില്‍ ഏകദേശം 800 വര്‍ഷം പഴക്കമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് കര്‍ണാടകയിലെ ദക്ഷിണ കന്നഡിയിലുള്ള ധര്‍മസ്ഥല ക്ഷേത്രം.

Dharmasthala: 800 വര്‍ഷത്തെ പഴക്കമുള്ള ധര്‍മസ്ഥല ക്ഷേത്രം; കുടിയിരിക്കുന്നത് ഈ ദേവന്മാര്‍
ധര്‍മസ്ഥല ക്ഷേത്രം Image Credit source: Social Media
shiji-mk
Shiji M K | Published: 23 Jul 2025 12:09 PM

ചരിത്ര പ്രസിദ്ധമായ ഒട്ടേറെ സ്മാരകങ്ങളും ക്ഷേത്രങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പൂര്‍വികരുടെ കാലഘട്ടത്തില്‍ തന്നെ നിര്‍മിച്ച പല കെട്ടിടങ്ങളും ഇന്നും രാജ്യത്തിന്റെ പ്രൗഢി വര്‍ധിപ്പിക്കുന്നു. നിരവധി ക്ഷേത്രങ്ങളുള്ള നമ്മുടെ രാജ്യത്ത്, ചിലത് വര്‍ഷങ്ങളുടെ കണക്ക് പറയുമ്പോള്‍ മറ്റ് ചിലതിന് നൂറ്റാണ്ടുകളുടെ കണക്കാണ് പറയാനുള്ളത്. രാജ്യത്ത് സ്ഥിതി ചെയ്യുന്നതില്‍ ഏകദേശം 800 വര്‍ഷം പഴക്കമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് കര്‍ണാടകയിലെ ദക്ഷിണ കന്നഡിയിലുള്ള ധര്‍മസ്ഥല ക്ഷേത്രം.

ചരിത്രം

ബെല്‍ത്തങ്ങാടിയിലെ ഗ്രാമമായ മല്ലാര്‍മാഡിയിലെ ഒരു സ്ഥലമായിരുന്നു കുഡുമ, അതാണ് ഇന്ന് ധര്‍മസ്ഥല എന്ന പേരില്‍ അറിയപ്പെടുന്നത്. നെല്ലിയാടി ബീഡു കുടുംബത്തിലെ ജൈന മേധാവിയായിരുന്ന ബിര്‍മന പെര്‍ഗഡെയും അദ്ദേഹത്തിന്റെ ഭാര്യ അമ്മു ബല്ലാല്‍ത്തിയും ആയിരുന്നു ഇവിടെ താമസം.

രേഖകള്‍ പറയുന്നത് അനുസരിച്ച് 800 വര്‍ഷങ്ങള്‍ക്ക് മുമ്പ് ധര്‍മ്മത്തിന്റെ കാവല്‍ മാലാഖമാര്‍ മനുഷ്യരൂപം സ്വീകരിച്ച് പെര്‍ഗഡെയുടെ അടുത്തെത്തി. ദമ്പതികള്‍ അവരെ സ്വീകരിച്ച് ആദരിച്ചു. അവരുടെ ആത്മാര്‍ത്ഥയിലും സ്‌നേഹത്തിലും സന്തുഷ്ടരായ ധര്‍മ്മ ദൈവങ്ങള്‍ പെര്‍ഗഡെയുടെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട്, എന്തിനാണ് അവര്‍ അവിടേക്ക് വന്നതെന്ന കാര്യം വിശദീകരിച്ചു.

ആരാധന നടത്തുന്നതിായി തന്റെ വീട് ഒഴിയാനും ധര്‍മ്മ പ്രചാരണത്തിനായി തന്റെ ജീവിതം സമര്‍പ്പിക്കാനും അവര്‍ പെര്‍ഗഡെയോട് നിര്‍ദേശിച്ചു. അങ്ങനെ പെര്‍ഗഡെ മറ്റൊരു വീട് പണിയുകയും നെല്ലിയാടി ബീഡുവിലെ ദൈവങ്ങളെ ആരാധിക്കാനും തുടങ്ങി. പിന്നീട് ധര്‍മ്മ ദൈവങ്ങള്‍ വീണ്ടും പെര്‍ഗഡെയുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ട് കാലരാഹു, കളാര്‍കൈ, കുമാരസ്വാമി, കന്യാകുമാരി എന്നിവരെ പ്രതിഷ്ഠിക്കാന്‍ പ്രത്യേക ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ പറഞ്ഞു.

Also Read: Dharmasthala: എന്താണ് യഥാര്‍ഥത്തില്‍ ധര്‍മ്മസ്ഥലയില്‍ സംഭവിച്ചത്? പിന്നിലാര്?

അവിടെ പിന്നീട് നാല് ജീവനക്കാരെയും ബ്രാഹ്‌മണ പുരോഹിതനെയും നിയമിച്ചു. ഇതിനെല്ലാം പകരമായി പെര്‍ഗഡെയുടെ കുടുംബത്തിന് സംരക്ഷണം, സമ്പത്ത് ക്ഷേത്രത്തിന്റെ പേരിനോടൊപ്പം തന്നെ സ്ഥാനം എന്നിവയാണ് ധര്‍മ്മ ദൈവങ്ങള്‍ വാഗ്ദാനം ചെയ്തത്. ബ്രാഹ്‌മണ പുരോഹിതന്‍ നിര്‍ദേശിച്ചത് അനുസരിച്ച് പിന്നീട് ഈ നാല് ദൈവങ്ങളോട് ചേര്‍ന്ന് ശിവലിംഗവും സ്ഥാപിച്ചു.

പിന്നീട് 16ാം നൂറ്റാണ്ടില്‍ അന്നത്തെ ക്ഷേത്ര ഭരണാധികാരിയായിരുന്ന ദേവരാജ ഹെഗ്ഗ്‌ഡെയുടെ നിര്‍ദേശപ്രകാരം സന്യാസിയായ വാദിരാജ തീര്‍ത്ഥയാണ് ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തുന്നത്.

പ്രതിഷ്ഠകള്‍

മഞ്ജുനാഥന്‍ എന്നറിയപ്പെടുന്ന ശിവന്‍, അമ്മാനവരു, തീര്‍ത്ഥശങ്കരന്‍ ചന്ദ്രപ്രഭ, കാലരാഹു, കാലാര്‍ക്കയി, കുമാരസ്വാമി, കന്യാകുമാരി എന്നിവരാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍.