AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aadhar updation: ഇനി സ്കൂൾ വഴി പുതുക്കാം കുട്ടികളുടെ ആധാറിലെ വിവരങ്ങൾ… പുതിയ പദ്ധതിയെത്തി

UIDAI plans to speed up children's biometric update: ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഈ പദ്ധതി ആദ്യം സ്കൂളുകളിലും പിന്നീട് കോളേജുകളിലേക്ക് വ്യാപിപ്പിക്കും. മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് ഒരു കുട്ടിക്ക് അഞ്ചു വയസ്സ് തികയുമ്പോൾ ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതാണ്.

Aadhar updation: ഇനി സ്കൂൾ വഴി പുതുക്കാം കുട്ടികളുടെ ആധാറിലെ വിവരങ്ങൾ… പുതിയ പദ്ധതിയെത്തി
AadharImage Credit source: PTI, Social media
aswathy-balachandran
Aswathy Balachandran | Published: 23 Jul 2025 14:11 PM

ന്യൂഡൽഹി: കുട്ടികളുടെ ആധാർ കാർഡുകളിലെ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ഈ വിഷയത്തിൽ കൃത്യമായ അപ്ഡേഷനുകൾ വരുത്തിയില്ലെങ്കിൽ കുട്ടികൾക്ക് ഭാവിയിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ഇതിനായി അല്പം കൂടി എളുപ്പമായ ഒരു നടപടിയുമായി എത്തിയിരിക്കുകയാണ് സർക്കാർ.

കുട്ടികളുടെ ആധാർ കാർഡുകളുടെ ബയോമെട്രിക് വിവരങ്ങൾ അടുത്ത രണ്ടു മാസത്തിനുള്ളിൽ സ്കൂളുകൾ വഴി രാജവ്യാപകമായി പുതുക്കും. ഏഴു കോടിയിലധികം കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ഇതുവരെ പുതുക്കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ നടപടി.

 

Also Read: Kerala Rain Alert: ഇന്നും അതിതീവ്ര മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

 

അടുത്ത 45- 60 ദിവസത്തിനുള്ളിൽ ഇത് തയ്യാറാക്കുമെന്നാണ് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഇഒ ഭുവനേഷ് കുമാർ അറിയിച്ചത്. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഈ പദ്ധതി ആദ്യം സ്കൂളുകളിലും പിന്നീട് കോളേജുകളിലേക്ക് വ്യാപിപ്പിക്കും. മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് ഒരു കുട്ടിക്ക് അഞ്ചു വയസ്സ് തികയുമ്പോൾ ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതാണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ കാർഡിൽ ബയോമെട്രിക് ഡാറ്റ ഇല്ലാത്ത കാർഡ് ആണ് നൽകുക.

ഏഴു വയസ്സിനു മുൻപ് ബയോമെട്രിക് ഡാറ്റ വിവരങ്ങൾ നൽകിയില്ലെങ്കിൽ ആധാർ പ്രവർത്തനരഹിതമാകും. അഞ്ചു വയസ്സിനും ഏഴ് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിവരങ്ങൾ പുതുക്കുന്നത് സൗജന്യമാണ്. എന്നാൽ ഏഴ് വയസ്സിനുശേഷം 100 രൂപ ഫീസീടാക്കും.

വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ വളരെ നിർണായകമാണ്. കുട്ടികൾക്ക് കൃത്യസമയത്ത് ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഇത് വളരെ അത്യാവശ്യവും. അഞ്ചു വയസ്സ് തികയുമ്പോൾ വിരലടയാളം ഐറിസ് ഫോട്ടോ എന്നിവ ആധാറിൽ നിർബന്ധമായും ചേർക്കണം.