Electric Busses at goa: ഡീസലും പടിക്കു പുറത്ത്, ഇനി ഗോവയിൽ ഇലക്ട്രിക് ബസ്സിന്റെ കാലം
Diesel bus replaced by electric busses at Goa: ഗോവയിലെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കാൻ വൻ നിക്ഷേപം നടത്താനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) അലുംനിയാണ്.

Kadamba Transport Corporation Ltd., മുഖ്യമന്ത്രി പ്രമോദ് സാവന്ത് ( Image - ktclgoa.com)
പനാജി: ഗോവ പൂർണമായും ഡീസൽഫ്രീയാകാൻ ഒരുങ്ങുന്നു. കദംബ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഡീസൽ ബസുകൾ മുഴുവൻ ഒഴിവാക്കാൻ തീരുമാനിച്ചതായുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതി പരിസ്ഥിതി സൗഹൃദപരമായി ഇലക്ട്രിക് ബസുകളിലേക്ക് ചുവടുമാറുമെന്ന് ഗോവ സർക്കാർ പുറത്തു വിട്ടിരിക്കുന്ന വിവരം. ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ വാർഷികാഘോഷ ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഈ വിവരം പുറത്തു വിട്ടത്.
കോർപ്പറേഷൻ ലാഭത്തിലാക്കുന്നതിനു മാത്രമല്ല പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറുന്നതിനു കൂടിയാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
നിലവിൽ നഷ്ടത്തിലാണെങ്കിലും എല്ലാവർക്കും യാത്രാസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ മുടക്കമില്ലാതെ സർവീസുകൾ കോർപ്പറേഷൻ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഡീസൽ വാഹനങ്ങൾ ഇലക്ട്രിക ആക്കുന്നതിനൊപ്പം അപകടങ്ങൾ ഒഴിവാക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും എല്ലാവരും കാറുകളും ഇരുചക്രവാഹനങ്ങളും പരമാവധി ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണമെന്നും ഗോവ മുഖ്യമന്ത്രി അഭ്യർഥിച്ചിട്ടുണ്ട്.
ALSO READ – രാജ്യത്തെ മികച്ച കമ്പനികളിൽ അവസരം, പി എം ഇന്റേണ്‍ഷിപ്പ് പദ്ധതിയിൽ രജിസ്ട്രേഷൻ ആരംഭിച്ചു…
ഗോവയുടെ ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 1980-ലാണ് കദംബ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലിമിറ്റഡ് (കെ.ടി.സി.എൽ) രൂപീകരിച്ചത്. ഗോവയിലെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കാൻ വൻ നിക്ഷേപം നടത്താനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) അലുംനിയാണ്. ഈ നിർദേശത്തിന് അടുത്തിടെ ഗോവ സർക്കാർ അംഗീകാരം നൽകിയിരുന്നു.
700 കോടി രൂപ നിക്ഷേപിക്കാമെന്നാണ് ഐ.ഐ.ടി അലുംനി വാദ്ഗാനം ചെയ്തിരിക്കുന്നത് എന്നാണ് വിവരം. 500 ഇലക്ട്രിക് ബസുകൾ പുതുതായി നിരത്തിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നിർദേശത്തിന് അംഗീകാരം നൽകിയ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചിരുന്നു. കൂടുതൽ ഇലക്ട്രിക് ബസുകൾ വരുന്നതോടെ പുതിയ റൂട്ടുകളിലടക്കം അവ ഓടിക്കാനും സംസ്ഥാനാന്തര സർവീസുകളടക്കം വർധിപ്പിക്കാനും കെ.ടി.സി.എല്ലിന് തീരുമാനം ഉണ്ടെന്ന വിവരവും പുറത്തു വരുന്നു.
500 ലധികം ഡീസൽ ബസ്സുകളാണ് നിലവിൽ കെ.ടി.സി.എല്ലിനുള്ളത്. ഇലക്ട്രിക് ബസ്സുകളാകട്ടെ 54 എണ്ണം മാത്രവുമാണ് ഉള്ളത്. മൂന്ന് വർഷം മുമ്പാണ് കെ.ടി.സി.എൽ ഇലക്ട്രിക് ബസുകൾ ഓടിച്ചുതുടങ്ങിയത്. 500 ലധികം ഇലക്ട്രിക് ബസുകൾ ഒഴിവാക്കി ഇലക്ട്രിക് ബസുകളിലേക്ക് ചുവടുമാറാനാണ് തീരുമാനം എന്ന് ഗോവ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.