Diwali 2024: ഇത് ദീപാവലി സമ്മാനം… താംബാരത്ത് നിന്ന് കന്യാകുമാരിയിലേക്കും തിരിച്ചും ട്രെയിൻ സർവീസ്
Diwali Special Train Service: ഒക്ടോബർ 29, നവംബർ അഞ്ച്, 12 തീയതികളിലാണ് ഇരു ദിശകളിലേക്കും ട്രെയിൻ സർവീസ് ഉണ്ടാവുക. ഇതിൻ്റെ അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 23ന് (നാളെ) രാവിലെ എട്ട് മണി മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Represetal Image (Credits: PTI)
ദീപാവലി (Diwali 2024) അവധികൾ കണക്കിലെടുത്ത് അന്യസംസ്ഥാനങ്ങളിൽ കഴിയുന്നവർക്ക് സ്വന്തം നാടുകളിലേക്ക് പോകുന്നതിനായി സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ (Southern railway). താംബാരത്ത് നിന്ന് കന്യാകുമാരിയിലേക്കും അവിടെ നിന്ന് തിരിച്ചുമാണ് ട്രെയിൻ സർവീസ് പ്രഖ്യപിച്ചിരിക്കുന്നത്. ദീപാവലി അവധികൾ പ്രമാണിച്ച് ആണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.
ഒക്ടോബർ 29, നവംബർ അഞ്ച്, 12 തീയതികളിലാണ് ഇരു ദിശകളിലേക്കും ട്രെയിൻ സർവീസ് ഉണ്ടാവുക. ഇതിൻ്റെ അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 23ന് (നാളെ) രാവിലെ എട്ട് മണി മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ട്രെയിൻ നമ്പർ 06049 താംബാരം – കന്യാകുമാരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ചൊവ്വാഴ്ച്ച രാത്രി 12 മണിക്ക് താംബാരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.15 ഓടെ കന്യാകുമാരിയിൽ എത്തിച്ചേരുന്നതാണ്.
താംബാരം – കന്യാകുമാരി എക്സ്പ്രസ് സ്റ്റോപ്പുകളും സമയക്രമവും
1.3/ 1.5 ചെങ്കൽപ്പേട്ട്, 1.38/1.40 മേൽമരുവത്തൂർ, 2.45/2.50 വില്ലുപുരം, 3.32/3.34 വൃദ്ധാചലം, 5.15/5.25 തിരുച്ചിറപ്പള്ളി, 6.00/6.02 മണപ്പാറെ, 6.55/7.00 ദിണ്ടിഗൽ, 7.50/ 7.55 മതുരെ, 8.28/ 8.30 വിരുതുനഗർ, 8.48/8.50 സതൂർ, 9.8/9.10 കോവിൽപ്പെട്ടി, 10.30/10.35 തിരുനൽവേലി, 11.10/11.11 വള്ളിയൂർ, 11.40/ 11.45 നാഗർകോവിൽ, 12.15 കന്യാകുമാരി.
കന്യാകുമാരി -താംബാരം എക്സ്പ്രസ് സ്റ്റോപ്പുകളും സമയക്രമവും
ട്രെയിൻ നമ്പർ 06050 കന്യാകുമാരി -താംബാരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ബുധനാഴ്ച്ച വൈകിട്ട് മൂന്നരയ്ക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 4.20 ന് താംബാരത്ത് എത്തിച്ചേരുന്നതാണ്.
15.35 കന്യാകുമാരി, 15.55/16.00 നാഗർകോവിൽ, 16.35/16.36 വള്ളിയൂർ, 17.30/17.35 തിരുനൽവേലി, 18.23/ 18.25 കോവിൽപ്പെട്ടി, 18.43/ 18.45 സതൂർ, 19.13/ 19.35 വിരുതുനഗർ, 20.25/ 20.30 മതുരെ, 21.45/ 21.50 ദിണ്ടിഗൽ, 22.18/ 22.20 മണപ്പാറെ, 22.55/ 23.05 തിരുച്ചിറപ്പള്ളി, 00.53/00.55 വൃദ്ധാചലം, 2.00/ 2.05 വില്ലുപുരം, 2.58/3.00 മേൽമരുവത്തൂർ, 3.23/3.25 ചെങ്കൽപ്പേട്ട്.