Diwali 2024: ദീപാവലി ആഘോഷിക്കാൻ തയ്യാറായിക്കോളൂ…; മുംബൈയിൽ നിന്ന് കൊച്ചുവേളിയിലേക്ക് പ്രത്യേക ട്രെയിൻ, സമയക്രമം ഇങ്ങനെ
Diwali Holidays 2024: മുംബൈ ലോകമാന്യ തിലക് ടെർമിനൽസ് സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) സ്റ്റേഷനിലേക്ക് ആണ് സ്പെഷൻ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. ദീപാവലി അവധികൾ പ്രമാണിച്ച് ആണ് സ്പെഷ്യൽ ട്രെയിൻ മധ്യ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ദീപാവലി (Diwali 2024) അവധികൾ കണക്കിലെടുത്ത് അന്യസംസ്ഥാനങ്ങളിൽ കഴിയുന്നവർക്ക് സ്വന്തം നാടുകളിലേക്ക് പോകുന്നതിനായി സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മുംബൈ ലോകമാന്യ തിലക് ടെർമിനൽസ് സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) സ്റ്റേഷനിലേക്ക് ആണ് സ്പെഷൻ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. ദീപാവലി അവധികൾ പ്രമാണിച്ച് ആണ് സ്പെഷ്യൽ ട്രെയിൻ മധ്യ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒക്ടോബർ 24 മുതൽ, നവംബർ 14 വരെ എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം നാല് മണിക്ക് മുംബൈ ലോകമാന്യ തിലക് ടെർമിനസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ, കൊങ്കൺ റെയിൽവേ, മംഗലപുരം ജംക്ഷൻ, ഷൊറണൂർ, കോട്ടയം വഴി അടുത്ത ദിവസം (വെള്ളിയാഴ്ച) രാത്രി 8.45നു കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) സ്റ്റേഷനിൽ എത്തിച്ചേരുന്നതാണ്.
ഒക്ടോബർ 26 മുതൽ, നവംബർ 16 വരെ ഉള്ള ശനിയാഴ്ചകളിൽ വൈകുന്നേരം 4.20നു കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട്, കോട്ടയം, ഷൊറണൂർ, മംഗലപുരം ജംക്ഷൻ, മഡ്ഗാവ്, പനവെൽ വഴി അടുത്ത ദിവസം (ഞായറാഴ്ച) രാത്രി 9.50നു ലോകമാന്യ തിലക് ടെർമിനസ് സ്റ്റേഷനിൽ എത്തി ചേരുന്നു. 2 AC 2-Tier, 6 AC 3-Tier, 8 സ്ലീപ്പർ, 4 ജനറൽ കോച്ചും ഉള്ള ട്രെയിൻ ആണ് സർവീസ് നടത്തുക. ട്രെയിൻ റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം, ഇത്തവണത്തെ ദിപാവലി ആഘോഷങ്ങൾക്ക് നോർച്ച് ഇന്ത്യയിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. പടക്കത്തിനു പൂർണ നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹി സർക്കാർ. പടക്കങ്ങളുടെ നിർമാണം, വിൽപന, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഓൺലൈൻ വിൽപനയ്ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പടക്കം അനധികൃതമായി എവിടെയെങ്കിലും വിൽപന നടത്തുന്നുണ്ടോയെന്നറിയാൽ ശക്തമായ പരിശോധിന നടത്താനാണ് സർക്കാരിൻ്റെ തീരുമാനം.