AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali 2025: ഇന്ത്യയിലെ ദീപാവലി ആഘോഷം റഷ്യ- യുക്രൈൻ യുദ്ധത്തിലെ 3 ദിവസത്തെ ബോംബാക്രമണത്തിന് തുല്യം; റിപ്പോർട്ട്‌

Diwali 2025 Air Polution: ഒരു ദീപാവലി രാത്രിയിൽ ഇന്ത്യയിലുടനീളം ഏകദേശം 62000 ടൺ സ്ഫോടക വസ്തുക്കൾ ( വെടിമരുന്ന്) ഉപയോഗിച്ചു എന്ന ഞെട്ടിക്കുന്ന കണക്കുകൾ ആണ് പുറത്തുവന്നിരിക്കുന്നത്. മുൻവർഷത്തേക്കാൾ ഗണ്യമായ വർദ്ധനവാണ് ഇത്.

Diwali 2025: ഇന്ത്യയിലെ ദീപാവലി ആഘോഷം റഷ്യ- യുക്രൈൻ യുദ്ധത്തിലെ 3 ദിവസത്തെ ബോംബാക്രമണത്തിന് തുല്യം; റിപ്പോർട്ട്‌
India's Diwali Celebration cause Enviorment damageImage Credit source: Tv9 Network
Ashli C
Ashli C | Published: 23 Oct 2025 | 05:27 PM

ന്യൂഡൽഹി: ഇന്ത്യയിൽ വിപുലമായി ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. ദീപങ്ങളുടെയും മധുരത്തിന്റെയും ആഘോഷം കൂടിയായ ദീപാവലിയിൽ മറ്റൊരു മുഖ്യ ആകർഷണം പടക്കമാണ്. ഇപ്പോൾ ഈ ആഘോഷത്തിന്റെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചുള്ള ഒരു ഞെട്ടിക്കുന്ന അന്താരാഷ്ട്ര വിശകലനമാണ് പുറത്തെത്തിയിരിക്കുന്നത്. സെൻട്രൽ പൊല്യുഷൻ കൺട്രോൾ ബോർഡിന്റെയും( സിപിസിബി ) എനർജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (ടെറി) ഡാറ്റയെ അടിസ്ഥാനമാക്കിയിട്ടുള്ള റിപ്പോർട്ടാണ് ഇപ്പോൾ ആശങ്ക ഉയർത്തുന്നത്.

ദീപാവലിയോട് അനുബന്ധിച്ച പാരിസ്ഥിതിക പഠനത്തിന്റെ റിപ്പോർട്ട് ആണ് ഇത്. പരിസ്ഥിതിക്ക് വലിയ ആഘാതമാണ് ദീപാവലിയുടെ ഭാഗമായി ഉണ്ടാകുന്ന വെടിക്കെട്ട് ആഘോഷം ഉണ്ടാക്കുന്നത് എന്നാണ് പഠനം പറയുന്നത്. ഒരു ദീപാവലി രാത്രിയിൽ ഇന്ത്യയിലുടനീളം ഏകദേശം 62000 ടൺ സ്ഫോടക വസ്തുക്കൾ ( വെടിമരുന്ന്) ഉപയോഗിച്ചു എന്ന ഞെട്ടിക്കുന്ന കണക്കുകൾ ആണ് പുറത്തുവന്നിരിക്കുന്നത്. മുൻവർഷത്തേക്കാൾ ഗണ്യമായ വർദ്ധനവാണ് ഇത്. ഈ ഒറ്റ ആഘോഷ രാത്രിയിൽ ഇന്ത്യ കത്തിച്ച സ്ഫോടക വസ്തുക്കളുടെ അളവ് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന റഷ്യ യുക്രൈൻ യുദ്ധത്തിന്റെ ഏകദേശം മൂന്നു ദിവസത്തെ തീവ്രമായ ബോംബ് ആക്രമണത്തിന് തുല്യമാണെന്നാണ് എനർജി ആൻഡ് ക്ലൈമറ്റ് ഇന്റലിജൻസ് യൂണിറ്റ്(ECIU) നൽകുന്ന റിപ്പോർട്ട്.

ഇതാദ്യമായാണ് ഇന്ത്യയുടെ സാംസ്കാരിക ഉത്സവത്തിന്റെ സ്ഫോടക വസ്തുക്കളുടെ തോതിനെ ഒരു ലോകമഹായുദ്ധത്തിന്റെ സാഹചര്യവുമായി ഒരു അന്താരാഷ്ട്ര വിശകലന താരതമ്യം ഉണ്ടാകുന്നത്. ഇത്രയും വലിയ അളവിലുള്ള സ്ഫോടക വസ്തുക്കളുടെ ഉപയോഗം വായു മലിനീകരണത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. ദീപാവലിക്ക് ശേഷമുള്ള ദിവസങ്ങളിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം അപകടകാരമായ നിലയിലേക്ക് താഴുന്നത് പതിവാണ്. ഡൽഹിയിൽ ഇപ്പോഴും വായുമലിനീകരണം അതിരൂക്ഷമാണ്. ഇത് ആഘോഷവും പരിസ്ഥിതിനാശവും തമ്മിലുള്ള സന്തുലിതാവസ്ഥ പുനഃപരിശോധിക്കേണ്ടതിന്റെ അടിയന്തരമായ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാംസ്കാരികപരമായ ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ അതിന്റെ പ്രാധാന്യം നിലനിർത്തിക്കൊണ്ട് തന്നെ പരിസ്ഥിതിക്ക് ദോഷകരമല്ലാതെയും ഇവ ആഘോഷിക്കേണ്ട രീതികൾ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്.