Dry Day 2025: ഒന്നല്ല രണ്ട് ഡ്രൈ ഡേ, ഇന്ത്യയിൽ ഒരിടത്തും ഒരു തുള്ളിപോലും കിട്ടില്ല
Dry Day 2025 October: ഇന്ത്യയിലുടനീളം ദേശീയ അവധി ദിവസങ്ങൾ ബാധകമാണെങ്കിലും പലയിടത്തും സംസ്ഥാനങ്ങളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും തീരുമാനങ്ങളെ ആശ്രയിച്ചാണ് പലപ്പോഴും അവധി നിശ്ചയിക്കുന്നത്.

Dry Day 2025_Kerala
ഇത്തവണ ബെവ്കോ അവധികളുടെ എണ്ണം സാധാരണത്തേതിലും അൽപ്പം കൂടുതലാണ്. സാധാരണ മാസത്തിൻ്റെ ആദ്യ ദിവസം ഒന്നാം തീയ്യതിയാണ് ഡ്രൈ ഡേ ആയി കണക്കാക്കുന്നത്. മറ്റുള്ളത് പൊതു അവധികളിലും ആയിരിക്കും. എന്നാൽ എല്ലാ പൊതു അവധികളും ഡ്രൈ ഡേ ആയി കണക്കാക്കാറുമില്ല. ഇത്തവണ ഒക്ടോബർ ഒന്നാം തീയ്യതിയാണ് ഡ്രൈ ഡേ. എന്നാൽ ഒക്ടോബറിൽ ഒന്നിന് മാത്രമല്ല ഡ്രൈ ഡേ ഒക്ടോബർ 2-നും ബിവറേജസ് ഷോപ്പുകളോ, ബാറുകളോ, ത്രിവേണി ഔട്ട്‌ലെറ്റുകളോ തുറക്കില്ല. അതായത് ഗാന്ധിജയന്തി പ്രമാണിച്ച് ഒക്ടോബർ 2-ന് കേരളത്തിൽ മാത്രമല്ല, ഇന്ത്യയാകെ ഒരു തുള്ളിപോലും മദ്യം കിട്ടില്ല.
പ്രേദേശിക അവധിയിൽ മാറ്റങ്ങൾ
ഇന്ത്യയിലുടനീളം ദേശീയ അവധി ദിവസങ്ങൾ ബാധകമാണെങ്കിലും പലയിടത്തും സംസ്ഥാനങ്ങളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും തീരുമാനങ്ങളെ ആശ്രയിച്ചാണ് പലപ്പോഴും അവധി നിശ്ചയിക്കുന്നത്. ഓരോ സംസ്ഥാനങ്ങൾക്കും തങ്ങളുടെ സാംസ്കാരിക, രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ഡ്രൈ ഡേകളുടെ പട്ടികയിൽ മാറ്റം വരുത്താൻ അധികാരമുണ്ട്.
ALSO READ: Bevco Holidays October 2025: ഒക്ടോബറിലും അടുപ്പിച്ച് അവധി, ബെവ്കോ തുറക്കില്ല
ഉദാഹരണമായി, കേരളത്തിൽ ഓണം, വിഷു തുടങ്ങിയ ഉത്സവങ്ങൾ പ്രധാനപ്പെട്ടതാണ്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹോളി, ദീപാവലി എന്നിവക്കാണ് കൂടുതൽ പ്രാധാന്യം. ഒപ്പം ചില സംസ്ഥാനങ്ങളിൽ വർഷം മുഴുവനും മദ്യനിരോധനമുണ്ട്
കേരളത്തിൽ
കേരളത്തിൽ ബിവറേജ് ഷോപ്പുകൾ തുറക്കില്ലാത്ത ഏറ്റവും ഒടുവിലത്തെ പൊതു അവധി കൂടിയാണ് ഒക്ടോബർ-2. മാസത്തിലെ ആദ്യ ദിവസത്തെ ഡ്രൈ ഡേ ഒഴിച്ചാൽ മറ്റൊരു ദിവസവും ഇനി അവധിയില്ല. അതായത് ഇനി നവംബർ, ഡിസംബർ മാസങ്ങളിൽ ആകെ ഒന്നാം തീയ്യതി മാത്രമാണ് അവധി. ഇത് കേരളത്തിൽ മാത്രമാണ്. പ്രാദേശികമായി ഇതിന് എല്ലാത്തിലും മാറ്റം വന്നേക്കാം.