Andhra Pradesh Earthquake: ആന്ധ്രാപ്രദേശില്‍ ഭൂചലനം; വീടുകളില്‍ നിന്നിറങ്ങിയോടി ജനങ്ങള്‍

Earthquake in Andhra Pradesh Prakasam District: ഭൂമി കുലുക്കം അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ വീടുകളില്‍ നിന്നിറങ്ങി ഓടിയതായാണ് റിപ്പോര്‍ട്ട്. മുണ്ടലമുരു സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇറങ്ങിയോടുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരും പുറത്തേക്കിറങ്ങി.

Andhra Pradesh Earthquake: ആന്ധ്രാപ്രദേശില്‍ ഭൂചലനം; വീടുകളില്‍ നിന്നിറങ്ങിയോടി ജനങ്ങള്‍

Kozhikode Earthquake

Updated On: 

21 Dec 2024 | 12:13 PM

അമരാവതി: ആന്ധ്രാപ്രദേശില്‍ ഭൂചലനം. പ്രകാശം ജില്ലയിലാണ് സംഭവമുണ്ടായത്. ജില്ലയിലെ മുണ്ടലമുരു, തല്ലൂര്‍, ഗംഗാവരം, രാമഭദ്രപുരം എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. ഭൂമി കുലുക്കം അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ വീടുകളില്‍ നിന്നിറങ്ങി ഓടിയതായാണ് റിപ്പോര്‍ട്ട്. രണ്ട് സെക്കന്‍ഡ് നേരത്തേക്കായിരുന്നു ഭൂമി കുലുക്കം അനുഭവപ്പെട്ടിരുന്നത്.

മുണ്ടലമുരു സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇറങ്ങിയോടുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരും പുറത്തേക്കിറങ്ങി. രണ്ട് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന ഭൂചലനം വീടുകളിലെ സാധനങ്ങള്‍ തല്‍സ്ഥാനത്ത് നിന്ന്‌
നീങ്ങിപോകാന്‍ വരെ കാരണമായതായി നാട്ടുകാര്‍ പറയുന്നു.

കൃഷ്ണ ജില്ലയിലും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിജയവാഡ, ജഗ്ഗായപേട്ട്, തിരുവുരു, ഗാഡലഗുഡെം എന്നിവിടങ്ങളിലാണ് കൃഷ്ണ ജില്ലയില്‍ ഭൂചനമുണ്ടായത്. ഹൈദരാബാദ്, തെലങ്കാനയിലെ രംഗ റെഡ്ഡി ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളിലും ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. വാറങ്കല്‍, ഖമ്മം, ഭദ്രാദി, കോതഗുഡെം ജില്ലകളില്‍ 3 മുതല്‍ 4 സെക്കന്‍ഡ് വരെ സമയമായിരുന്നു ഭൂചലനം അനുഭവപ്പെട്ടിരുന്നത്.

Also Read: Earthquake Strikes Northern California: കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

അതേസമയം, രണ്ടാഴ്ചയ്ക്കിടെ ആന്ധ്രാപ്രദേശിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അന്ന് ഉണ്ടായത്. മുലുഗു ജില്ലയിലെ മേദാരത്തിന് സമീപമായിരുന്നു അന്നത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ