Eknath Shinde: ‘വികസനം പറന്നുയരുമ്പോൾ പൈലറ്റ് ഞാനായിരുന്നു; ഇപ്പോഴത് പറത്തുന്നത് ഫഡ്‌നാവിസാണ്’: ഏക്‌നാഥ് ഷിൻഡെ

Eknath Shinde Compares Development to a Flight: മഹായുതി സർക്കാർ വരുന്നതിന് മുമ്പ് നിരവധി പദ്ധതികളും ക്ഷേമ പദ്ധതികളും നിർത്തലാക്കപ്പെട്ടുവെന്നും വികസനം തന്നെ സ്തംഭിച്ചിരുന്നുവെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തെ പരിഹസിച്ചുകൊണ്ട് ഷിൻഡെ പറഞ്ഞു.

Eknath Shinde: വികസനം പറന്നുയരുമ്പോൾ പൈലറ്റ് ഞാനായിരുന്നു; ഇപ്പോഴത് പറത്തുന്നത് ഫഡ്‌നാവിസാണ്: ഏക്‌നാഥ് ഷിൻഡെ

ഏക്‌നാഥ് ഷിൻഡെ

Updated On: 

17 Apr 2025 | 07:50 AM

മഹായുതി സർക്കാരിനെ വികസന വിമാനവുമായി ഉപമിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. താൻ ആ വികസന വിമാനത്തിന്റെ പൈലറ്റാണെന്നും ഫഡ്‌നാവിസും അജിത് പവാറും സഹ പൈലറ്റുമാരാണെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു. കിഴക്കൻ മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിൽ ഒരു വിമാനത്താവളത്തിന്റെയും വാണിജ്യ വിമാന സർവീസിന്റെയും ഉദ്ഘാടന ശേഷം സംസാരിക്കുകയായിരുന്നു ശിവസേന അധ്യക്ഷൻ ഏക്‌നാഥ് ഷിൻഡെ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും പരിപാടിയിൽ സന്നിഹിതരായിരുന്നു.

2014 – 2019 കാലഘട്ടത്തിൽ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് അമരാവതി വിമാനത്താവളത്തിന്റെ പണി ആരംഭിച്ചത്. എന്നാൽ, 2019ൽ മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിൽ വന്നപ്പോൾ അത് നിലച്ചുവെന്നും ഷിൻഡെ പറഞ്ഞു. 2022ൽ ‘ജനങ്ങളുടെ സർക്കാർ’ (മഹായുതി സർക്കാർ) അധികാരത്തിൽ വന്നപ്പോൾ, വിമാനത്താവളത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ഡൽഹി മെട്രോയിൽ സഹയാത്രികന്റെ ഷർട്ട് വലിച്ചുകീറി; പിന്നാലെ യുവാവിന്റെ വെല്ലുവിളിയും; വീഡിയോ വൈറൽ

മഹായുതി സർക്കാർ വരുന്നതിന് മുമ്പ് നിരവധി പദ്ധതികളും ക്ഷേമ പദ്ധതികളും നിർത്തലാക്കപ്പെട്ടു. വികസനം തന്നെ സ്തംഭിച്ചിരുന്നുവെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തെ പരിഹസിച്ചുകൊണ്ട് ഷിൻഡെ പറഞ്ഞു. വികസന, ക്ഷേമ പദ്ധതികൾ ആരംഭിച്ചപ്പോൾ താൻ വിമാനത്തിന്റെ പൈലറ്റായിരുന്നു, ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും സഹപൈലറ്റുമാരായിരുന്നു. ഇപ്പോൾ, ഫഡ്‌നാവിസാണ് പൈലറ്റ്, തങ്ങൾ രണ്ടുപേരും സഹപൈലറ്റുമാരാണ്. ഇപ്പോൾ പൈലറ്റ് മാറി, പക്ഷേ ‘വികസന വിമാനം’ ഒന്നുതന്നെയാണ്. തങ്ങൾ ഒരേ വേഗതയിൽ മുന്നോട്ട് നീങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി