Robbery : ബാങ്കിൽ നിന്ന് സ്വര്‍ണ്ണം തിരിച്ചെടുത്ത് മടങ്ങുന്നതിനിടെയിൽ ചായ കുടിക്കാൻ കയറി; ബൈക്കിലെത്തി കൊള്ളയടിച്ച് കവര്‍ച്ചാ സംഘം
അഞ്ച് ലക്ഷം വില വരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ദശ്രഥ് ധാമാന്റെയും ഭാര്യ കമലാഭായിയുടെയും സ്വര്‍ണ്ണമാണ് കവർന്നത്.
പൂനെ: ബാങ്കിൽ നിന്ന് സ്വര്‍ണ്ണം തിരിച്ചെടുത്ത് മടങ്ങുന്നതിനിടെയിൽ വൃദ്ധ ദമ്പതികളെ കൊള്ളയടിച്ച് കവർച്ചാ സംഘം. പൂനെ ഷെലെവാഡിയിലാണ് സംഭവം. പണയം വച്ച സ്വർണ്ണം തിരിച്ചെടുത്ത് മടങ്ങിവരുകയായിരുന്നു ഇവർ. ഇതിനിടെയിൽ ദമ്പതികൾ ചായ കുടിക്കാനായി വണ്ടി നിർത്തുകയായിരുന്നു. ഈ സമയത്താണ് ആസൂത്രിതമായി സ്വർണ്ണം കവരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനെ കേന്ദ്രീകരിച്ച് പൂനെ പോലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
അഞ്ച് ലക്ഷം വില വരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ദശ്രഥ് ധാമാന്റെയും ഭാര്യ കമലാഭായിയുടെയും സ്വര്‍ണ്ണമാണ് കവർന്നത്. ചായ കുടിക്കാനായി വണ്ടി നിർത്തുന്നതും ഇതിനു ശേഷം ചായകുടിക്കാന്‍ ദശ്രഥ് കടയില്‍ കയറുന്നതും വീഡിയോയിൽ വ്യക്തമാണ്. ഭാര്യ കമലാ ഭായി അദ്ദേഹത്തെ കാത്ത് സ്കൂട്ടറിനടുത്ത് സ്വര്‍ണ്ണവുമായി നിന്നു സമയത്താണ് കവര്‍ച്ച നടന്നത്.
In Pune, a couple’s gold jewellery valued at ₹4.95 lakh was stolen while they paused to buy vada pav after retrieving it from a bank
pic.twitter.com/VKRll2OWpb— Ghar Ke Kalesh (@gharkekalesh) August 30, 2024
ഈ സമയത്ത് സംഭവസ്ഥലത്ത് എത്തിയ മോഷ്ടാക്കളിലൊരാൾ സ്കൂട്ടറിനടുത്ത് ചുറ്റിപറ്റി നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ ബൈക്കിലെത്തിയ ഇയാളുടെ സഹായി സ്കൂട്ടറിന് പിന്നില്‍ പണം വീണ് കിടക്കുന്നതായി കമലയോട് പറയുകയും ഇത് കേട്ട ഉടനെ കമല പണമെടുക്കാൻ പുറകോട്ട് പോകുന്നതും ആ തക്കത്തിന് മോഷ്ടാക്കൾ സ്കൂട്ടറിന് മുന്നിലുണ്ടായിരുന്ന കവറുമായി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. സംഭവത്തിയ പൂനെ പൊലീസ് കേസെടുത്തു. രണ്ട് സംഘങ്ങളായി തിരിഞ്ഞ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.