AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Son Raped Mother: മദ്യലഹരിയിൽ അമ്മയെ ബലാത്സംഗം ചെയ്തു; മകൻ അറസ്റ്റിൽ

Son Raped Mother After Getting Drunk: 52 വയസുകാരിയായ അമ്മയെ മദ്യലഹരിയിൽ 28 വയസുകാരനായ മകൻ പീഡിപ്പിച്ചു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Son Raped Mother: മദ്യലഹരിയിൽ അമ്മയെ ബലാത്സംഗം ചെയ്തു; മകൻ അറസ്റ്റിൽ
Representational Image (Image Courtesy: Caspar Benson)
Nandha Das
Nandha Das | Updated On: 05 Sep 2024 | 06:54 AM

രാജസ്ഥാൻ: മദ്യലഹരിയിൽ അമ്മയെ ബലാത്സംഗം ചെയ്ത കേസിൽ മകൻ അറസ്റ്റിൽ. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 28 വയസുകാരനായ പ്രതി 52 വയസുള്ള അമ്മയുമായി അമ്മയുടെ സഹോദരന്റെ വീട്ടിലേക്ക് പോയിരുന്നു. അവിടെ നിന്നും മടങ്ങും വഴി ഒറ്റപ്പെട്ട സ്ഥലത്ത് വെച്ച് ഇയാൾ അമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വെളിയാഴ്ചയാണ് സംഭവം നടന്നത്.

ALSO READ: ബലാത്സം​ഗത്തിന് തൂക്കുകയർ; പുതു ചരിത്രം കുറിച്ച് ‘അപരാജിത ബില്‍’ പാസാക്കി ബം​ഗാൾ നിയമസഭ

സംഭവം നടന്നതിന് പിന്നാലെ പ്രതിയുടെ അമ്മയും ഇളയ സഹോദരനും സഹോദരിയും ചേർന്നാണ് ദാബി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം തുടർന്ന് വരുന്നതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരായ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ‘ഞങ്ങൾ പ്രതിയെ അറസ്റ്റ് ചെയ്തു, കൂടുതൽ അന്വേഷണം നടക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു’ എന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തരുങ്കന്ത് അറിയിച്ചു.