Viral News: പശുമാംസം കൈവശംവെച്ചെന്ന് ആരോപിച്ച് വൃദ്ധന് ട്രെയിനിൽ ക്രൂരമർദനം; വീഡിയോ
Elderly Man Abused On Train: ഒരു കൂട്ടം ആളുകൾ ട്രെയിനിനുള്ളിൽ വയോധികനെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അഷ്റഫിന്റെ കൈവശമുണ്ടായിരുന്ന രണ്ട് പ്ലാസ്റ്റിക് കുപ്പികളിൽ എന്താണെന്ന് ചോദ്യം ചെയ്തുകൊണ്ടാണ് അക്രമം ആരംഭിച്ചത്.
മുംബൈ: മഹാരാഷ്ട്രയിൽ പശുമാംസം കൈവശംവെച്ചെന്ന് ആരോപിച്ച് വൃദ്ധന് ട്രെയിനിൽ ക്രൂരമർദനം. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാസിക് ജില്ലയിലെ ഇഗത്പുരിയിലാണ് സംഭവം നടന്നത്. ധൂലെ എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ജൽഗാവ് സ്വദേശിയായ ഹാജി അഷ്‌റഫ് മുൻയാറാണ് ക്രൂര മർദ്ദനത്തിനിരയായത്.
ഒരു കൂട്ടം ആളുകൾ ട്രെയിനിനുള്ളിൽ വയോധികനെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അഷ്റഫിന്റെ കൈവശമുണ്ടായിരുന്ന രണ്ട് പ്ലാസ്റ്റിക് കുപ്പികളിൽ എന്താണെന്ന് ചോദ്യം ചെയ്തുകൊണ്ടാണ് അക്രമം ആരംഭിച്ചത്.
Haji Ashraf Munyar from a village in Jalgaon District travelling in a train to Kalyan to meet his daughter was abused and badly beaten up by goons in a train near Igatpuri alleging him of carrying beef. pic.twitter.com/2Po0aLNw1g
— Pradeep Kumar (@PradeepRohlan) August 31, 2024
“എന്താണ് നിങ്ങൾ കൊണ്ടുപോകുന്നത്, നിങ്ങൾ എവിടെ പോകുന്നു, നിങ്ങൾ എവിടെ നിന്നാണ് വരുന്നത് തുടങ്ങിയ ചോദ്യങ്ങൾ മറ്റ് യാത്രക്കാർ ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. നിരവധി ആളുകൾ ട്രെയിനിലെ ഭീകരത കാണുന്നുണ്ടെങ്കിലും ആരും പ്രതികരിക്കാൻ തയാറാകുന്നില്ലെന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവം സ്ഥിരീകരിച്ചതായും വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും റെയിൽവേ കമ്മീഷണർ അറിയിച്ചു. ധൂലെ സ്വദേശികളായ രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.