5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

LPG Gas Cylinders Price: പാചകവാതക സിലിണ്ടറുകള്‍ക്ക് വില വര്‍ധിച്ചു; 39 രൂപ ഉയര്‍ത്തി കമ്പനികള്‍

LPG Price: ഇനി മുതല്‍ ബയോമെട്രിക് മസ്റ്ററിങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിര്‍ബന്ധമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ കണക്ഷനുള്ള എല്ലാവരും ഇത് നടത്തണമെന്നാണ് പാചകവാതക കമ്പനികള്‍ വിതരണക്കാര്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്.

LPG Gas Cylinders Price: പാചകവാതക സിലിണ്ടറുകള്‍ക്ക് വില വര്‍ധിച്ചു; 39 രൂപ ഉയര്‍ത്തി കമ്പനികള്‍
(PTI Image)
Follow Us
shiji-mk
SHIJI M K | Updated On: 01 Sep 2024 06:36 AM

ന്യൂഡല്‍ഹി: വാണിജ്യ എല്‍പിജി പാചകവാതക സിലിണ്ടറുകള്‍ക്ക് വില ഉയരുന്നു. 19 കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്കാണ് ഉണ്ടായിരിക്കുക. 39 രൂപയാണ് ഡല്‍ഹിയില്‍ വര്‍ധിപ്പിച്ചത്. 1,691.50 രൂപ നിരക്കിലായിരിക്കും ഇന്നുമുതല്‍ ഡല്‍ഹിയില്‍ വാണിജ്യ പാചകവാതകത്തിന്റെ ചില്ലറവില്‍പന നടക്കുക.

അതേസമയം, പാചകവാതക കണക്ഷന്‍ നിലനിര്‍ത്താന്‍ ഇനി മുതല്‍ ബയോമെട്രിക് മസ്റ്ററിങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിര്‍ബന്ധമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ കണക്ഷനുള്ള എല്ലാവരും ഇത് നടത്തണമെന്നാണ് പാചകവാതക കമ്പനികള്‍ വിതരണക്കാര്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ട അവസാന തീയതി തീരുമാനിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

എഎന്‍ഐയുടെ എക്‌സ് പോസ്റ്റ്‌

എന്തിനാണ് മസ്റ്ററിങ്ങ്

വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുന്നതിനും വാണിജ്യ സിലിണ്ടറുകളുടെ പേരിലുള്ള അനധികൃത ബുക്കിംഗ് തടയുന്നതിനുമാണ് മസ്റ്ററിങ്ങ് നടത്തുന്നത്. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളോ ഒഎംസികളോ എല്‍പിജി ഉപഭോക്താക്കള്‍ക്കായി ഇകെവൈസി ആധാര്‍ ലിങ്കിങ്ങ് നടപ്പാക്കുന്നുണ്ടെന്ന് ഹര്‍ദീപ് സിംഗ് പുരി ചൊവ്വാഴ്ച അറിയിച്ചിരുന്നു. ബുക്ക് ചെയ്യുന്ന സിലിണ്ടറുകള്‍ വിതരണത്തിന് എത്തുന്ന സമയം ജീവനക്കാര്‍ ആധാര്‍ വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും സിലിണ്ടര്‍ നല്‍കുക. ഉപഭോക്താവിന് ഇതിനായി പ്രത്യേകം ഒടിപി ലഭിക്കുകയും ചെയ്യും.

എല്‍പിജി കണക്ഷന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

ഭാരത് ഗ്യാസ് ഉപയോക്താക്കള്‍ അവരുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച് പേജിലുള്ള ചെക്ക് PAHAL സ്റ്റാറ്റസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് നിങ്ങളുടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക. കണ്‍സ്യൂമര്‍ ഐഡിയും മറ്റ് വിവരങ്ങളും നല്‍കാം. ഇതിന് ശേഷം ഗ്യാസ് കണക്ഷനുമായി ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.

Also Read: Viral News: പശുമാംസം കൈവശംവെച്ചെന്ന് ആരോപിച്ച് വൃദ്ധന് ട്രെയിനിൽ ക്രൂരമർദനം; വീഡിയോ

എച്ച് പി ഗ്യാസ് കണക്ഷന്‍

എച്ച്പി ഗ്യാസിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഹോംപേജിലുള്ള ചെക്ക് PAHAL സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യാം. പിന്നീട് വരുന്ന പേജില്‍ എല്‍പിജി കണക്ഷന്‍ നമ്പര്‍ നല്‍കുക. ഇത് നല്‍കി കഴിഞ്ഞാലുടന്‍ തന്നെ ആധാറും എല്‍പിജി കണക്ഷനും ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ സാധിക്കും.

ഇന്‍ഡേന്‍ ഗ്യാസ് കണക്ഷന്‍

ഇന്‍ഡേന്‍ ഗ്യാസിന്റെ വെബ്സൈറ്റില്‍ പോയി ചെക്ക് PAHAL സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യാം. പിന്നീട് രണ്ട് ഓപ്ഷനുകള്‍ കാണാന്‍ സാധിക്കും ഒന്ന് ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ സംസ്ഥാനം, ജില്ല, വിതരണക്കാരന്റെ വിവരങ്ങള്‍ എന്നിവ നല്‍കുന്നതും മറ്റൊന്ന് എല്‍പിജി നമ്പറും ക്യാപ്ചയും നല്‍കുന്നതും. ഇതിന് ശേഷം എല്‍പിജി കണക്ഷന്‍ ആധാറുമായി ലിങ്ക് ചെയ്തോ എന്ന് അറിയാവുന്നതാണ്.

വേറെയും വഴികളുണ്ട്

വെബ്സൈറ്റിലൂടെ അല്ലാതെ 18002333555 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും നല്‍കാം. ഔദ്യോഗിക വെബ്സൈറ്റിലൂടെയും ലിങ്ക് ചെയ്യാവുന്നതാണ്.

മസ്റ്ററിങ്ങ് കാലാവധി

നിലവില്‍ എല്‍പിജി മസ്റ്ററിങ്ങിന് പ്രത്യേകം കാലാവധി നിശ്ചയിച്ചിട്ടില്ല. വിഡി സതീശന്റെ കത്തിനുള്ള മറുപടിയായാണ് ഹര്‍ദീപ് സിങ് പുരി വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാന്‍ എണ്ണ കമ്പനികള്‍ ഒന്നിലധികം ഓപ്ഷനുകള്‍ ഒരുക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ കത്തിനുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. ”ഈ പ്രവര്‍ത്തനത്തിന് എണ്ണ മ്പനികള്‍ക്കോ ??കേന്ദ്ര സര്‍ക്കാരിനോ സമയപരിധിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News