5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

EV Charging: ഇലക്ട്രിക് വാഹനങ്ങൾ ഇനി മുതൽ പകൽ ചാർജ് ചെയ്യുന്നതാണ് ലാഭം…; ഇരുട്ടായാൽ കീശകാലിയാകും, നിർദേശവുമായി കേന്ദ്രം

EV Charging Rate: നിലവിൽ യൂണിറ്റിന് 18 രൂപ മുതൽ 30 രൂപവരെയാണ് കേരളത്തിൽ ചാർ‍ജിങ് സ്റ്റേഷനുകൾ ഈടാക്കുന്നത്. കേരളത്തിലെ ഇപ്പോഴത്തെ ശരാശരി വൈദ്യുതി വിതരണച്ചെലവ് കണക്കിലെടുത്താൽ ഇത് 10 രൂപ മുതൽ 27 രൂപവരെയായി കുറയാൻ കേന്ദ്രം പുറത്തിറക്കിയ നിർദേശം കാരണമായേക്കും.

EV Charging: ഇലക്ട്രിക് വാഹനങ്ങൾ ഇനി മുതൽ പകൽ ചാർജ് ചെയ്യുന്നതാണ് ലാഭം…; ഇരുട്ടായാൽ കീശകാലിയാകും, നിർദേശവുമായി കേന്ദ്രം
EV Charging (Image credits Gettyimages)
Follow Us
neethu-vijayan
Neethu Vijayan | Published: 01 Sep 2024 15:07 PM

ഇ-വാഹന ചാർജിങ് സ്റ്റേഷനുകളിലെ (EV Charging Rate) തോന്നുംപടി നിരക്കിന് തടയിടാനൊരുങ്ങി കേന്ദ്ര സർക്കാർ (central government). ഇതിൻ്റെ ഭാ​ഗമായി നിരക്കും സർവീസ് ചാർജും ഏകീകരിക്കാനുള്ള മാർഗനിർദേശങ്ങളുടെ കരട് കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. നിർദ്ദേശ പ്രകാരം രാവിലെ ഒമ്പതുമുതൽ നാലുവരെ കുറഞ്ഞനിരക്കും സർവീസ് ചാർജുമാണ് പറയുന്നത്. എന്നാൽ രാത്രിയിൽ രണ്ടും കൂടും.

ഇപ്പോൾ ചാർജിങ് സ്റ്റേഷനുകളിൽ നിരക്കിനും സർവീസ് ചാർജിനും പരിധിയില്ലാതെയാണ് മുന്നോട്ട് പോകുന്നത്. രാത്രിയും പകലും തുകയിൽ വ്യത്യാസമില്ലാതെയാണ് ഈടാക്കുന്നത്. സംസ്ഥാനത്ത് കെഎസ്ഇബിയിൽ നിന്ന് ചാർജിങ് സ്റ്റേഷനുകൾക്ക് നൽകുന്ന നിരക്ക് റെഗുലേറ്ററി കമ്മിഷൻ യൂണിറ്റിന് 5.50 ആയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, ചാർജിങ് സ്റ്റേഷനുകളാകട്ടെ തോന്നും പടി സർവീസ് ചാർജും ചേർത്ത് വാഹന ഉടമകളിൽനിന്ന് ഈടാക്കുന്നത് വ്യത്യസ്ത നിരക്കുകളാണ്.

നിലവിൽ യൂണിറ്റിന് 18 രൂപ മുതൽ 30 രൂപവരെയാണ് കേരളത്തിൽ ചാർ‍ജിങ് സ്റ്റേഷനുകൾ ഈടാക്കുന്നത്. കേരളത്തിലെ ഇപ്പോഴത്തെ ശരാശരി വൈദ്യുതി വിതരണച്ചെലവ് കണക്കിലെടുത്താൽ ഇത് 10 രൂപ മുതൽ 27 രൂപവരെയായി കുറയാൻ കേന്ദ്രം പുറത്തിറക്കിയ നിർദേശം കാരണമായേക്കും. സർവീസ് ചാർജിന്റെ പരിധി മാത്രമാണ് കേന്ദ്രം നിശ്ചയിക്കുക. പരിധിക്കുള്ളിൽനിന്ന് എത്രവേണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.

2026 മാർച്ച് 31 വരെയുള്ള നിരക്കുകളാണ് ഇപ്പോൾ കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. ഇത് ചാർജിങ് സ്റ്റേഷനുകൾക്കുമാത്രമാണ് ബാധകം. എന്നാൽ, സ്വന്തം വീടുകളിൽ ഇപ്പോഴത്തെ നിരക്കിൽ ചാർജ് ചെയ്യുന്നത് തുടരാം.

ALSO READ: പാചകവാതക സിലിണ്ടറുകള്‍ക്ക് വില വര്‍ധിച്ചു; 39 രൂപ ഉയര്‍ത്തി കമ്പനികള്‍

രാത്രിയിലെ നിരക്ക് 30 ശതമാനം കൂട്ടാം

ഇ-വാഹന ചാർജിങ് സ്റ്റേഷനുകളിൽ വൈകുന്നേരം നാലിനുശേഷം രാവിലെ ഒമ്പതുവരെ 30 ശതമാനം വരെ അധികനിരക്ക് ഈടാക്കാമെന്ന് കേന്ദ്ര നിർദേശത്തിൽ പറയുന്നുണ്ട്. ഫാസ്റ്റ് ചാർജിങ്ങിന് പകൽ യൂണിറ്റിന് 11.94 രൂപയും നാലിനുശേഷം 14.05 രൂപയുമാണ് പരമാവധി ഈടാക്കുന്ന സർവീസ് ചാർജുകൾ. സംസ്ഥാനങ്ങളുടെ അഭിപ്രായംകൂടി കണക്കിലെടുത്ത് അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. എന്നാൽ സ്ലോ, ഫാസ്റ്റ് ചാർജിങ്ങിന് സർവീസ് ചാർജ് വ്യത്യസ്തമായിരിക്കും.

ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സർക്കാരിന്റെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും സ്ഥലം വിട്ടുനൽകാമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു കിലോവാട്ടിന് ഒരുരൂപ എന്ന നിരക്കിലായിരിക്കും സ്ഥലം വിട്ടുനൽകുന്നവർക്കുള്ള വരുമാനം. ഇതിനുള്ള കരാറിന്റെ മാതൃകയും കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയിരുന്നു.

2030 ആകുമ്പോൾ നഗരങ്ങളിൽ ഒരുകിലോമീറ്റർ ചുറ്റളവിൽ ഒരു ചാർജിങ് സ്റ്റേഷനെങ്കിലും കുറഞ്ഞത് വേണമെന്നാണ് നിർദ്ദേശം. ഹൈവേകളിലും മറ്റ് റോഡുകളിലും 20 കിലോമീറ്ററിന് ഇടയ്ക്ക് ഇരുവശത്തും ഒരു സ്റ്റേഷൻവീതവും ഉണ്ടാകണമെന്നും നിർദ്ദേശത്തിൽ പറഞ്ഞിരുന്നു.

Latest News