AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Namma Metro: പിങ്ക് ലൈനില്‍ ട്രെയിന്‍ ഓടിത്തുടങ്ങി; 10 മിനിറ്റില്‍ ബെംഗളൂരു നഗരം ചുറ്റിവരാം

Namma Metro Pink Line Trial Run: പിങ്ക് ലൈനില്‍ ട്രെയിന്‍ പരീക്ഷണയോട്ടമാണ് ആരംഭിച്ചിരിക്കുന്നത്. പരീക്ഷണയോട്ടം പൂര്‍ത്തിയാകുന്നതോടെ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങും. ആകെ 21.26 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഈ പാതയ്ക്കുള്ളത്.

Namma Metro: പിങ്ക് ലൈനില്‍ ട്രെയിന്‍ ഓടിത്തുടങ്ങി; 10 മിനിറ്റില്‍ ബെംഗളൂരു നഗരം ചുറ്റിവരാം
നമ്മ മെട്രോ Image Credit source: PTI
Shiji M K
Shiji M K | Updated On: 10 Jan 2026 | 08:58 PM

ബെംഗളൂരു: ദിനംപ്രതി വര്‍ധിച്ചുവരുന്ന ഗതാഗതകുരുക്കില്‍ നിന്നും ബെംഗളൂരുകാര്‍ക്ക് ആശ്വാസം. ബെംഗളൂരുവിന്റെ എല്ലാ ഭാഗങ്ങളിലേക്കും മെട്രോ സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍). ഇതിന്റെ ഭാഗമായി പിങ്ക് ലൈനില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. കലേന അഗ്രഹാര മുതല്‍ തവരേക്കരെ വരെയുള്ള പാതയാണ് പിങ്ക് ലൈന്‍.

പിങ്ക് ലൈനിലേക്ക് ട്രെയിനുകള്‍

പിങ്ക് ലൈനില്‍ ട്രെയിന്‍ പരീക്ഷണയോട്ടമാണ് ആരംഭിച്ചിരിക്കുന്നത്. പരീക്ഷണയോട്ടം പൂര്‍ത്തിയാകുന്നതോടെ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങും. ആകെ 21.26 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഈ പാതയ്ക്കുള്ളത്. ഈ റൂട്ട് ഘട്ടം ഘട്ടമായി തുറന്നുകൊടുക്കാനാണ് നീക്കം. ആദ്യഘട്ടത്തില്‍ 7.5 കിലോമീറ്റര്‍ എലിവേറ്റഡ് റൂട്ടിലാണ് സര്‍വീസ് നടത്തുക. 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ടില്‍ 9 മെട്രോ സ്‌റ്റേഷനുകളുണ്ട്.

ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസത്തില്‍ പാത ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. ശേഷിക്കുന്ന 13.76 കിലോമീറ്റര്‍ പാതയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതൊരു ഭൂഗര്‍ഭ പാതയാണ്. 13.76 കിലോമീറ്റര്‍ ദൂരം ഭൂഗര്‍ഭ പാതയിലൂടെയായിരിക്കും ട്രെയിനുകള്‍ കടന്നുപോകുക.

Also Read: Bengaluru Metro: ബെംഗളൂരു മെട്രോ തിരക്ക് കുറയും, എട്ടാമത്തെ ട്രെയിൻ അപ്ഡേറ്റ് ഇതാ

കലേന അഗ്രഹാര മുതല്‍ നാഗവാര വരെയുള്ള പിങ്ക് ലൈന്റെ ആദ്യഘട്ടത്തില്‍ തവരേക്കരെ വരെയായിരിക്കും സര്‍വീസ്. ഈ റൂട്ടില്‍ 16 ട്രെയിനുകള്‍ സര്‍വീസ് നടത്തും. 7 ട്രെയിനുകള്‍ കൂടി പിങ്ക് ലൈനിലേക്ക് എത്തിക്കും, ഇതോടെ ആകെ ട്രെയിനുകളുടെ എണ്ണം 23 ആകും.

നേരത്തെ ഗുലാബി റൂട്ടിലെ മെട്രോ ട്രെയിന്‍ കൊറ്റനൂര്‍ മെട്രോ ഡിപ്പോയ്ക്ക് നല്‍കിയിരുന്നു. ഇതോടെ എംജി റോഡ്, ശിവാജിനഗര്‍, വെങ്കിടേഷ്പൂര്‍ ടാനറി റോഡ് എന്നിങ്ങനെയുള്ള ഇടങ്ങളിലുള്ള തിരക്കിന് ഒരു പരിധിവരെ പരിഹാരമാകുന്നു.