Rajasthan Security Scare: 150 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച കാർ പിടികൂടി; രാജസ്ഥാനിൽ രണ്ടുപേർ അറസ്റ്റിൽ
Explosives Car Seized At Rajasthan: സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായതായി ടോങ്ക് ഡിഎസ്പി മൃത്യുഞ്ജയ് മിശ്ര പറഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവർഷത്തലേന്ന് വലിയ അളവിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടിയത് സംസ്ഥാനത്ത് വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.

പിടികൂടി കാർ
ജയ്പൂർ: രാജസ്ഥാനിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച കാറുമായി രണ്ടുപേർ പിടിയിൽ. ടോങ്ക് ജില്ലയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. യൂറിയ വളത്തിന്റെ ചാക്കിൽ ഒളിപ്പിച്ച നിലയിലാണ് 150 കിലോഗ്രാം അനധികൃത അമോണിയം നൈട്രേറ്റുമായി കാർ പിടികൂടിയത്. ഇത് കൂടാതെ സ്ഫോടനത്തിനുപയോഗിക്കുന്ന 1100 മീറ്റർ ഫ്യൂസ് വയറും 200 ബാറ്ററികളും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായതായി ടോങ്ക് ഡിഎസ്പി മൃത്യുഞ്ജയ് മിശ്ര പറഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവർഷത്തലേന്ന് വലിയ അളവിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടിയത് സംസ്ഥാനത്ത് വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. വസ്തുക്കൾ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.
ALSO READ: ലോകം ഇന്ത്യയിലേക്ക്; ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ് പ്രധാനമന്ത്രി
ബുന്ദിയിൽനിന്ന് ടോങ്കിലേക്ക് സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് പരിശോധന ആരംഭിച്ചത്. കഴിഞ്ഞ മാസം ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം 15 പേർ കൊല്ലപ്പെട്ട സ്ഫോടന കേസില്, അമോണിയം നൈട്രേറ്റ് മറ്റ് ഉയർന്ന നിലവാരമുള്ള സ്ഫോടകവസ്തുക്കൾക്കൊപ്പം ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
ഡൽഹിയുടെ അയൽ സംസ്ഥാനമായ ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ (അമോണിയം നൈട്രേറ്റ് ഉൾപ്പെടെ) കണ്ടെത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നത്. കേസിൽ ജമ്മു കശ്മീരിൽ നിന്നുള്ള നിരവധി ഡോക്ടർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.