AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: കുട്ടികളുടെ രോഗം മാറ്റാന്‍ മുട്ടപ്രയോഗം, തട്ടിപ്പിനിരയായത് നിരവധി പേര്‍

Fake Baba deceiving innocent people: നിരവധി പേരുടെ രോഗം മാറ്റിയിട്ടുണ്ടെന്നും, മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ പോലും ചികിത്സിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞതോടെ ആളുകള്‍ വലയില്‍ വീണു. രവി എന്നായിരുന്നു തട്ടിപ്പുവൈദ്യന്റെ പേര്

Viral News: കുട്ടികളുടെ രോഗം മാറ്റാന്‍ മുട്ടപ്രയോഗം, തട്ടിപ്പിനിരയായത് നിരവധി പേര്‍
മുട്ടകള്‍ Image Credit source: fhm/Moment/Getty Images
jayadevan-am
Jayadevan AM | Published: 17 Jul 2025 13:49 PM

ര്‍ഷങ്ങള്‍ മുന്നോട്ടു പോകുമ്പോഴും അന്ധവിശ്വാസങ്ങള്‍ പലരെയും പിന്നോട്ടടിക്കുന്നത് പതിവുകാഴ്ചയാണ്. വാഗ്ദാനങ്ങളില്‍ വിശ്വസിക്കുന്ന വലിയൊരു സമൂഹമുണ്ടെന്നതിനാല്‍ തട്ടിപ്പുസംഘം അരങ്ങുവാഴുകയാണ്. കേട്ടാല്‍ ആരും അതിശയിച്ച് പോകുന്ന തട്ടിപ്പാണ് തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലെ ഗാന്ധിരാമണ്ണ ഗ്രാമത്തില്‍ നടന്നത്. മുട്ട ഉപയോഗിച്ച് രോഗം മാറ്റിത്തരാമെന്ന വ്യാജ വൈദ്യന്റെ വാഗ്ദാനം വിശ്വസിച്ച് നിരവധി പേരാണ് പ്രദേശത്തേക്ക് ഒഴുകിയെത്തിയത്.

കുട്ടികളുടെ രോഗം മാറ്റാന്‍ മാതാപിതാക്കളടക്കം വ്യാജ വൈദ്യന്റെ അടുത്തെത്തി. ഒരു കോഴിമുട്ടയാണ് തട്ടിപ്പിന്റെ പ്രധാന കേന്ദ്രമെന്നതാണ് അതിശയകരം. മുട്ട ഉപയോഗിച്ച് കുറച്ച് മന്ത്രങ്ങള്‍ താന്‍ ജപിക്കുന്നതിലൂടെ കുട്ടികളുടെ രോഗം മാറുമെന്നായിരുന്നു തട്ടിപ്പുകാരന്റെ വാഗ്ദാനം.

ഇത്തരത്തില്‍ നിരവധി പേരുടെ രോഗം മാറ്റിയിട്ടുണ്ടെന്നും, മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ പോലും ചികിത്സിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞതോടെ ആളുകള്‍ വലയില്‍ വീണു. രവി എന്നായിരുന്നു തട്ടിപ്പുവൈദ്യന്റെ പേര്.

Read Also: Non Veg Milk Issue: ‘നോണ്‍ വെജ്’ പാല്‍ വേണ്ട, അമേരിക്കയോട് ഇന്ത്യയുടെ കടുംപിടുത്തം; കാരണം

പ്രദേശത്തെ സായി ബാബ ക്ഷേത്രത്തിനടുത്താണ് ഇയാള്‍ തട്ടിപ്പ് നടത്തിവന്നത്. കോഴിമുട്ട ഉപയോഗിച്ച് ആത്മാക്കളെ വരെ ഓടിക്കാമെന്ന് ഇയാള്‍ പറഞ്ഞതും ആളുകള്‍ വിശ്വസിച്ചു. ആയിരക്കണക്കിന് രൂപ ആശുപത്രികളില്‍ ചെലവഴിക്കുന്നതിന് പകരം, ഇവിടെ വന്ന് വെറും 100 രൂപ തന്നാല്‍ സുഖം പ്രാപിക്കുമെന്നായിരുന്നു ഇയാളുടെ ഓഫര്‍. നിരവധി പാവങ്ങളാണ് തട്ടിപ്പിനിരയായത്.