Fake Crime Branch Officers: കസ്റ്റംസ് ഓഫീസർമാരെന്ന വ്യാജേന അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി; കവർന്നത് അഞ്ച് ലക്ഷം രൂപ

Fake Crime Branch Officers Abduct Lawyer: കസ്റ്റംസിൽ നിന്നെന്ന് പറഞ്ഞ് എത്തിയ തട്ടിപ്പ് സംഘം അഭിഭാഷകനിൽ നിന്നും അഞ്ച് ലക്ഷം രൂപ കവർന്നു. പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടർന്നു.

Fake Crime Branch Officers: കസ്റ്റംസ് ഓഫീസർമാരെന്ന വ്യാജേന അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി; കവർന്നത് അഞ്ച് ലക്ഷം രൂപ

Representational Image (Image Courtesy: David Talukdar)

Updated On: 

11 Sep 2024 | 08:05 AM

സമൂഹത്തിൽ മാറ്റം വരുന്നതിന് അനുസരിച്ച് തട്ടിപ്പുകൾ നടത്തുന്ന രീതിയിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന തട്ടിപ്പുകളിൽ ഭൂരിഭാഗവും പോലീസ്, കസ്റ്റംസ്, ക്രൈം ബ്രാഞ്ച് തുടങ്ങിയ അന്വേഷണ ഏജൻസികളിൽ നിന്നുമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് നടത്തുന്നത്. ഫോൺ കോളുകൾ വഴിയും നേരിട്ടും ഇത്തരം ആളുകൾ തട്ടിയെടുക്കുന്നത് ലക്ഷകണക്കിന് രൂപയാണ്. കഴിഞ്ഞ ദിവസം മുംബൈയിൽ സമാനായ രീതിയിൽ തട്ടിപ്പ് നടന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞെത്തിയ സംഘം അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം രൂപയാണ് കവർന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തിയ സംഘം എടിഎം കൗണ്ടറിന്റെ മുൻപിൽ നിന്നുമാണ് അഭിഭാഷകനെ തട്ടിക്കൊണ്ടു പോയത്.

വാർത്ത ഏജൻസിയായ എൻഐഎയുടെ റിപ്പോർട്ട് പ്രകാരം ബാന്ദ്രയിൽ താമസിക്കുന്ന അഭിഭാഷകൻ തൗസിഫ് ഷെയ്ഖ് ആണ് തട്ടിപ്പിന് ഇരയായത്. തൗസീഫിന്റെ ബന്ധുക്കൾ മുംബൈയിൽ ട്രാവൽ ഏജൻസിയും പണം കൈമാറ്റ സേവനങ്ങളും നടത്തി വരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങളിൽ തൗസീഫ് കുടുംബത്തെ ഇടയ്ക്ക് സഹായിക്കാറുണ്ട്. സെപ്റ്റംബർ 7-ന് തന്റെ സഹോദരൻ 5.7 ലക്ഷം രൂപ തന്ന് രണ്ട് പണമിടപാടുകാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനായി ആവശ്യപ്പെട്ടിരുന്നു എന്ന് തൗസിഫ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഇതിനായി പിറ്റേന്ന് രാവിലെ എടിഎമ്മിൽ നിന്നും ഒരു അക്കൗണ്ടിലേക്ക് 70000 രൂപ നിക്ഷേപിച്ചു. അതിനു പിന്നലെ രണ്ട് പേർ എടിഎം കൗണ്ടറിന് മുന്നിലെത്തി ക്രൈംബ്രാഞ്ചിൽ നിന്നുള്ളവരാണെന്ന് പറഞ്ഞു. പിന്നീട്, ചോദ്യം ചെയ്യാനായി തങ്ങളുടെ കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. തൗസിഫ് മടിച്ചതിനെ തുടർന്ന് ഇവർ ഇരുവരും ചേർന്ന് ബലമായി കാറിൽ പിടിച്ച് കയറ്റി. കാറിൽ പോകുന്നതിനിടെ ഇവർ ബാഗിലുള്ള പണത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. കേസ് ബലമുള്ളതാണെന്നും കുറ്റങ്ങൾ ചുമത്തി അകത്താക്കുമെന്നും തൗസിഫിനെ അവർ ഭീഷണിപ്പെടുത്തി.

ALSO READ: മെഡിക്കൽ ക്യാമ്പിനിടെ പെൺകുട്ടികളോട് ലൈംഗികാതിക്രമം; യുവ ഡോക്ടർക്കെതിരെ പോക്‌സോ കേസ്

തുടർന്ന് ബാഗിൽ ഉണ്ടായിരുന്ന പണം തട്ടിയെടുത്ത സംഘം സാന്താക്രൂസിൽ വാൻ നിർത്തി തൗസിഫിനെ ഇറക്കി വിടുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. പിന്നീട് വീട്ടിലെത്തിയ തൗസിഫ് നടന്ന സംഭവം സഹോദരനെ അറിയിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു. തൗസീഫിന്റെ പരാതിയിൽ ഖാർ പോലീസ് കേസെടുത്തു. പ്രതികൾക്കെതിരെ ആൾമാറാട്ടത്തിനും പണം തട്ടിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. അഭിഭാഷകനെ വാഹനത്തിൽ കയറ്റിയ സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച് വരുന്നു. വാഹന രജിസ്‌ട്രേഷൻ നമ്പറും പ്രതികളെയും കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതമായി നടക്കുന്നണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ