AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Accident In Uttar Pradesh: മകന്റെ മരണവാർത്ത കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ അച്ഛന് വാഹനാപകടത്തിൽ ദാരുണാന്ത്യം

Accident In Uttar Pradesh: വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് അയാൻഷ് ജയ്‌സ്വാൾഎന്ന മൂന്ന് വയസുകാരന് വൈദ്യുതാഘാതമേറ്റത്. കുടുംബാംഗങ്ങൾ അവനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Accident In Uttar Pradesh: മകന്റെ മരണവാർത്ത കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ അച്ഛന് വാഹനാപകടത്തിൽ ദാരുണാന്ത്യം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 24 Jun 2025 07:14 AM

മകന്റെ മരണവിവരം അറിഞ്ഞ് ഓടിയെത്തിയ പിതാവ് വാഹനാപകടത്തിൽ മരിച്ചു. വിഷ്ണു കുമാർ ജയ്‌സ്വാൾ എന്ന വ്യക്തിയാണ് മരണപ്പെട്ടത്. വൈദ്യുതാഘാതമേറ്റ് മകൻ മരിച്ച വാർത്ത കേട്ട് മോട്ടോർ സൈക്കിളിൽ പോകുകയായിരുന്ന പിതാവിന് വാഹനമിടിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ വിഷ്ണു കുമാറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് അയാൻഷ് ജയ്‌സ്വാൾഎന്ന മൂന്ന് വയസുകാരന് വൈദ്യുതാഘാതമേറ്റത്. കുടുംബാംഗങ്ങൾ അവനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ, പിതാവ് വിഷ്ണു കുമാർ ജയ്‌സ്വാൾ മോട്ടോർ സൈക്കിളിൽ അവരുടെ ഗ്രാമമായ റസുലാബാദിലേക്ക് പുറപ്പെട്ടെങ്കിലും അപകടത്തിൽപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.

പിതാവിന്റെയും മകന്റെയും മരണം കുടുംബത്തെ തളർത്തിയിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. അപകടത്തിന് കാരണമായ വാഹനത്തിനും ഡ്രൈവർക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ALSO READ: മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പത്താം ക്ലാസ്സിൽ 92.60% മാർക്ക് നേടിയ വിദ്യാർത്ഥിനിയെ പിതാവ് തല്ലിക്കൊന്നു

പശുക്കടത്ത് ആരോപണം; രണ്ട് ദളിരെ മുട്ടിൽ ഇഴയിച്ച്, പുല്ല് തീറ്റിച്ച് ജനക്കൂട്ടം

പശുക്കടത്ത് ആരോപിച്ച് ദളിത് യുവാക്കൾക്കെതിരെ ക്രൂര പീഡനം. യുവാക്കളെ ജനക്കൂട്ടം മുട്ടിൽ ഇഴയിച്ച് പുല്ല് തീറ്റിക്കുകയും ഓവുചാലിലെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, വിഡിയോയുടെ ആധികാരികത ഉറപ്പിക്കാൻ സാധിക്കില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് ആറ് പേരെ പിടികൂടി.

കഴിഞ്ഞ ഞായറാഴ്ച ഒഡീഷയിലെ ഗഞ്ജം ജില്ലയിൽ ഖരിഗുമ്മ വില്ലേജിലാണ് സംഭവം നടന്നത്. സിംഗിപൂർ സ്വദേശികളായ ബാബുല നായക് (54), ബുലു നായക് (42) എന്നിവർക്കെതിരെയാണ് ക്രൂരത നടന്നത്. ഹരിയോറിൽ നിന്ന് തങ്ങളുടെ ഗ്രാമത്തിലേക്ക് രണ്ട് പശുക്കളെയും ഒരു കന്നിനെയും കൊണ്ടുപോവുകയായിരുന്നു ഇവർ. ഇതിനിടെ സ്വയം പ്രഖ്യാപിത കൗ സംരക്ഷർ എന്നവകാശപ്പെടുന്ന ഒരു സംഘം ഖരിഗുമ്മയിൽ വച്ച് ഇവരെ പിടികൂടി. പശുക്കടത്ത് ആരോപിച്ച സംഘം ഇവരിൽ നിന്ന് 30,000 രൂപ ആവശ്യപ്പെട്ടു. എന്നാൽ, ഇത് നൽകാൻ ഇവർ തയ്യാറായില്ല. തുടർന്നാണ് സംഘം ഇവരെ പീഡിപ്പിച്ചത്.